Success Story

മാംഗോ ട്രീ; കണ്ണൂരിന്റെ മണ്ണില്‍ കണ്ണിമ ചിമ്മുന്ന വേഗത്തില്‍ പൂത്തുതളിര്‍ത്ത സംരംഭം

ആരംഭിച്ച് ഒന്‍പതു മാസം തികയുന്നതിനുമുന്‍പ് അന്‍പതു കോടിയുടെ പ്രോജക്ടുകള്‍ പൂര്‍ത്തിയാക്കിയ ഒരു കണ്‍സ്ട്രക്ഷന്‍ സംരംഭം നമ്മുടെ കേരളത്തിലുണ്ടെന്നു പറഞ്ഞാല്‍ അതിശയോക്തിയായി തോന്നാം. തഴക്കം വന്ന നിര്‍മാണക്കമ്പനികള്‍ക്ക് പോലും കാലിടറുന്ന സാമ്പത്തികാവസ്ഥയില്‍ കണ്ണൂര്‍ ജില്ലയിലെ പ്രോജക്ടുകള്‍ മാത്രം ഏറ്റെടുത്തുകൊണ്ടാണ് മാംഗോ ട്രീ റിയല്‍റ്റേഴ്‌സ് ആന്‍ഡ് ഡെവലപ്പേഴ്‌സ് ആരംഭഘട്ടത്തില്‍ തന്നെ അസൂയാവഹമായ നേട്ടം കൈവരിച്ചിരിക്കുന്നത്. മാംഗോ ട്രീയുടെ സിഇഒ ഡോ: വരുണ്‍ നമ്പ്യാരുടെ അഭിപ്രായത്തില്‍ ഒരു സംരംഭം ആരംഭിക്കുന്നതിനുള്ള മുന്നൊരുക്കങ്ങളാണ് അതിന്റെ വിജയത്തെ നിര്‍ണയിക്കുന്നത്. വിപണിയിലെ പുതുപ്രവണതകളെ ശാസ്ത്രീയമായി അപഗ്രഥിച്ച് […]

Success Story

തനൂസ് ഫാഷന്‍ വേള്‍ഡ്; ഓണ്‍ലൈനില്‍ വിജയം നെയ്‌തെടുത്ത് അന്ന

ഓരോ വര്‍ഷവും നൂറുകണക്കിന് വിദ്യാര്‍ത്ഥിനികളാണ് ബിസിനസ് മാനേജ്‌മെന്റ് ഡിഗ്രി സ്വന്തമാക്കി കേരളത്തിലെ കോളേജുകളില്‍ നിന്നിറങ്ങുന്നത്. പക്ഷേ അവരില്‍ പലര്‍ക്കും ആ മേഖലയില്‍ തന്നെ ഒരു കരിയര്‍ ആരംഭിക്കാനാകുന്നില്ല. തുച്ഛമായ തൊഴിലവസരങ്ങളും വിവാഹശേഷം ഉത്തരവാദിത്വങ്ങള്‍ കൂടുന്നതുമൊക്കെയാണ് അതിനു കാരണം. ആലപ്പുഴക്കാരി അന്നയും സമാനമായ സാഹചര്യങ്ങള്‍ നേരിട്ടിരുന്നു. വിവാഹശേഷം ഭര്‍ത്താവിന്റെ ഉടമസ്ഥതയിലുള്ള സൂപ്പര്‍ മാര്‍ക്കറ്റിന്റെ മേല്‍നോട്ടം വഹിച്ചിരുന്ന അന്നയ്ക്ക് ഇരട്ടക്കുട്ടികളുടെ അമ്മയായതിനു ശേഷം അതിനുപോലും സമയം കിട്ടാതെയായി. ഒഴിവുസമയങ്ങള്‍ വിനിയോഗിച്ചുകൊണ്ട് മുന്നോട്ടു കൊണ്ടുപോകാനാകുന്ന സംരംഭങ്ങളെ കുറിച്ചുള്ള അന്വേഷണമാണ് അന്നയെ റീസെല്ലിങ്ങിലേക്ക് […]

Success Story

ഡോ: രമണി നായര്‍; സ്വപ്‌നങ്ങള്‍ കൂടുകൂട്ടുന്ന ഒറ്റമരത്തണല്‍

പ്രതിസന്ധികളോട് പടവെട്ടി ജീവിതവിജയം കൈവരിച്ച അനേകം ഉദാഹരണങ്ങള്‍ക്കിടയിലും സ്വപ്‌നക്കൂടിന്റെയും സ്ഥാപക ഡോ: രമണി നായരുടെയും കഥ വേറിട്ടു നില്‍ക്കുന്നു. റോഡപകടത്തില്‍പ്പെട്ട് ഇരുപത്തിയൊന്നാം വയസ്സില്‍ പൊലിഞ്ഞുപോയ മകന്റെ ഓര്‍മകള്‍ നല്‍കിയ കരുത്തില്‍ അശരണര്‍ക്ക് താങ്ങും തണലുമായി മാറുവാന്‍ ഈ അമ്മയ്ക്കു കഴിഞ്ഞു. ദുഃഖം കരിനിഴല്‍ വീഴ്ത്തിയ ഒരുപാട് ജീവിതങ്ങളില്‍ കാരുണ്യത്തിന്റെ വെളിച്ചം പകര്‍ന്ന രമണി നായരുടെ അതിജീവനത്തിന്റെ സ്മാരകമാണ് സ്വപ്‌നക്കൂടെന്ന അഗതി മന്ദിരം. ഒരു ട്രൈബല്‍ മേഖലയില്‍ സ്‌കൂള്‍ ടീച്ചറായി ജോലി ചെയ്തു വരുന്നതിനിടയ്ക്കായിരുന്നു ഈ അമ്മയുടെ മകന്‍ […]

Success Story

‘സ്വന്തം വീട് പോലെ’യല്ല; Doris Homes നിങ്ങളുടെ ”സ്വന്തം വീടുതന്നെ”

A HOME AWAY FROM YOUR HOME FOR BEAUTIFUL LOVELY HOMES – DORIS HOMES ജീവിതത്തിലെ സുപ്രധാന മുഹൂര്‍ത്തങ്ങള്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ചിലവഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് നാം. എന്നാല്‍ എല്ലാവര്‍ക്കും സ്വീകാര്യമായ ഇടവും ഉള്‍ക്കൊള്ളാനുള്ള സൗകര്യങ്ങളുമെല്ലാം പല ചടങ്ങുകളുടെയും ശോഭ കെടുത്താറുമുണ്ട്. ഇത്തരം ഘട്ടങ്ങളിലാണ് വിദേശ രാജ്യങ്ങളില്‍ പ്രചാരത്തിലുള്ള എല്ലാ സൗകര്യങ്ങളും ഉള്‍കൊള്ളുന്ന Home Stay സര്‍വീസ് അപാര്‍ട്‌മെന്റുകള്‍ കയ്യടി അര്‍ഹിക്കുന്നത്. ഇപ്രകാരം ഏറ്റവും വിശേഷപ്പെട്ട സമയം സ്വന്തം വീടുകള്‍ പോലെ എല്ലാ സ്വാതന്ത്ര്യങ്ങളോടെയും ഫൈവ് […]

Success Story

പുതിയ രീതികള്‍… പുതുമയുള്ള സമീപനങ്ങള്‍; കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ മാറ്റത്തിന്റെ തറക്കല്ലിട്ട് എന്‍ജ്യൂറ

മസ്‌കറ്റില്‍ ജോലി ചെയ്തിരുന്ന രണ്ട് സുഹൃത്തുക്കളുടെ സ്വപ്‌നത്തില്‍ നിന്ന്, അഞ്ചു വര്‍ഷത്തിനുള്ളില്‍ നൂറ്റന്‍പതോളം റസിഡന്‍ഷ്യല്‍, കൊമേഴ്‌സ്യല്‍ പ്രോജക്ടുകള്‍ പൂര്‍ത്തിയാക്കിയ വളര്‍ച്ചയുടെ കഥയാണ് എന്‍ജ്യൂറാ ബില്‍ഡേഴ്‌സ് എന്ന ‘ബ്രാന്‍ഡ് നെയ്മി’ന് പിന്നിലുള്ളത്. മാനേജ്‌മെന്റിങ്ങില്‍ പി.എച്ച്.ഡി ഹോള്‍ഡറായ ഡോ: ബാബു എം ഖാന്റെയും എന്‍ജിനീയര്‍ ഷിയാസ് അലിയുടെയും നേതൃത്വത്തില്‍ എന്‍ജ്യൂറാ ബില്‍ഡേഴ്‌സ് ദക്ഷിണ കേരളത്തിന്റെ റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ മാറ്റത്തിന്റെ പുതിയ അധ്യായം രചിക്കുകയാണ്. 2018ല്‍ ആരംഭിച്ച സ്ഥാപനത്തിന് കുറഞ്ഞ കാലയളവുകൊണ്ട് ലഭിച്ച സ്വീകാര്യതയ്ക്ക് രണ്ടു കാരണങ്ങളുണ്ടെന്നാണ് ഷിയാസ് പറയുന്നത്. […]

Success Story

മലബാറിന്റെ രുചിമുകുളങ്ങളെ കീഴടക്കി Arabian Spices

രുചിക്കൂട്ടുകളാണ് ഓരോ വിഭവങ്ങളെയും വ്യത്യാസമാക്കാറുള്ളത്. സ്ഥിരമായി ഉപയോഗിക്കുന്ന മസാല കൂട്ടുകളിലും പലവ്യഞ്ജനങ്ങളിലും നേരിയ രീതിയിലുള്ള മാറ്റങ്ങള്‍ പോലും കഴിക്കുന്ന ആളുകളില്‍ അസംതൃപ്തി ഉണ്ടാക്കാറുണ്ട്. അതുകൊണ്ടുതന്നെ പ്രത്യേകിച്ച് ഹോട്ടലുകളും റെസ്‌റ്റോറന്റുകളും അവരുടെ വിഭവങ്ങള്‍ക്ക് സ്ഥിരമായി ഒരേ കൂട്ടുകള്‍ തന്നെയാണ് ഉപയോഗിക്കാറുള്ളതും. ഇത്തരത്തില്‍ ഭക്ഷണപ്രിയരായ മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകാര്‍ക്കിടയില്‍ സുപരിചിത രുചിയാണ് Arabian Spices. പ്രാഥമിക പഠനം കഴിഞ്ഞുവെങ്കിലും പ്രാരാബ്ധങ്ങള്‍ ദിവസ വേതനത്തിനായി കൂലിപ്പണിക്കാരനും ടാക്‌സി െ്രെഡവറുമാക്കി മാറ്റിയ മലപ്പുറം താനാളൂര്‍ സ്വദേശി ഇര്‍ഷാദിന്റെ കുഞ്ഞുനാള്‍ മുതലുള്ള സ്വപ്‌നമായിരുന്നു […]

Success Story

വണ്ടര്‍ നീഡില്‍; പെണ്‍കൂട്ടായ്മയില്‍ സ്വപ്‌നം തുന്നിച്ചേര്‍ത്ത് ലിന്റ ജോയ്

സ്വന്തം കാലില്‍ നില്‍ക്കാനാഗ്രഹിക്കുന്ന വീട്ടമ്മമാര്‍ക്കെല്ലാം മുന്നിലുള്ള ആദ്യത്തെ ഓപ്ഷനായിരിക്കും ബൊട്ടീക് ബിസിനസ്. വലിയ ചിലവുകളില്ലാതെ ലഭ്യമായ സമയത്തിനനുസരിച്ച് ഇതു മുന്നോട്ടു കൊണ്ടുപോകാമെന്നുള്ളതു കൊണ്ട് അനേകം പേര്‍ ഈ രംഗത്തേക്ക് വരുന്നുണ്ട്. എന്നാല്‍ ഇക്കാരണം കൊണ്ടു തന്നെ കിടമത്സരവും ഇവിടെ അധികമാണ്. ഇതിനെ അതിജീവിക്കാനായാലേ മേഖലയില്‍ പിടിച്ചുനില്‍ക്കാനാകൂ. ഇടുക്കി കുഞ്ചിത്തണ്ണി സ്വദേശി ലിന്റാ ജോയിയ്ക്ക് ഇതു നന്നായറിയാം. എംകോമിനു ശേഷം സ്വകാര്യ കോളേജില്‍ ഗസ്റ്റ് ലക്ചററായി തന്റെ കരിയര്‍ ആരംഭിച്ച ലിന്റ, താന്‍ നേടിയ ബിസിനസ് പരിജ്ഞാനത്തിലൂടെ ബൊട്ടീക്കിംഗിന്റെ […]

Success Story

ഒരു വീട്ടിലേക്ക് ആവശ്യമായ ഇന്റീരിയറും ഫര്‍ണിച്ചറും 3,99,000/ എന്ന അത്ഭുത പാക്കേജില്‍; തിരുവനന്തപുരത്തിന്റെ മനം കവര്‍ന്ന് ‘കിംഗ് വുഡ്’

ലക്ഷ്വറി ഇന്റീരിയറും ഫര്‍ണിച്ചറും കാശുള്ളവന്റെ മാത്രം സ്വപ്‌നമാണെന്ന ധാരണ തിരുത്തിക്കുറിച്ച് കൊണ്ട് തിരുവനന്തപുരം നഗരത്തില്‍ ഇന്റീരിയര്‍ ഫര്‍ണിഷിങ്ങില്‍ അക്ഷരാര്‍ത്ഥത്തില്‍ ഒരു വിപ്ലവം തന്നെ തീര്‍ത്തു മുന്നേറുകയാണ് ‘കിംഗ് വുഡ്’ എന്ന സ്ഥാപനം. ഒരുവര്‍ഷം മുമ്പ് അവര്‍ ഒരു അത്ഭുത പാക്കേജ് അവതരിപ്പിക്കുകയുണ്ടായി, 3,99,000 രൂപയ്ക്കു ഒരു ട്രെന്‍ഡി മോഡുലാര്‍ കിച്ചണ്‍ ഉള്‍പ്പെടെ 2 BHK അപ്പാര്‍ട്‌മെന്റ് / വീട് മൊത്തം ഫര്‍ണിഷിങ്ങും ആ വീട്ടിലേക്കാവശ്യമായ എല്ലാ ഫര്‍ണിച്ചറുകളും അതും ഏറ്റവും ടോപ് ക്വാളിറ്റിയില്‍ പത്തു വര്‍ഷം വാറണ്ടിയോടെ […]

Special Story Success Story

സമേധ; ആയുര്‍വേദ പാരമ്പര്യത്തിന്റെയും ആധുനിക ആതുരസേവനത്തിന്റെയും സമന്വയം

സിനിമ സീരിയല്‍ താരങ്ങളും പ്രമുഖ രാഷ്ട്രീയ നേതാക്കളും സമേധയുടെ ആരോഗ്യ പരിചരണത്തിന്റെ ഗുണഭോക്താക്കളാണ്. ഇവരുടെ അനുഭവസാക്ഷ്യങ്ങള്‍ സമേധയുടെ സമാനതകളില്ലാത്ത സേവനത്തിന്റെ വിളംബരമാകുന്നു. പാരമ്പര്യമായി കൈമാറിക്കിട്ടിയ അമൂല്യമായ അറിവുകള്‍ പുതിയ കാലത്തിനനുസരിച്ച് വിനിയോഗിക്കുവാന്‍ നമ്മള്‍ പഠിച്ചു വരുന്നതേയുള്ളൂ. പൂര്‍വികര്‍ പകര്‍ന്നു തന്ന അറിവുകള്‍ അതുകൊണ്ടുതന്നെ നമുക്ക് കൈമോശം വന്നു തുടങ്ങിയിരിക്കുന്നു. ആയുര്‍വേദം പോലൊരു ചികിത്സാരീതി ലോകത്ത് മറ്റൊരിടത്തുമില്ല. എങ്കിലും പുതിയ കാലത്തിനനുസരിച്ച് ആയുര്‍വേദ ചികിത്സയെ ആവശ്യമായ രീതിയില്‍ ജനങ്ങളിലേക്കെത്തിക്കുവാന്‍ കഴിഞ്ഞത് സമേധയ്ക്ക് മാത്രമാണ്. ആയുര്‍വേദ ചികിത്സാരീതി ഏറ്റവും ആവശ്യമായ […]

Success Story

മുച്ചക്ര വണ്ടിയിലെ ഐസ്‌ക്രീം ബിസിനസ്സില്‍ നിന്ന് ഇവന്റ് മാനേജ്‌മെന്റിലേക്ക്…ഇത് പ്രെയ്‌സ് ഇവന്‍സിന്റെ വിജയകഥ

ആളുകളുടെ അഭിരുചിയും സങ്കല്പവും മാറുന്നതോടൊപ്പം ആഘോഷങ്ങളുടെ രീതികള്‍ക്കും മാറ്റം വന്നുകൊണ്ടിരിക്കുകയാണ്. കല്യാണം, ബര്‍ത്ത് ഡേ, ആനിവേഴ്‌സറി, ബാപ്റ്റിസം തുടങ്ങി ഏത് ആഘോഷത്തിന്റെയും രീതികളും ഒരുക്കങ്ങളും എങ്ങനെയായിരിക്കണം എന്നതിന് ആളുകള്‍ക്ക് വ്യക്തമായ ധാരണയുണ്ട്. സ്റ്റേജ് ഡെക്കറേഷന്‍ ആഘോഷവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഇവന്റ് മാനേജ്‌മെന്റ് കമ്പനികളെ ഏല്‍പ്പിക്കുമ്പോള്‍ കസ്റ്റമറിന്റെ താല്‍പര്യങ്ങള്‍ക്ക് യാതൊരു കോട്ടവും തട്ടാതെ അത് ഭംഗിയായി പൂര്‍ത്തീകരിച്ചു നല്‍കുകയെന്നത് ഇവന്റ് മാനേജ്‌മെന്റുകാരുടെ ചുമതലയായി മാറുന്നു. അതിവേഗം വളരുകയും പുതിയ രീതികള്‍ക്കൊത്ത് ചുവടുവയ്ക്കുകയും ചെയ്തു കൊണ്ട് ഇവന്റ് മാനേജ്‌മെന്റ് […]