നന്ദനം ആര്‍ട് അക്കാദമി; പ്രായത്തെ വെല്ലുന്ന കലയുടെ കഥകള്‍
കുട്ടികളെല്ലാവരും കാര്‍ട്ടൂണുകളില്‍ മുഴുകിയിരിക്കുന്ന കാലത്ത്, പാലക്കാട് സ്വദേശിനി ഐശ്വര്യയുടെ കണ്ണുടക്കിയത് ടിവിയിലെ ക്ലാസിക്കല്‍ നൃത്തത്തിന്റെ താളത്തിലായിരുന്നു. മകളുടെ കഴിവ് തിരിച്ചറിഞ്ഞ അമ്മയുടെ പിന്തുണയോടെ ചേച്ചിയെന്ന് സ്‌നേഹത്തോടെ വിളിക്കുന്ന ദീപ്തിയുടെ ശിക്ഷണത്തില്‍ തന്റെ ആദ്യ നൃത്തചുവടുകള്‍ വെച്ചു. കുഞ്ഞുകാലുകളിലെ ആ താളങ്ങളാണ് കലയോടും നൃത്തത്തോടുമുള്ള ഐശ്വര്യയുടെ സമര്‍പ്പണത്തിന്റേയും യാത്രയുടേയും ചുവടായി മാറിയതും. ബയോടടെക്‌നോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയെങ്കിലും ഐശ്വര്യയെ സംബന്ധിച്ച് നൃത്തമാണ് ജീവിതം. ക്ലാസുകള്‍ അവസാനിക്കുന്നതുവരെ ക്ഷമയോടെ കാത്തിരിക്കുന്ന അമ്മയുടെ പിന്തുണ കൂട്ടായെത്തിയതോടെ നൃത്തത്തോടുള്ള ഐശ്വര്യയുടെ ഇഷ്ടവും കാലക്രമേണ […]













