ബ്രൈഡല്‍ മേക്കപ്പ് വര്‍ക്കുകളിലെ യുണീക് ഐഡിയകളുമായി റെജിന അരവിന്ദിന്റെ ‘Rey Makeup Studio & Spa’
ആരോഗ്യമുള്ള ശരീരവും ആരെയും ആകര്‍ഷിക്കുന്ന സുന്ദരമായ മുഖവും ആഗ്രഹിക്കാത്ത യുവതലമുറ കുറവായിരിക്കും. സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഒരു പ്രത്യേക താത്പര്യം തന്നെ ഇന്നത്തെ ആളുകള്‍ക്കിടയില്‍ ഉണ്ടെന്നതിന്റെ തെളിവാണ് വര്‍ദ്ധിച്ചുവരുന്ന ബ്യൂട്ടിപാര്‍ലറുകളുടെയും സലൂണുകളുടെയും എണ്ണം. വളരെ ചുരുങ്ങിയ സമയം കൊണ്ട് ബ്യൂട്ടീഷന്‍ മേഖലയിലേക്ക് കടന്നുവന്ന്, ആ മേഖലയില്‍ വിജയം കൈവരിച്ച നിരവധി സംരംഭകരെ ഇന്നു നമുക്ക് കാണാന്‍ കഴിയും. സംരംഭകരുടെ വിജയവഴിയില്‍ തന്റേതായ അടയാളപ്പെടുത്തലും സാന്നിധ്യവും കൊണ്ട് വേറിട്ട് നില്‍ക്കുകയാണ് കാസര്‍കോട് സ്വദേശിനി റെജിന അരവിന്ദ്. ബ്യൂട്ടീഷ്യന്‍ മേഖലയോടുള്ള […]













