സംരംഭക കേരളം കുതിയ്ക്കും, ഈടില്ലാതെ വായ്പ നൽകാൻ ബാങ്കുകൾ
തിരുവനന്തപുരം: പുതിയ സംരംഭങ്ങൾക്ക് ശക്തമായ പിന്തുണയുമായി സംരംഭക വർഷം പദ്ധതി. പദ്ധതിയുടെ ഭാഗമായി പുതിയ സംരംഭങ്ങൾക്ക് വായ്പകൾ നൽകുന്നതിന് പ്രത്യേക സ്കീം രൂപീകരിക്കാൻ വ്യവസായ മന്ത്രി പി.രാജീവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ബാങ്ക് മേധാവികളുടെ യോഗം തീരുമാനിച്ചു. ഈടില്ലാതെ വായ്പ നൽകുന്നത് സ്കീമിന്റെ ഭാഗമായി നടപ്പിലാക്കും. പദ്ധതിയിലൂടെ നാല് ശതമാനം പലിശയ്ക്ക് വായ്പ ലഭ്യമാക്കും. . നാല് ശതമാനം പലിശയ്ക്ക് ബാങ്കുകൾ വായ്പ നൽകുന്നത് മൂലമുള്ള അധികബാദ്ധ്യത മറികടക്കാൻ സർക്കാർ പലിശയിളവ് നൽകും. ഇത് സംബന്ധിച്ച ഉത്തരവ് ഉടനെ […]




