Success Story

കണ്‍സ്ട്രക്ഷന്‍, റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പുത്തന്‍ ചുവടുവയ്പുമായി ഒരു സുഹൃത്ത് സംരംഭം

വ്യത്യസ്ത മേഖലയില്‍ നിന്നുമുള്ള മൂന്നുപേര്‍ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ പരിചയപ്പെട്ടു. എന്നാല്‍, 2019-ല്‍ കൂട്ടുകെട്ടിന്റെയും അധ്വാനത്തിന്റെയും ഫലമായി നാസ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ഉടമകളായി മാറി ആ മൂന്ന് സുഹൃത്തുക്കള്‍. പരിചയപ്പെട്ടപ്പോള്‍ ഒരാള്‍ സിവില്‍ എന്‍ജിനീയര്‍, മറ്റൊരാള്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍, മൂന്നാമത്തെയാള്‍ അക്കൗണ്ടന്റ്. ഇപ്പോള്‍ ആ മൂവര്‍ സംഘത്തിലെ നഹിയാന്‍ മാനേജിങ് ഡയറക്ടറാണ്. രണ്ടാമന്‍ അരുണ്‍, നാസ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ആജീവനാന്ത ഡയറക്ടറും അക്കൗണ്ടന്റും കൂടിയാണ്. മൂന്നാമത്തെയാള്‍ നബീല്‍ ഡയറക്ടറാണ്. […]

Success Story

വ്യത്യസ്തത ആഗ്രഹിക്കുന്നവര്‍ക്കായി മറിയവും ‘അമീഷ’യും

സ്വന്തം കല്യാണത്തിന് സ്വയം ഡിസൈന്‍ ചെയ്ത ഡ്രസ്സ് ധരിക്കുക.. അത് എല്ലാവര്‍ക്കും ഇഷ്ടപ്പെടുക. ഡിസൈനിങ് പഠിച്ചിട്ടില്ലാത്ത ആ പെണ്‍കുട്ടി, ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ച നിമിഷമായിരുന്നു അത്. തന്റെ അഭിരുചി ഇതാണെന്ന് ഊട്ടിയുറപ്പിക്കാന്‍ മറിയം എന്ന ആ പെണ്‍കുട്ടിക്ക് പിന്നെ ഒന്നും ചിന്തിക്കേണ്ടി വന്നില്ല. തന്റെ വിവാഹ ദിവസത്തില്‍ തന്നെ ഇങ്ങനെ ഒരു പരീക്ഷണം നടത്തി വിജയിച്ചതിനാല്‍, തന്നെക്കൊണ്ട് ഇത് സാധിക്കുമെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ വലിയ ബുദ്ധിമുട്ടുണ്ടായില്ല. വെഡിങ് ഡ്രസ്സ് അത്ര ധൈര്യത്തോടെ ഡിസൈന്‍ ചെയ്തത് കൊണ്ടുതന്നെ […]

Entreprenuership

സൗന്ദര്യ സംരക്ഷണത്തിന്റെ അവസാന വാക്കായി ബെല്ലാ ബ്യൂട്ടി മേക്ക് ഓവര്‍ ആന്‍ഡ് ക്ലിനിക്

2014-ല്‍ വെറുമൊരു ബ്യൂട്ടി പാര്‍ലറായി തുടങ്ങിയ ബെല്ലാ ബ്യൂട്ടി പാര്‍ലര്‍ ഇന്ന് സംസ്ഥാനമാകെ അറിയപ്പെടുന്ന സെലിബ്രിറ്റി ബ്രൈഡല്‍ മേക്ക് ഓവര്‍ ക്ലിനിക്കാണ്. സ്‌കൂള്‍ അധ്യാപികയായിരുന്ന രേഷ്മയുടെ കഠിന പ്രയത്‌നവും സംരംഭകയാകാനുള്ള മോഹവുമായിരുന്നു ബെല്ലാ ബ്യൂട്ടി മേക്ക് ഓവര്‍ സ്റ്റുഡിയോയുടെ തറക്കല്ല്. ബ്യൂട്ടി പാര്‍ലറില്‍ നിന്നും ഒരു മേക്ക് ഓവര്‍ സ്റ്റുഡിയോയിലേക്കുള്ള ബെല്ല ബ്യൂട്ടി സ്റ്റുഡിയോ എന്ന സ്ഥാപനത്തിന്റെ വളര്‍ച്ചയുടെ പിന്നില്‍ രേഷ്മ എന്ന സംരംഭകയുടെ നിശ്ചയ ദാര്‍ഢ്യത്തിന്റെ കഥകൂടിയുണ്ട്. 2014ല്‍ തന്റെ വീടിനടുത്ത് നടന്ന വിവാഹത്തിന് വധുവിനെ […]

News Desk

സാര്‍ത്ഥക് മെറ്റല്‍സിന് എട്ടു കോടി രൂപ അറ്റാദായം

കൊച്ചി: കോഡ് വയറുകളുടെയും അലൂമിനിയം ക്ലിപ്പിങുകളുടെയും രാജ്യത്തെ മുന്‍നിര നിര്‍മ്മാതാക്കളായ സാര്‍ത്ഥക് മെറ്റല്‍സ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ നാലാം ത്രൈമാസത്തില്‍ എട്ടു കോടി രൂപ അറ്റാദായം കൈവരിച്ചു. 147.2 കോടി രൂപ എന്ന ഏറ്റവും മികച്ച ത്രൈമാസ വരുമാനവും ഈ കാലയളവില്‍ കമ്പനിക്ക് കൈവരിക്കാനായി. 129 ശതമാനം വാര്‍ഷിക വളര്‍ച്ചയാണിത് സൂചിപ്പിക്കുന്നത്. 2002 മാര്‍ച്ച് 31-ന് അവസാനിച്ച സാമ്പത്തിക വര്‍ഷം 457.3 കോടി രൂപയുടെ വരുമാനമാണ് നേടിയിട്ടുള്ളത്. മുന്‍ വര്‍ഷത്തെക്കാള്‍ ഇരട്ടിയിലേറെ വരുമാനമാണിത്. സ്റ്റീല്‍ മേഖലയില്‍ നിന്നുള്ള […]

Entreprenuership

സ്വയം തൊഴില്‍ ആഗ്രഹിക്കുന്നവര്‍ക്ക് വഴികാട്ടിയായി സജീന എന്ന വീട്ടമ്മ

സ്ത്രീയായാലും പുരുഷനായാലും എല്ലാവരും പ്രാഥമികമായി ആഗ്രഹിക്കുന്ന ഒന്നാണ് സ്വന്തമായി ഒരു വരുമാന മാര്‍ഗം എന്നത്. ഭൂരിഭാഗം പേരും അവരവരുടെ കഴിവിനനുസരിച്ച് ഓരോ ജോലിയില്‍ ഏര്‍പ്പെടും. സമയക്കുറവ് നിമിത്തമോ, കുടുംബ പ്രശ്‌നങ്ങള്‍ കാരണമോ, ചിലര്‍ക്ക് യോജിച്ച ജോലി കണ്ടെത്താന്‍ സാധിച്ചുവെന്ന് വരില്ല; പ്രത്യേകിച്ച് വീട്ടമ്മമാര്‍ക്ക്. ഇങ്ങനെ ഓരോ കാരണങ്ങളാല്‍ തന്റെ സ്വപ്‌നങ്ങള്‍ ഒഴിഞ്ഞു മാറി പോകുന്ന വീട്ടമ്മമാര്‍ക്ക് ഇടയില്‍ സ്വയം പര്യാപ്തത നേടിയ ഒരു വീട്ടമ്മയായ സജീന തന്റെ അനുഭവം പങ്കു വെക്കുകയാണ്. ഇന്നത്തെ സാമൂഹിക ജീവിതത്തില്‍ പലരും […]

Entreprenuership

യോഗീശ്വര ഫണ്ടിംഗ് സിസ്റ്റം അഥവാ പ്രിഫെറെന്‍ഷ്യല്‍ സ്റ്റോക്ക് അധിഷ്ഠിത സ്വയംപര്യാപ്ത കമ്മ്യൂണിറ്റി ഫണ്ടിംഗ്

സക്‌സസ് കേരളയുടെ മുന്‍ ലക്കങ്ങളില്‍ ഗൗതം യോഗീശ്വറിന്റെ നവീന ആശയങ്ങളായ യോഗീശ്വര ഫാമിങ് സിസ്റ്റം, യോഗീശ്വര വാട്ടര്‍ മാനേജ്മന്റ് സിസ്റ്റം എന്നിവ പ്രസിദ്ധീകരിച്ചിരുന്നു. ഇത്തവണ ഫണ്ടിംഗ് സമ്പ്രദായത്തിന്റെ പുതിയൊരു ആശയമാണ് ഗൗതം യോഗീശ്വര്‍ വായനക്കാര്‍ക്കായി പങ്കുവയ്ക്കുന്നത്. ആശയത്തിലേക്ക് പോകുന്നതിനു മുന്‍പ് പുതിയ വായനക്കാര്‍ക്കായി ഗൗതം യോഗീശ്വറിനെ പരിചയപ്പെടുത്താം. കേരളത്തിന്റെ സംരംഭക ലോകത്ത് സുപരിചിതനായ അദ്ദേഹം വ്യവസായ വകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ആയി ജോലി ചെയ്യുന്നു. അതോടൊപ്പം തന്നെ പുതിയ സംരംഭ ആശയങ്ങളിലൂടെയും പരിശീലന പരിപാടികളിലൂടെയും, ലേഖനങ്ങളിലൂടെയുമൊക്കെ സംരംഭകര്‍ക്ക് […]

News Desk

അംബാനിയും അദാനിയും അതിസമ്പന്നരില്‍ മുന്നില്‍ത്തന്നെ;ആറ് മാസത്തില്‍ നേടിയ സമ്പാദ്യം 44.75 ബില്യന്‍ ഡോളറാണ്

മുംബൈ: അതിസമ്പന്നരില്‍ ഇന്ത്യന്‍ വ്യവസായ ഭീമന്‍മാര്‍ മുകേഷ് അംബാനിയും ഗൗതം അദാനിയും മുന്നോട്ടു തന്നെ. ഇരുവരും ഉള്‍പ്പെടെ ആറ് ഇന്ത്യന്‍ വ്യവസായ പ്രമുഖര്‍ 2021 ലെ ആദ്യ ആറ് മാസത്തില്‍ നേടിയ സമ്പാദ്യം 44.75 ബില്യന്‍ ഡോളറാണ്. നേട്ടമുണ്ടാക്കിയവരില്‍ അദാനി ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ഗൗതം അദാനിയാണ് മുന്‍പില്‍. 27.4 ബില്യനില്‍ നിന്നും 61.2 ബില്യന്‍ ഡോളറിലേക്കാണ് അദാനിയുടെ സമ്പത്ത് ഈ വര്‍ഷം ഉയര്‍ന്നത്. ലോകത്തിലെ അതിസമ്പന്നരില്‍ 19 ാം സ്ഥാനത്താണ് അദാനി. അദാനി എന്റര്‍പ്രൈസസിന്റെ ഓഹരിവില 220 […]