മണ്ണറിഞ്ഞ്, മനസ്സ് നിറഞ്ഞ്, മൂല്യം വിളിച്ചു പറഞ്ഞ് ലിപിന്റെ ജൈത്രയാത്ര…
ലയ രാജന്‍ സാധാരണ ഗതിയില്‍ പഠനവും കൂട്ടുകാരുമൊക്കെയായി ജീവിതം മുന്നോട്ടു കൊണ്ടുപൊയ്‌ക്കൊണ്ടിരുന്ന ഒരു പത്തൊന്‍പതുകാരന്‍ ഇടക്കാലത്ത് തലയിലുദിച്ച ഒരു തോന്നല്‍ കൊണ്ട് കൃഷിയിലേക്ക് തിരിയുന്നു; പിന്നീട് കൃഷിയോടുള്ള ഇഷ്ടം കൊണ്ട് അതില്‍ തന്നെ തുടരുന്നു. ഒട്ടും പുതുമയില്ലാത്തൊരു തുടക്കത്തില്‍ നിന്ന് പാലക്കാട് സ്വദേശി ലിപിന്‍ നേടിയെടുത്തത് ജൈവ കാര്‍ഷിക വിളകളുടെ മൂല്യവര്‍ധിത ഉത്പന്ന വിപണിയില്‍ തന്റെതായൊരു സ്ഥാനമാണ്. ഹെല്‍ത്ത്‌നെസ്റ്റ് എന്ന തന്റെ സംരംഭത്തിലൂടെ, ഇഷ്ടങ്ങളെ വരുമാനമാക്കുന്ന മായാജാലം പ്രാവര്‍ത്തികമാക്കുകയാണ് ലിപിന്‍. കഴിക്കുന്ന ഭക്ഷണം മായമില്ലാത്തതാവണമെന്ന നിര്‍ബന്ധത്തിന്മേലും കാര്‍ഷിക […]













