ഫ്യൂച്ചറിസ്റ്റിക് ഡിസൈനില്‍ കേരളത്തിന്റെ മേല്‍വിലാസം; Prakriti Architects
കോഴിക്കോടിന്റെ മണ്ണില്‍ നിന്ന് ഉയര്‍ന്ന്, ആര്‍കിടെക്ചര്‍ ലോകത്ത് സ്വന്തം അടയാളം പതിപ്പിച്ച ഒരാളുടെ കഥയാണ് Prakriti Architects എന്ന ബ്രാന്‍ഡിന് പിന്നിലെ ശക്തി അബ്ദുല്‍ നസീറിന്റേത്. 25 വര്‍ഷത്തിലധികം കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ പ്രവര്‍ത്തിച്ച അനുഭവസമ്പത്തും, 16 വര്‍ഷത്തെ സംരംഭക യാത്രയും ചേര്‍ന്ന് ഇന്ന് Prakriti Architects എന്നത് ഒരു സ്ഥാപനം മാത്രമല്ല, മറിച്ച് വിശ്വാസത്തിന്റെയും ഗുണമേന്മയുടെയും ഭാവിദര്‍ശനത്തിന്റെയും പേരായി മാറിയിരിക്കുന്നു. തന്റെ പാഷനെ ജീവിതവഴിയാക്കി മാറ്റിയ നസീര്‍, കാലത്തിന്റെ മാറ്റങ്ങള്‍ സൂക്ഷ്മമായി വായിച്ചാണ് ഓരോ ഡിസൈനും രൂപപ്പെടുത്തുന്നത്. […]













