Entreprenuership Success Story

സംരംഭകന്‍ ആകാനാഗ്രഹിച്ച് സംരംഭകര്‍ക്ക് വഴികാട്ടിയായി മാറിയ ‘മുഹമ്മദ് നിസാര്‍’

പരാജയം ഒന്നിന്റെയും അവസാന വാക്കല്ല, അത് വിജയത്തിന്റെ ചവിട്ടുപടിയാണെന്ന് എബ്രഹാം ലിങ്കന്‍ പറഞ്ഞത് നിങ്ങളൊക്കെയും കേട്ടിട്ടുണ്ടാകും. മറ്റുള്ളവരുടെ വാക്കുകള്‍ കേള്‍ക്കുക മാത്രമല്ല, വിജയത്തിനായി കഠിനമായി ആഗ്രഹിക്കുകയും പ്രയത്‌നിക്കുകയും ചെയ്യുക തന്നെയാണ് ഒന്നാമനായി മാറാനുള്ള ഏകമാര്‍ഗമെന്ന് തന്റെ ജീവിതത്തിലൂടെ ആളുകള്‍ക്ക് പറഞ്ഞു കൊടുക്കുകയാണ് കാസര്‍ഗോഡ് ഉപ്പള സ്വദേശി മുഹമ്മദ് നിസാര്‍. വിശക്കുന്നവന് ആഹാരം ഉണ്ടാക്കി വിളമ്പുന്നതാണ് ലോകത്തിലെ ഏറ്റവും മഹത്തരമായ കാര്യമെന്ന് തിരിച്ചറിഞ്ഞതുകൊണ്ടുതന്നെ ഫുഡ് ഇന്‍ഡസ്ട്രിയില്‍ തന്റെ കരിയര്‍ പടുത്തുയര്‍ത്താനാണ് നിസാര്‍ തുടക്കം മുതല്‍ തന്നെ ആഗ്രഹിച്ചത്. അതിന്റെ […]

Entreprenuership Success Story

ആന്‍സ് ക്രാഫ്റ്റ്; സ്‌നേഹോപഹാരങ്ങളില്‍ പെണ്‍വിജയത്തിന്റെ തിളക്കം

പഠിത്തോടൊപ്പം പാര്‍ടൈം ജോലികള്‍ ചെയ്ത് വരുമാനം കണ്ടെത്തുന്ന പെണ്‍കുട്ടികള്‍ ഇന്ന് ധാരാളമുണ്ട്. എന്നാല്‍ ലഭിക്കുന്ന കുറച്ചു സമയത്തിനുള്ളില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഉപഭോക്താക്കളെ നേടിയെടുത്ത ഒരു സംരംഭം കെട്ടിപ്പടുത്തിയിരിക്കുകയാണ് ആലുവ ആലങ്ങാട് സ്വദേശി ആന്‍ മരിയ വര്‍ഗീസ്. പ്ലസ് ടു പഠനം കഴിഞ്ഞ് ഉന്നത വിദ്യാഭ്യാസത്തിനായി തയ്യാറെടുക്കുന്ന വേളയിലാണ് ആന്‍ മരിയ തന്റെ ആന്‍സ് ക്രാഫ്റ്റ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ ആരംഭിക്കുന്നത്. ഗിഫ്റ്റ് ഹാംബറുകളും കസ്റ്റമൈസ്ഡ് വാലറ്റുകളും കീ ചെയിനുകളും ഫോട്ടോ ഫ്രെയിമുകളുമെല്ലാം വില്‍ക്കുന്ന ഓണ്‍ലൈന്‍ സ്‌റ്റോറുകള്‍ ഇന്നൊരു […]

Success Story

വൈദ്യസഹായം വീട്ടുപടിക്കല്‍; ആരോഗ്യരംഗത്ത് ചരിത്രം കുറിക്കാന്‍ ‘ഓര്‍ബിസ് ലൈവ്‌സ്’

മനുഷ്യന്റെ മാനവിക ആവശ്യങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ കഴിയാത്ത മേഖലയായി ആരോഗ്യരംഗം മാറിക്കഴിഞ്ഞു. ദൈനംദിന ജീവിതചര്യ രോഗങ്ങള്‍ മുതല്‍ വൈദ്യശാസ്ത്രത്തില്‍ മരുന്ന് കണ്ടെത്താത്ത രോഗങ്ങള്‍ വരെ ആളുകളെ പിടികൂടുമ്പോള്‍ ആധുനിക ചികിത്സയും ചികിത്സാരീതിയും മാറേണ്ടതും അനിവാര്യമാണ്. ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം ബുദ്ധിമുട്ടുന്നവര്‍ക്ക് അവര്‍ ആഗ്രഹിക്കുമ്പോള്‍ തങ്ങളുടെ വീട്ടുപടിക്കല്‍ ചികിത്സാ വിദഗ്ധര്‍ എത്തുന്ന സാങ്കേതിക രീതിയെ കുറിച്ച് ഒന്ന് ചിന്തിച്ചു നോക്കൂ… എത്രയധികം പ്രയോജനവും സുതാര്യവുമായ രീതിയാണല്ലേ? ഇതൊക്കെ യൂറോപ്യന്‍ രാജ്യങ്ങളില്‍ മാത്രമേ നടക്കൂവെന്ന് പറയുന്നവരോട് ഒന്ന് പറയട്ടെ, ഓര്‍ബിസ് ലൈവ്‌സ് […]

Entreprenuership Success Story

ജീവിതാനുഭവങ്ങള്‍ സമ്പത്തായപ്പോള്‍ സാധ്യതകളെ സംരംഭമാക്കി ‘അമല്‍ ഗിരിജ SAHASRARA’

കേരളത്തിന്റെ തനത് ആയുര്‍വേദപാരമ്പര്യം തങ്ങളുടെ ഉത്പന്നങ്ങളില്‍ പ്രതിഫലിപ്പിച്ചുകൊണ്ട് കേരളത്തിലെ മികച്ച ആയുര്‍വേദ ബ്രാന്‍ഡായി ‘സഹസ്രാര’ സമ്പന്നതയില്‍ ജനിച്ചെങ്കിലും അച്ഛനമ്മമാര്‍ തമ്മിലുള്ള വേര്‍പിരിയല്‍ സമ്മാനിച്ച ശൂന്യതയും ദാരിദ്ര്യവും ചേര്‍ന്ന ജീവിതത്തോട് ആറാം വയസ് മുതല്‍ പൊരുതുകയായിരുന്നു അമല്‍.സഹോദരനോടൊപ്പം ശേഖരിച്ച കണിക്കൊന്ന പൂക്കള്‍ അഞ്ച് രൂപയ്ക്ക് റോഡരികില്‍ വിറ്റ്, ആ പണം കൊണ്ട് അമ്മയോടൊപ്പം വിഷു ആഘോഷിച്ചിരുന്ന ബാല്യകാലത്തെ തന്നിലെ സംരംഭകനിലുള്ള വിശ്വാസത്താല്‍ ‘സമ്പന്ന’മാക്കാന്‍ കഴിയുന്നത്ര ശ്രമിച്ചു.പതിനൊന്നു വയസ് മുതല്‍ ബിസിനസ് ശീലമാക്കിക്കൊണ്ട് തുടര്‍ന്ന ജീവിതയാത്രയിലെ ഒരു ഘട്ടത്തില്‍ തിരിച്ചറിഞ്ഞ […]

Entreprenuership Success Story

വ്യത്യസ്തത തേടിയുള്ള യാത്രയുമായി ‘Wayanad Oraganics’

കുട്ടിക്കാലം മുതലേ അച്ഛന്റെ അമ്മയുടെയും കൃഷി കണ്ട് വളര്‍ന്ന മകള്‍. അന്ന് അവര്‍ക്ക് സഹായിയായി കൂടെ നിന്നു കൃഷിയെ കണ്ടുപഠിച്ചു. എന്നാല്‍ വയനാട് സ്വദേശിയായ സില്‍ജ ബബിത്തിനെ ഒരു സംരംഭകയാക്കി മാറ്റാന്‍ പോകുന്ന മേഖല ആയിരുന്നു അത് എന്ന് കരുതിയില്ല. കോപ്പറേറ്റീവ് ബാങ്ക് ഉേദ്യാഗസ്ഥയായിരുന്ന സില്‍ജ ഒരു അധിക വരുമാനം എന്ന രീതിയിലായിരുന്നു കൃഷി തുടങ്ങിയതെങ്കിലും, ഇന്നത് അവരുടെ ജീവിതമായി മാറിക്കഴിഞ്ഞു. വിദേശികളായ ഫലവൃക്ഷങ്ങളാണ് വയനാട് ഓര്‍ഗാനിക്‌സന്റ പ്രത്യേകത. കാഴ്ചക്കാര്‍ക്ക് വിദേശത്താണോ എന്ന് തോന്നിപ്പോകുന്ന നിരവധി തരത്തിലുള്ള […]

Success Story

സൗന്ദര്യത്തെ അതിന്റെ ആകര്‍ഷണത്തിലേക്ക് എത്തിച്ച് വളര്‍മതി സുജിത്ത്

നമുക്ക് ചുറ്റും പല മേഖലകളിലുള്ള ജോലികള്‍ ഉണ്ടെങ്കില്‍ പോലും അവയില്‍ ഏതിലെങ്കിലും ഉറച്ചുനില്‍ക്കണമെങ്കില്‍ നമ്മുടെ മനസ്സിന് താല്പര്യവും സന്തോഷവും തരുന്ന ജോലി ആയിരിക്കണം. ഇവിടെ കണിയാപുരം (കരിച്ചാറ) സ്വദേശി വളര്‍മതി സുജിത്ത് ഇതേ കാഴ്ചപ്പാടുള്ള വ്യക്തിയായിരുന്നു. പ്ലസ് ടു പഠനത്തിനുശേഷം പ്ലംബിംഗ്, ഡ്രൈവിംഗ് തുടങ്ങിയ പല ജോലികളും ചെയ്തു. എങ്കിലും അവിടെ ഒന്നും ഒതുങ്ങി നില്‍ക്കേണ്ട ആളല്ല എന്ന് ഇടയ്ക്ക് എവിടെയോ വച്ച് സ്വയം മനസ്സിലാക്കി. ചെറുപ്പം മുതലേ വരയ്ക്കാന്‍ താല്പര്യമുള്ളത് കൊണ്ട് തന്നെ ഈ ജോലിയ്ക്കിടയില്‍ […]

Entreprenuership Success Story

അരുണ്‍ ഗോപാലിനു മുന്നില്‍ ഇനി വിജയത്തിലേക്കുള്ള പടവുകള്‍ മാത്രം

പാഷനോ സുഹൃത്തുക്കളുടെ പ്രചോദനമോ വീട്ടുകാരുടെ നിര്‍ബന്ധമോ ഒക്കെ പലരെയും സംരംഭകത്വത്തിലേക്ക് നയിക്കുന്നതിനുള്ള കാരണമാകാറുണ്ട്. എന്നാല്‍ ആലപ്പുഴ പുന്നപ്ര സ്വദേശിയായ അരുണ്‍ ഗോപാലിന്റെ മനസ്സില്‍ ബിസിനസിന്റെ ‘വിത്ത്’ വീഴുന്നത് അതിമാരകമായ ഒരു ആക്‌സിഡന്റില്‍ നിന്നാണ്. കമ്പ്യൂട്ടര്‍ സയന്‍സില്‍ ഗ്രാജുവേഷന്‍ പൂര്‍ത്തിയാക്കിയ അരുണ്‍ ഗോപാല്‍ ഇന്‍ഫോപാര്‍ക്കിലാണ് തന്റെ കരിയര്‍ ആരംഭിച്ചത്. അവിടെനിന്നും പിന്നീട് കേരള ഹൈക്കോടതിയില്‍ സിസ്റ്റം അഡ്മിനായി പ്രൊഫഷണല്‍ പ്രൊഫൈല്‍ വിപുലീകരിക്കുവാനും അദ്ദേഹത്തിന് കഴിഞ്ഞു. തുടര്‍ന്ന് ഒരു ഹോം ഓട്ടോമേഷന്‍ കമ്പനിയില്‍ പ്രോഗ്രാമറായി പ്രവേശിച്ച് കരിയറില്‍ കളം മാറ്റി […]

Success Story

മംഗളമുഹൂര്‍ത്തങ്ങളിലേക്ക് പതിനഞ്ചാം വയസില്‍ ക്യാമറ തുറന്ന ഡെന്നീസ് ചെറിയാന്‍

പതിമൂന്നാം വയസ്സില്‍ ആദ്യമായി ക്യാമറക്കണ്ണിലൂടെ നോക്കിയപ്പോഴേ കോഴിക്കോട് സ്വദേശിയായ ഡെന്നിസ് ചെറിയാന് ഉറപ്പുണ്ടായിരുന്നു ഇതുതന്നെയാണ് തന്റെ വഴിയെന്ന്! ആദ്യമായി മുന്നില്‍ പോസ് ചെയ്ത ബന്ധുക്കള്‍ പറഞ്ഞ നല്ല വാക്കുകളോ, അതോ ക്യാമറ ലെന്‍സ് ഒപ്പിയെടുത്ത തന്റെ കാഴ്ചയിലെ സൗന്ദര്യമോ, എന്തോ ഒന്ന് സ്വന്തം കഴിവിനെ തിരിച്ചറിയുവാന്‍ ഡെന്നിസിന് പ്രചോദനമായി. പതിനഞ്ചാം വയസ്സില്‍ വിവാഹ ഫോട്ടോകള്‍ എടുത്തു തുടങ്ങിയ ഡെന്നിസ് ഇന്നുവരെയും ഒരു ക്യാമറ ക്ലാസിലും ഇരുന്നിട്ടില്ല. ഛായാഗ്രഹണത്തില്‍ ഈ ഫോട്ടോഗ്രാഫര്‍ നേടിയ വിദ്യാഭ്യാസം മുഴുവന്‍ ക്യാമറയുടെ വ്യൂ […]

Entreprenuership Success Story

ഉരുക്കിന്റെ കരുത്തില്‍ ബില്‍ഡ് ഐ

കെട്ടിട നിര്‍മാണത്തില്‍ സ്റ്റീല്‍ സ്ട്രക്ചര്‍ മെത്തേഡ് കടന്നുവന്നപ്പോള്‍ അതിനു നേരെ പുരികം ചുളിച്ചവര്‍ അനവധിയാണ്. ഗുണമേന്മയിലും ഈടുനില്‍പ്പിലും പരമ്പരാഗത കെട്ടിട നിര്‍മാണ രീതിയോട് കിടപിടിക്കുവാന്‍ പുതുതായി രംഗപ്രവേശം ചെയ്ത ഉരുക്കു ചട്ടക്കൂടിന്റെ നിര്‍മാണ വിദ്യയ്ക്ക് കഴിയുമോ എന്ന സംശയം അനേകം തവണ നവാസും കേട്ടിട്ടുണ്ട്. എന്നാല്‍ സംശയങ്ങളെയെല്ലാം അതിജീവിച്ച് ബില്‍ഡ് ഐ എന്ന തന്റെ കമ്പനിയെ കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ മുന്‍നിരയിലേക്ക് കൊണ്ടുവരാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. മലപ്പുറം പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അദ്ദേഹത്തിന്റെ സ്ഥാപനം പത്തു വര്‍ഷത്തിനുള്ളില്‍ […]

Entreprenuership Success Story

മെനു കാര്‍ഡില്ലാതെ നജ്മുന്നീസ വിളമ്പുന്നത് കോഴിക്കോടിന്റെ രുചിപ്പെരുമ

ഭക്ഷണപ്രേമികള്‍ക്കിടയില്‍ പ്രശസ്തമായ നജ്മുന്നീസയുടെ കൈപ്പുണ്യം തേടി കോഴിക്കോട് രാമനാട്ടുകരയിലെത്തിയ ഞങ്ങള്‍ക്ക് സോഫീസ് ടേസ്റ്റ് കണ്ടുപിടിക്കുവാന്‍ ഒട്ടും പ്രയാസമുണ്ടായില്ല. കോഴിക്കോടിന്റെ മണ്ണിലും കോഴിക്കോട്ടുകാരുടെ ആത്മാവിലും അലിഞ്ഞുചേര്‍ന്ന കലവറയിലെ ദം പൊട്ടിക്കുന്ന ഗന്ധം ഞങ്ങള്‍ക്ക് വഴികാട്ടി. മനസ്സിലേക്കുള്ള വഴി വയറ്റിലൂടെയാണെന്ന് മറ്റുള്ളവരെക്കാള്‍ മുന്‍പേ തിരിച്ചറിഞ്ഞ കോഴിക്കോട്ടുകാരന്റെ അഭിമാനമായ കോഴിക്കോടന്‍ ബിരിയാണി വിളമ്പിതന്നുകൊണ്ട് നജ്മുന്നീസ എന്ന സോഫീസ് ടേസ്റ്റിന്റെ അമരക്കാരി തന്റെ വിജയഗാഥയുടെ ദം പൊട്ടിക്കുന്നു… ബിരിയാണിയുടെ നാട്ടില്‍ രുചികൊണ്ട് ശ്രദ്ധിക്കപ്പെടുന്നതുതന്നെ ഒരു നേട്ടമാണല്ലോ? ഓരോ വീട്ടിലും പാകം ചെയ്യുന്ന ആഹാരത്തിന് […]