Success Story

AFFORDABLE LUXURY DREAMS ARE A REALITY WITH ANJALEKA KRIPALINI…

“LUXURY AT YOUR FINGER TIPS” She’s a creative genius who simply transforms your dreams into reality with her magic touch making you feel that every dream is affordable! Luxury interiors designer Anjaleka Kripalani has been designing interior solutions for residential, corporate and hotel spaces for more than two decades now. An Interior Architecture Graduate from […]

പാപ്പാട് കുളത്തിന്റെ പാര്‍ശ്വഭിത്തിയും നവീകരിച്ച പാപ്പാട് കുളം റോഡും ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം : വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ പാപ്പാട് കുളത്തിന്റെ പാര്‍ശ്വഭിത്തിയുടെയും നവീകരിച്ച പാപ്പാട് കുളം റോഡിന്റെയും ഉദ്ഘാടനം വട്ടിയൂര്‍ക്കാവ് എം.എല്‍.എ അഡ്വ.വി.കെ പ്രശാന്ത് നിര്‍വ്വഹിച്ചു. എം.എല്‍.എ യുടെ 202021 വര്‍ഷത്തെ ആസ്തി വികസന ഫണ്ടില്‍ നിന്നും 65 ലക്ഷം രൂപ ചെലവഴിച്ചാണ് പാപ്പാട് കുളത്തിന്റെ പാര്‍ശ്വഭിത്തി നിര്‍മ്മിച്ചത്. 2021-22 വര്‍ഷത്തെ ആസ്തിവികസന ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപ ചെലവഴിച്ചാണ് പാപ്പാട് കുളം റോഡ് നവീകരിച്ചത്. എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 66.4 ലക്ഷം രൂപ […]

Career EduPlus Special Story Success Story

കുട്ടികളുടെ വിജയത്തിന് അടിത്തറ നല്‍കാം ‘ടോം ആന്‍ഡ് ജെറി’ യിലൂടെ…

കുട്ടികള്‍ അവരുടെ ഏറിയ ഭാഗവും ചിലവഴിക്കുന്നത് സ്‌കൂളുകളിലായിരിക്കും. കുഞ്ഞുങ്ങള്‍ ലോകത്തെ അറിയുന്നതും കാണുന്നതും പഠനത്തിലും കളികളിലൂടെയുമാണ്. അതിന് ആദ്യമായി വേണ്ടത് കുട്ടികള്‍ക്കായി മികച്ച ഒരു അന്തരീക്ഷം ഒരുക്കുക എന്നതാണ്. അവിടെയാണ് ടോം ആന്‍ഡ് ജെറി എന്ന കിഡ്‌സ് സ്‌കൂളിന്റെ പ്രസക്തി. നഗര തിരക്കുകളില്‍ നിന്നും മാറി, തിരുവനന്തപുരം മരുതന്‍കുഴിയ്ക്ക് സമീപം പിടിപി അവന്യൂ റോഡില്‍, ചിറ്റാറ്റിന്‍കര വാര്‍ഡില്‍ പ്രശാന്തമായ അന്തരീക്ഷത്തിലാണ് ‘ടോം ആന്‍ഡ് ജെറി’ കിഡ്‌സ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. പേര് പോലെ രസകരമാണ് കുഞ്ഞുകുട്ടികള്‍ക്കായി ഇവിടെ ഒരുക്കിയിരിക്കുന്ന […]

Be +ve

വിജയവും പരാജയവും ആകസ്മികമോ ?

ഒരാളുടെ ജീവിതത്തില്‍ വിജയവും പരാജയവും സംഭവിക്കുന്നത് തീര്‍ത്തും ആകസ്മികമായാണ് എന്ന് തോന്നാറില്ലേ…! വിജയത്തിന്റെ അത്യുന്നത ശൃംഗങ്ങളില്‍ വിരാജിച്ച പലരും വളരെ പെട്ടെന്ന് തകര്‍ന്നു തരിപ്പണമായത് നമ്മള്‍ കണ്ടിട്ടുണ്ട്. അതുപോലെ, പരാജയത്തിന്റെ പടുകുഴിയില്‍ നില്ക്കുന്ന പലരും ആകസ്മികമായ ചില വഴിത്തിരിവുകള്‍ക്ക് പിന്നാലെ വിജയസോപാനത്തിലേക്ക് നയിക്കപ്പെട്ട സംഭവങ്ങളും നമുക്ക് അറിയാം. എന്നാല്‍, വിജയികളുടെയും പരാജിതരുടെയും ജീവിതം പരിശോധിച്ചാല്‍, അവര്‍ക്ക് സംഭവിച്ച വിജയത്തിനും പരാജയത്തിനും കൃത്യമായ കാരണങ്ങളുണ്ടാകും. അവരുടെ ജീവിതത്തില്‍ സംഭവിച്ച ഒരു വിട്ടുവീഴ്ചയോ, തെറ്റോ ആയിരിക്കാം അവര്‍ക്ക് പരാജയത്തെ നല്കിയത്. […]

Be +ve

സ്വയം വിശ്രമം അനുവദിക്കുക

ഡോ. സുധീര്‍ ബാബു ആകാശത്തില്‍ ഉയരത്തില്‍ പറക്കുന്ന പക്ഷിയെ നോക്കൂ… പറന്നുപറന്ന് ചിറകുകള്‍ ക്ഷീണിക്കുമ്പോള്‍ അത് താഴേക്കിറങ്ങുന്നു. തന്റെ ക്ഷീണം തീരുന്നതുവരെ വിശ്രമിക്കുന്നു. ശേഷം പൂര്‍വാധികം ശക്തിയോടെ വീണ്ടും പറക്കുവാന്‍ ആരംഭിക്കുന്നു. ഇത് നിങ്ങള്‍ക്കും ബാധകമാണ് ! വിശ്രമമില്ലാതെ നിരന്തരം നിങ്ങള്‍ ഓടിക്കൊണ്ടേയിരിക്കുന്നു. ക്ഷീണം മനസ്സിനേയും ശരീരത്തേയും തളര്‍ത്തിയാല്‍ പോലും പലപ്പോഴും നിങ്ങളത് തിരിച്ചറിയുന്നില്ല. തിരിച്ചറിഞ്ഞാലും വിശ്രമിക്കുവാന്‍ നിങ്ങള്‍ കൂട്ടാക്കുന്നതേയില്ല. വലിയൊരു ദൂരം സഞ്ചരിക്കേണ്ടി വരുമ്പോള്‍ കുറച്ചു ദൂരം താണ്ടിയതിനു ശേഷം അല്‍പം വിശ്രമം അനിവാര്യമാണ്. അത് […]

Entreprenuership Success Story

കഠിനാധ്വാനം കൊണ്ട് സംരംഭകന്‍ പടുത്തുയര്‍ത്തിയത് ഒരു ബിസിനസ് സാമ്രാജ്യം; അറിയാം ‘ACCADIA ‘ എന്ന സംരംഭത്തിന്റെ കഥ….

കഠിനാധ്വാനവും വിജയിക്കണമെന്ന ദൃഢമായ മനസ്സുമാണ് ഓരോ സംരംഭകനെയും വിജയത്തിന്റെ നെറുകയിലേക്ക് എത്തിക്കുന്നത്. ഏത് പ്രതിസന്ധിയിലും തളരാതെ കൃത്യമായ ലക്ഷ്യത്തോടെ മുന്നോട്ട് പോകുന്നവരാണ് വിജയ ചരിത്രത്തില്‍ ഇടം നേടുന്നവര്‍. അത്തരത്തില്‍ കഠിനാധ്വാനം കൊണ്ടും ലക്ഷ്യബോധം കൊണ്ടും വിജയമെഴുതിയ ഒരു സംരംഭകന്‍ നമ്മുടെ കേരളത്തിലുണ്ട്. തൃശൂര്‍ സ്വദേശിയായ ഷാഹു എന്ന യുവ സംരംഭകനും അദ്ദേഹം പടുത്തുയര്‍ത്തിയ ACCADIA എന്ന സംരംഭവും ഇന്ന് മലയാളികള്‍ക്ക് ഏറെ സുപരിചിതമാണ്. 1992 ല്‍ ഗള്‍ഫില്‍ ജോലി തേടി പോയ ഷാഹു 4 വര്‍ഷത്തോളം അവിടെ […]

Entreprenuership Success Story

ജിജി ജോസഫ് ; തടസ്സങ്ങളെ മറികടന്ന് വിജയം കൈവരിച്ച സ്ത്രീ സംരംഭക

വിദ്യാഭ്യാസമെന്നത് ഒരു കച്ചവടമായി മാറുന്ന ഈ കാലഘട്ടത്തില്‍ ബിസിനസ് എന്നതിലുപരി സമൂഹത്തിന് അതിലൂടെ എന്തൊക്കെ ചെയ്യാനാകും എന്ന് കാണിച്ചു തന്ന വ്യക്തിയാണ് ജിജി ജോസഫ്. പാരാമെഡിക്കല്‍ മേഖലയിലെ മാറുന്ന അഭിരുചികള്‍ക്ക് അനുസരിച്ച് മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് തന്നെ തിരുവനന്തപുരം കാട്ടാക്കടയില്‍ സ്ഥിതി ചെയ്യുന്ന മാതാ കോളേജ് ഓഫ് മെഡിക്കല്‍ ടെക്‌നോളജിയില്‍ നിരവധി പ്രൊഫഷണലുകളെയാണ് ഇതിനോടകം വാര്‍ത്തെടുത്തത്. പാരാമെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ നിരവധി ബിരുദ, ബിരുദാനന്തര, ഡിപ്ലോമ കോഴ്‌സുകളാണ് മാതാ കോളേജ് നല്‍കുന്നത്. ഗുണനിലവാരമുള്ള വിദ്യാഭ്യാസം, അത്യാധുനിക സൗകര്യങ്ങള്‍, പരിശീലനം ലഭിച്ച […]

Entreprenuership Success Story

പതിനെട്ടിന്റെ നിറവില്‍ എം ജെ ട്രേഡേഴ്‌സ്

മികച്ച ആശയങ്ങളാണ് സംരംഭകരെ മറ്റുള്ളവരില്‍ നിന്നും എപ്പോഴും വ്യത്യസ്തരാക്കുന്നത്. അത്തരത്തില്‍ വ്യത്യസ്തമായ ആശയം കൊണ്ട് കേരളത്തിന്റെ ഹൃദയത്തില്‍ ഇടം പിടിച്ച ഒരു സംരംഭമുണ്ട്… ആലപ്പുഴ ചേര്‍ത്തല സ്വദേശിയായ മുരുകേശ് സി.എസ് 2006 ല്‍ തുടക്കം കുറിച്ച ‘M J Traders’ മൂന്ന് വര്‍ഷത്തോളം വിവിധ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്ന മുരുകേശ് സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ സ്‌റ്റേഷനറി സാധനങ്ങള്‍ വാങ്ങാന്‍ മിക്കപ്പോഴും പോകുമായിരുന്നു. അങ്ങനെയാണ് എന്ത് കൊണ്ട് സ്ഥാപനങ്ങളിലേക്ക് മാത്രമായി ‘ഡോര്‍ ഡെലിവറി’ രീതിയില്‍ ഒരു സംരംഭം ആരംഭിച്ചുകൂടാ […]

Success Story

‘FAB Institute of Fashion Technology’; അറിയാം ധന്യ സരോഷ് എന്ന യുവ സംരംഭകയുടെ വിജയ കഥ !

പ്രതിസന്ധി ഘട്ടങ്ങളില്‍ പതറാതെ, ജീവിതത്തെ പിടിച്ചു നിര്‍ത്തുന്നവരും സ്വപ്‌നങ്ങളെ യാഥാര്‍ഥ്യമാക്കി വിജയം കുറിക്കുന്നവരുമാണ് ഓരോ സംരംഭകരും. തന്റെ ആശയം കൊണ്ട് നിരവധി സ്ത്രീകള്‍ക്ക് ജീവിതത്തില്‍ കരുത്ത് പകരുകയും അവരെ സ്വയം പര്യാപ്തരാക്കുകയും ചെയുന്ന ഒരു സംരംഭകയുണ്ട്. FAB Institute of Fashion Technology എന്ന സ്ഥാപനത്തിലൂടെ നിരവധി സ്ത്രീകളെ ഫാഷന്‍ ഡിസൈനിങ്ങിന്റെ ലോകത്തേക്ക് കൈ പിടിച്ചുയര്‍ത്തിയ എറണാകുളം പാലാരിവട്ടം സ്വദേശിയായ ധന്യ സരോഷ്…! 2014 ലാണ് ധന്യ സരോഷ് എന്ന ഫാഷന്‍ ഡിസൈനര്‍ FAB Institute of […]

Entreprenuership Health Success Story

‘മോഡേണ്‍’ ഫിറ്റ്‌നെസ്സിന്റെ ‘സയന്റിഫിക്’ കോച്ചിങ്ങുമായി B60 Fitness

സഹ്യന്‍ ആര്‍ മനുഷ്യനെ സംബന്ധിച്ചിടത്തോളം വ്യായാമം എന്നത് പരിണാമപരമായി തന്നെ സ്വാഭാവികമായ ഒന്നാണ്. ഭക്ഷണം കണ്ടെത്താന്‍ ശാരീരിക അധ്വാനം ആവശ്യമില്ലാത്ത ആധുനിക കാലത്ത് ആരോഗ്യം നിലനിര്‍ത്താന്‍ ബോധപൂര്‍വം ‘വര്‍ക്ക് ഔട്ട്’ ചെയ്തിരിക്കണം. മനുഷ്യ ശരീരത്തെ കുറിച്ച് ശാസ്ത്രീയമായ അറിവുകള്‍ കൂടുതല്‍ വികസിച്ച ഈ കാലത്ത് പരമ്പരാഗത ബോഡി ബില്‍ഡിങ്ങിന് അപ്പുറത്തേക്ക് ‘മരുന്നുകളില്‍’ നിന്നും അകലം പാലിക്കാന്‍ പിന്തുടരേണ്ട ഒരു ദിനചര്യ എന്നതിലേക്ക് നമ്മുടെ ഫിറ്റ്‌നസ് സങ്കല്പം വളര്‍ന്നിട്ടുണ്ട്. വളരുന്ന ടെക്‌നോളജിയെ പുണരുന്ന ഫിറ്റ്‌നസ് ഇന്‍ഡസ്ട്രിയില്‍ ഏറ്റവും നൂതന […]