വിശ്വാസത്തിന്റെ അടിത്തറ; ടീം വര്‍ക്ക് മാജിക്കിലൂടെ വിജയം നേടിയ ആര്‍ക്ലാന്‍ ആര്‍ക്കിടെക്ട്
വിജയത്തിന്റെ ശില്‍പ്പികള്‍ പലരുണ്ടാകാം, എന്നാല്‍ സൗഹൃദത്തിന്റെ കരുത്തില്‍ ഒരു സാമ്രാജ്യം പടുത്തുയര്‍ത്തിയ നാല് പ്രതിഭകളുണ്ട്; കോഴിക്കോട് എന്‍.ഐ.ടി.യില്‍ നിന്ന് ഒരേ ലക്ഷ്യത്തോടെ പുറത്തിറങ്ങിയ റിഷാദ്, അരവിന്ദ് പി.ആര്‍, അനുരാജ്, ഹിഷാം. സൗഹൃദവും സ്വപ്‌നവും കൂട്ടിച്ചേര്‍ത്ത് അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അവര്‍ ആരംഭിച്ച ആര്‍ക്ലാന്‍ ആര്‍ക്കിടെക്ട് പ്രതിസന്ധിയിലും തളരാതെ, ഇന്ന് വളര്‍ച്ചയുടെ നെറുകയിലാണ്. കൊവിഡ് കാലത്തെ അടച്ചുപൂട്ടലുകള്‍ക്കിടിയില്‍ സാമ്പത്തികമായും വ്യാവസായികമായും വെല്ലുവിളികളേറെ നിറഞ്ഞ കാലത്താണ് ഡിസൈന്‍ കണ്‍സള്‍ട്ടന്‍സിയായ ആര്‍ക്ലാന്‍ എന്ന സംരംഭത്തിന് ഇവര്‍ തുടക്കമിടുന്നത്. പ്രതിസന്ധികളേറെ നേരിട്ടിരുന്നുവെങ്കിലും, സ്വപ്‌നത്തില്‍ […]




