ചെറുപ്രായത്തില്‍ തന്നെ സ്വന്തം ബ്രാന്‍ഡ് പണിതുയര്‍ത്തിയ പെണ്‍കരുത്ത്; അസ്‌ലമ തസ്ലീനയുടെ വിജയ യാത്ര
സ്വന്തം സ്വപ്‌നങ്ങളെ വിശ്വാസമാക്കി, ആ വിശ്വാസത്തെ കഠിനാധ്വാനത്തിലൂടെ യാഥാര്‍ത്ഥ്യമാക്കി മാറ്റിയ യുവതിയാണ് അസ്‌ലമ തസ്ലീന. മൂവാറ്റുപുഴയില്‍ നിന്നാരംഭിച്ച ഒരു 21 വയസുകാരിയുടെ മേക്കപ്പ് ആര്‍ട്ടിസ്‌റ്റെന്ന സ്വപ്‌നം, ഇന്ന് “Aslamathasleena Makeupartist’ എന്ന പേരില്‍ നൂറുകണക്കിന് ബ്രൈഡ്‌സിന്റെ സന്തോഷ നിമിഷങ്ങള്‍ക്കൊപ്പം ചേര്‍ന്ന് നില്‍ക്കുന്ന ഒരു വിശ്വാസമായി മാറിയിരിക്കുന്നു. ഒരു ബന്ധുവിന്റെ ബ്രൈഡല്‍ മേക്കപ്പ് വഴിയായിരുന്നു അസ്‌ലമയുടെ പ്രൊഫഷണല്‍ യാത്രയുടെ തുടക്കം. ആദ്യവര്‍ക്കില്‍ നിന്നു ലഭിച്ച ആത്മവിശ്വാസമാണ് പിന്നീട് തുടര്‍ച്ചയായ വര്‍ക്കുകളിലേക്ക് അസ്‌ലമയെ നയിച്ചത്. ഇതിനോടകം 500ല്‍ അധികം മേക്കപ്പ് […]













