നൂതന നൈപുണ്യ വിദ്യാഭ്യാസത്തിന് പുതിയ ദിശാബോധം നല്‍കി ഡോ. രാജീവ് ജി.എസ്
ബിരുദങ്ങള്‍ക്കും മാര്‍ക്ക് ലിസ്റ്റുകള്‍ക്കും അപ്പുറം ഓരോ വ്യക്തിയുടെയും നൈപുണ്യങ്ങള്‍ വിജയത്തിന്റെ മാനദണ്ഡമായി മാറുന്ന ഒരു ലോകമാണിത്. ഈ പുതിയ കാലഘട്ടത്തില്‍, പ്രതീക്ഷയുടെയും പരിവര്‍ത്തനത്തിന്റെയും പ്രകാശഗോപുരമായി മാറിയ ഒരു വ്യക്തിയുണ്ട്; ഡോ. രാജീവ് ജി.എസ്. തിരുവനന്തപുരം പാപ്പനംകോട് സ്വദേശിയായ അദ്ദേഹം, കഴിഞ്ഞ 20 വര്‍ഷത്തിലേറെയായി യുവജന ശാക്തീകരണത്തിനായി സ്വയം സമര്‍പ്പിക്കുകയും, ഇന്ത്യയുടെ പരമ്പരാഗത വിദ്യാഭ്യാസ രീതികളെ തിരുത്തിക്കുറിച്ചുകൊണ്ട് നൈപുണ്യാധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ പ്രയോക്താവായി മാറുകയും ചെയ്തു. പരമ്പരാഗത വിദ്യാഭ്യാസത്തില്‍ നിന്ന് നൈപുണ്യ വികസനത്തിലേക്ക്ഇന്ത്യന്‍ വിദ്യാഭ്യാസ സമ്പ്രദായം ഇന്നും പ്രധാനമായും ബിരുദങ്ങളെ […]













