Entreprenuership Success Story

ഇന്റീരിയര്‍ ഡിസൈനിംഗിലും കണ്‍സ്ട്രക്ഷനിലും വിസ്മയം തീര്‍ത്ത് DES AND DEC PRIVATE LIMITED

  • September 18, 2023
  • 0 Comments

പാഷന്‍ കൊണ്ടും ആത്മവിശ്വാസം കൊണ്ടും സംരംഭ മേഖലയെ കീഴടക്കി വിജയം രചിച്ചവരാണ് ഇന്ന് നമ്മള്‍ അറിയുന്ന എല്ലാ സംരംഭകരും. ചെറിയ ചെറിയ ചുവടുവയ്പുകളിലൂടെ അവര്‍ കീഴടക്കിയത് വലിയ വിജയങ്ങളാണ്. അത്തരത്തില്‍ ചുവടുവയ്പുകളോടെ തന്റെ സ്വപ്‌നത്തെ കീഴടക്കുന്ന ഒരു സംരംഭകന്‍ നമ്മുടെ ഈ കേരളത്തിലുണ്ട്. DES AND DEC PRIVATE LIMITED എന്ന സംരംഭത്തിന്റെ സ്ഥാപകനായ അജയ് പാറക്കാട്ടിലാണ് ആ സംരംഭകന്‍. 2010 സെപ്റ്റംബര്‍ 22 ലാണ് അജയ് DES AND DEC എന്ന സ്ഥാപനത്തിന് തുടക്കം കുറിക്കുന്നത്. […]

Special Story Success Story

വിജയത്തിന്റെ താക്കോലുമായി ഷീല കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി

  • September 17, 2023
  • 0 Comments

മലയാളിക്ക് പ്രത്യേക ആമുഖം ആവശ്യമില്ലാത്ത ഒരു പേരാണ് ഷീല കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി. വി സ്റ്റാര്‍ എന്ന ലോകോത്തര ബ്രാന്‍ഡിനെ സൃഷ്ടിക്കുകയും, അതിനെ വളര്‍ച്ചയുടെ വഴികളിലേക്ക് നീങ്ങാന്‍ പ്രാപ്തമാക്കുകയും ചെയ്ത പരിശ്രമത്തിന്റെ പേര് കൂടിയാണത്. സ്വന്തം സംരംഭത്തില്‍ നൂറുമേനി കൊയ്യുകയും കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി എന്ന മികച്ച സംരംഭകന് സകല പിന്തുണയും നല്‍കി പ്രവര്‍ത്തിച്ചു വരികയും ചെയുന്ന വ്യക്തി കൂടിയാണ്. ഒരു സംരംഭത്തെ വിജയ വഴിയിലെത്തിക്കുന്നതിനെ സംബന്ധിച്ചുള്ള അറിവുകളും അനുഭവങ്ങളും ഷീല കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ‘ചീഫ് ഗസ്റ്റ് ‘ എന്ന […]

Special Story Success Story

വസ്ത്രവിപണന രംഗത്തെ വേറിട്ട ചിന്തയുമായി ടെസ്സ് ആതിര

  • September 17, 2023
  • 0 Comments

ബിസിനസ് കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന ഒരു വ്യക്തിക്ക് ബിസിനസ് മേഖലയോട് താല്പര്യം തോന്നുക സ്വാഭാവികം. എന്നാല്‍ ഒരു സംരംഭം ആരംഭിക്കുവാന്‍ ആര്‍ക്കും സാധിക്കും. പക്ഷേ ഏറ്റെടുത്ത ദൗത്യം പൂര്‍ണ വിജയത്തില്‍ എത്തിക്കാന്‍ കഷ്ടപ്പാടും പരിശ്രമവും കൈമുതലാക്കിയവര്‍ക്ക് മാത്രമേ കഴിയൂ. വസ്ത്ര വിപണന രംഗത്തെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി തങ്ങളുടെ ബിസിനസ് ആശയത്തിന് ജീവന്‍ പകര്‍ന്നു നല്‍കിയ നിരവധി സംരംഭകര്‍ ഇന്ന് നമുക്ക് ചുറ്റുമുണ്ട്. ഓഫീസിലും കോളേജുകളിലും മറ്റും ദിനംപ്രതി ഉപയോഗിക്കാവുന്ന വസ്ത്രങ്ങള്‍ മുതല്‍ പാര്‍ട്ടിവെയറുകള്‍ വരെ സുലഭമായി ലഭിക്കുന്ന ഓണ്‍ലൈന്‍ […]

Success Story

ഇവന്റ് മാനേജ്‌മെന്റില്‍ പ്രൊഫഷണലിസവുമായി മുന്നേറി The Event People

  • September 14, 2023
  • 0 Comments

ഒരു പരിപാടിയുടെ വിജയം അതിന്റെ സംഘാടക മികവ് തന്നെയാണ്. അതുകൊണ്ടുതന്നെ വീട്ടിലെയും ജോലി സ്ഥാപനങ്ങളിലെയും ഉള്‍പ്പടെയുള്ള പ്രാധാന്യമുള്ള പരിപാടികള്‍ പരിമിതികളില്‍ നിന്ന് നടത്തി, ചടങ്ങ് തീര്‍ത്തുപോവാന്‍ ആരും തന്നെ തീരുമാനിക്കാറില്ല. ഈ സമയത്താണ് മികച്ച ഇവന്റ് മാനേജ്‌മെന്റ് ഏജന്‍സികളുടെ ആവശ്യവും ഉടലെടുക്കുന്നത്. എന്നാല്‍, നന്നായി ടേബിള്‍ ഒരുക്കുക, പരിപാടി നടക്കുന്ന സ്ഥലം അലങ്കരിക്കുക തുടങ്ങിയവയാണ് ഇവന്റ് മാനേജ്‌മെന്റ് എന്നതാണ് സാധാരണക്കാരന്റെ സങ്കല്പം. അതുകൊണ്ടുതന്നെ ആവശ്യക്കാരന്‍ തങ്ങളുടെ ചടങ്ങുകള്‍ ഏറ്റവും അടുപ്പമുള്ള ഇത്തരം സേവനങ്ങള്‍ ലഭ്യമാക്കുന്ന ആളുകളെ ഏല്‍പ്പിക്കാറാണ് […]

Entreprenuership Success Story

കാര്‍ പോര്‍ച്ചുകള്‍ കിടിലനാക്കാം; വീടിന്റെ മാറ്റ് കൂട്ടാന്‍ ട്രെന്റിങ് പോര്‍ച്ചുമായി Western West Designs

ഇന്ന് വീട് നിര്‍മിക്കുമ്പോള്‍ വീടിനൊപ്പം അല്ലെങ്കില്‍ ഒരുപടി മുകളില്‍ പ്രാധാന്യം നല്‍കുന്ന ഏരിയയാണ് കാര്‍ പോര്‍ച്ച്. വീടിന്റെ മോടി വര്‍ദ്ധിപ്പിക്കാന്‍ സഹായകരമായ ഒരു ഘടകം തന്നെയാണ് പോര്‍ച്ച്. പരമ്പരാഗത ശൈലിയിലുള്ള പോര്‍ച്ചുകളായിരുന്നു ഒരു കാലത്ത് നിര്‍മിച്ചിരുന്നത്. എന്നാല്‍ ഇന്ന് ആ ചിന്താഗതികളൊക്കെ മാറിക്കഴിഞ്ഞു. വീടിന്റെ സ്‌റ്റൈലിനനുസരിച്ച് പോര്‍ച്ച് നിര്‍മിക്കുന്നതാണ് ഇപ്പോഴത്തെ ട്രെന്റ്. ഓരോ വര്‍ഷം കഴിയുംതോറും നൂതന ശൈലിയിലും ഡിസൈനിലുമുള്ള കാര്‍ പോര്‍ച്ചുകളാണ് വിപണി കീഴടക്കിക്കൊണ്ടിരിക്കുന്നത്. അത്തരത്തില്‍ ഇന്ന് ട്രെന്റിങായ പോര്‍ച്ച് നിര്‍മിച്ച് വിപണി കയ്യടക്കി മുന്നേറുന്ന […]

Entreprenuership Success Story

‘സന്തോഷം’ പാകം ചെയ്ത് Bake @ Home ഉം അഞ്ജുവും

പാചകം ഇഷ്ടമല്ലാത്ത സ്ത്രീകള്‍ കുറവായിരിക്കും. തങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഈ പാചക കല പലപ്പോഴും കുടുംബത്തിനും ചുരുക്കം ബന്ധുക്കള്‍ക്കിടയിലും മാത്രം ഒതുങ്ങിപോയവരാവും ഇവരില്‍ ഭൂരിഭാഗവും. പ്രിയപ്പെട്ടവരില്‍ നിന്ന് നല്ല വാക്കുകളും മികച്ച അഭിപ്രായങ്ങളും ലഭിക്കാറുണ്ടെങ്കിലും, തന്റെ പാചകത്തെ വിപണത്തിലേക്ക് വഴിതിരിച്ചുവിടുന്നതിലാണ് പല സ്ത്രീകളും തോറ്റുപോവാറുള്ളത്. എന്നാല്‍ കൊവിഡ് ഭീതിയെല്ലാം ഒഴിഞ്ഞശേഷം ഇത്തരത്തില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ബേക്കിങ്ങിലേക്ക് കടന്നുവന്ന് ഒത്തിരി ആരാധകരെ സൃഷ്ടിച്ചവരാണ് Bake @ Home ഉം അണിയറ ശില്‍പിയായ അഞ്ജു ടിജോയും. കൊവിഡാനന്തരം വിപുലമാക്കിയ […]

Entreprenuership Success Story

ആഘോഷങ്ങളില്‍ അത്ഭുതം തീര്‍ത്ത് RIZU’S CAKE BYTES

ആഘോഷങ്ങള്‍ക്ക് ആരവം കൂടണമെങ്കില്‍ ഒത്തുകൂടുന്ന മനുഷ്യരുടെ മുഖത്ത് സന്തോഷം നിറയണം. അങ്ങനെ, അതിരുകളില്ലാത്ത സന്തോഷം മനുഷ്യരുടെ മുഖത്ത് നിറയ്ക്കാന്‍ സാധിക്കുന്നത് മധുരമുള്ളതും സ്വാദ് നിറഞ്ഞതുമായ കേക്കുകള്‍ക്കാണ്. അതിന് വ്യക്തമായ ഉദാഹരണമാണ് തിരുവനന്തപുരം സ്വദേശിനിയായ റിസ്വാനയുടെ Rizu’s Cake Bytes എന്ന സംരംഭം. ആഘോഷ രാവുകളെ പലപ്പോഴും ഇരട്ടി തെളിച്ചമുള്ളതാക്കാന്‍ കേക്കുകളില്‍ അത്ഭുതം തീര്‍ക്കുന്ന റിസ്വാന എന്ന പാചക വിദഗ്ധയായ കലാകാരിയ്ക്ക് കഴിയാറുണ്ട്. അത് തന്നെയാണ് ‘Rizu’s Cake Bytes’ എന്ന സംരംഭത്തെ ജനപ്രീതിയുള്ളതാക്കിയതും. ഒരു കേക്ക് എന്നാല്‍ […]

Entreprenuership Success Story

ഇനി വായില്‍ കപ്പലോടും… രുചിയൂറും അച്ചാറുകള്‍ക്ക് ’90’s Pickle’

അച്ചാറെന്ന് കേട്ടാല്‍ മതി, വായില്‍ കപ്പലോടും… നല്ല രുചിയൂറും നാടന്‍ അച്ചാര്‍ ഇഷ്ടമല്ലാത്തവരായി ആരാണുള്ളത് അല്ലേ? മറ്റ് കറികളൊന്നും ഇല്ലെങ്കിലും രുചിയുള്ള അച്ചാര്‍ ഉണ്ടെങ്കില്‍ ചോറ് കഴിക്കാന്‍ ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല. നമ്മുടെ പാകത്തിന് ഉപ്പും പുളിയും എരിവും എല്ലാം ചേര്‍ത്തുള്ള അച്ചാറുകള്‍ കഴിക്കാന്‍ ആഗ്രഹിക്കാറുണ്ടെങ്കിലും മാര്‍ക്കറ്റില്‍ ലഭിക്കുന്ന അച്ചാറുകളുടെ രുചിയില്‍ പലപ്പോഴും ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാറുണ്ട് എന്നതാണ് വാസ്തവം. ഇനി രുചിയില്‍ ഒത്തുതീര്‍പ്പ് വേണ്ട. നിങ്ങള്‍ ആഗ്രഹിക്കുന്ന ഉത്പന്നം ആഗ്രഹിക്കുന്ന രുചികളില്‍ മായമില്ലാതെ എത്തിക്കുകയാണ് ആലപ്പുഴ പള്ളിപ്പുറം […]

Success Story

ഭവന നിര്‍മാണ രംഗത്ത് കൈത്താങ്ങായി യുണിക്ക് ഐ ബില്‍ഡേഴ്‌സ് ആന്‍ഡ് പ്രോജക്ട് പ്രൈവറ്റ് ലിമിറ്റഡ്

വീട് ചെറുതായാലും വലുതായാലും ഭംഗിയുള്ളത് ആകണം, വിരുന്നുകാര്‍ക്ക് സന്തോഷം നല്‍കുന്നതാകണം, സന്തോഷത്തോടെ ജീവിക്കാന്‍ കഴിയുന്ന ഒരിടം ആകണം… ഇങ്ങനെ നീണ്ടുപോകുന്നു വീട് നിര്‍മാണത്തിന് തയ്യാറെടുക്കുന്ന ഓരോരുത്തരുടെയും ഇഷ്ടങ്ങള്‍… ആഗ്രഹങ്ങളും ഇഷ്ടങ്ങളും എത്രയൊക്കെ വലുതായാലും വീട്ടുകാരുടെ മനസ്സറിയുന്ന ഒരു എഞ്ചിനീയറെയാണ് എന്നും ഭവന നിര്‍മാണത്തിന് ആവശ്യം. അത്തരത്തില്‍ തന്നെ സമീപിക്കുന്നവരുടെ മനസ്സും താത്പര്യവും അറിഞ്ഞുള്ള കണ്‍സ്ട്രക്ഷന്‍ രീതിയാണ് തിരുവനന്തപുരം സ്വദേശി എന്‍ജിനീയര്‍ ഉണ്ണികൃഷ്ണന്‍ എന്നും അവലംബിക്കുന്നത്. യുണിക് ഐ ബില്‍ഡേഴ്‌സ് ആന്‍ഡ് പ്രോജക്ട് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം […]

Entreprenuership Success Story

ഫര്‍ഹയുടെ കരവിരുതില്‍ വിരിയുന്നത് അതിശയിപ്പിക്കുന്ന കലാസൃഷ്ടികള്‍

ഓരോ വ്യക്തികളുടെയും ഉള്ളില്‍ ആരുമറിയാത്ത നിരവധി കഴിവുകളാണ് ഒളിഞ്ഞുകിടക്കുന്നത്. പലരും അത് തിരിച്ചറിയുന്നില്ലെന്ന് മാത്രം. സ്വന്തം കഴിവുകളെ തിരിച്ചറിയുകയും അവയെ വേണ്ടവിധം പ്രയോജനപ്പെടുത്തുകയും ചെയ്യുക എന്നത് നിസാരകാര്യമല്ല. അത്തരത്തില്‍ ആരാലും അറിയപ്പെടാതെ പോകുമായിരുന്ന തന്റെ കഴിവുകളെ ഉണര്‍ത്തി വിവേകപൂര്‍വ്വം ഉപയോഗപ്പെടുത്തിയ ഒരു സംരംഭകയാണ് വിദ്യാര്‍ത്ഥിനി കൂടിയായ കണ്ണൂര്‍ പാനൂര്‍ സ്വദേശിനിയായ ഫര്‍ഹ കെ.വി. ചെറുപ്പം മുതല്‍ ഫര്‍ഹക്ക് ചിത്രരചനയോട് വലിയ താത്പര്യമായിരുന്നു. വളര്‍ന്നപ്പോള്‍ ആ താത്പര്യം പാഷനായി മാറുകയായിരുന്നു. അങ്ങനെയിരിക്കെ ഒരു സുഹൃത്ത് ക്രാഫ്റ്റ് വര്‍ക്ക് ചെയ്ത […]