രമണി ടീച്ചറെ അറിയുന്നവര്‍ പറയുന്നു; ”ഇത് ദൈവത്തിന്റെ കരങ്ങള്‍…!”
ദൃഡനിശ്ചയത്താല്‍ നെയ്‌തെടുത്ത ‘സ്വപ്‌നക്കൂട്’ അശരണര്‍ക്ക് തണല്‍ ”മുറുക്കിപ്പിടിച്ച കൈകളുമായി ജനിച്ചു… ബലവാനായി വിയര്‍പ്പ് വറ്റിച്ചു ജീവിച്ചു… കാലം മുന്നോട്ടു പോയപ്പോള്‍ മുടിയില്‍ നര ബാധിച്ചു… തൊലിപ്പുറത്ത് ചുളിവുകളും വീണു… ഒടുവില്‍ പ്രിയപ്പെട്ടവരും ഉപേക്ഷിച്ചു… വാര്‍ദ്ധക്യ കാലഘട്ടത്തിലെ ഒറ്റപ്പെടല്‍ വല്ലാതെ വീര്‍പ്പ് മുട്ടിക്കുമ്പോള്‍ ചില കരങ്ങള്‍ അവര്‍ക്ക് സാന്ത്വനമായി മാറും… ഒറ്റപ്പെട്ടവരെ സംബന്ധിച്ചിടത്തോളം അത് ദൈവത്തിന്റെ കരങ്ങളാണ്…!” ‘സ്വപ്‌നക്കൂടി’ലെ അന്തേവാസികള്‍, ഗോത്ര വിഭാഗത്തിലുള്ളവര്‍ തുടങ്ങി നിരവധി ആളുകള്‍ക്ക് ദൈവത്തിന്റെ പ്രതിരൂപമാണ് ഡോ. രമണി നായര്‍. അശരണരായവര്‍ക്ക് പ്രിയപ്പെട്ടവളാണ് രമണി […]













