Entertainment

സപ്തവര്‍ണങ്ങളുടെ പെരുമഴ തീര്‍ത്ത പ്രതിഭകള്‍

മൂന്ന് സ്ത്രീ സുഹൃത്തുക്കള്‍ ജീവിതത്തിന് വര്‍ണങ്ങള്‍ കൊണ്ട് ചാരുതയേകിയപ്പോള്‍ കാഴ്ചക്കാര്‍ക്ക് ലഭിച്ചത് വര്‍ണ വിസ്മയത്തിന്റെ ഒരു മാസ്മരിക ലോകം തന്നെയായിരുന്നു. ചിത്രങ്ങളിലൂടെ അവര്‍ തങ്ങളുടെ സ്വപ്‌നങ്ങള്‍ക്ക് പുതുജീവന്‍ നല്‍കി, ജീവിതത്തിന് പുതിയ അര്‍ത്ഥതലങ്ങള്‍ നല്‍കുകയായിരുന്നു. വരയുടെയും വര്‍ണങ്ങളുടെയും ലോകത്ത് വിഹരിക്കുന്ന അവരുടെ കലാ ജീവിതത്തിലൂടെ….. വിവാഹശേഷം കുടുംബിനികളായി ഒതുങ്ങിക്കൂടുന്ന സ്ത്രീകളുടെ കഥകള്‍ നാം സ്ഥിരം കേള്‍ക്കാറുണ്ട.് അതില്‍ നിന്നും വ്യത്യസ്ഥമാണ് ഈ മൂന്നു വീട്ടമ്മമാരുടെയും ജീവിതം. ബാല്യത്തില്‍ തിരിച്ചറിയാതെ പോയ തങ്ങളുടെ കഴിവുകള്‍ ഇവര്‍ തിരിച്ചറിഞ്ഞത് വിവാഹശേഷമായിരുന്നു. […]

Special Story

Mi Trends; ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരു കരുതല്‍

ഘടികാരത്തിന്റെ സൂചികള്‍ തിരിയുന്ന അതേ വേഗതയാണ് ഇന്നു മനുഷ്യന്റെ ജീവിതത്തിന്. ജീവിക്കുകയല്ല, മറിച്ച് ജീവിക്കാനുള്ള പ്രയാണമാണ് ഓരോ വ്യക്തിയുടെയും ജീവിതം. ഈ യാത്രയില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ നമ്മുടെ ജീവിതത്തിലെ ഓരോ ഘടകത്തെയും സ്വാധീനിക്കുന്നു. ജീവിതരീതി, ഭക്ഷണശൈലി, വ്യായാമം, ജോലികള്‍ അങ്ങനെ എല്ലാ ഘടകങ്ങളെയും. ചില മാറ്റങ്ങള്‍ ജീവിതത്തില്‍ ഉയര്‍ച്ച സമ്മാനിക്കുമ്പോള്‍, മറ്റു ചില മാറ്റങ്ങള്‍ നമ്മെ കൂടുതല്‍ അപകടങ്ങളിലേക്ക് തള്ളിവിടുന്നു. ഭക്ഷണരീതിയിലുണ്ടായ മാറ്റങ്ങള്‍, ഉറക്കക്കുറവ്, വ്യായാമമില്ലാത്ത ജീവിതശൈലി എന്നിവ മനുഷ്യനെ രോഗങ്ങളുടെ അടിമയാക്കി മാറ്റിയിരിക്കുന്നു. കൂടാതെ പ്രകൃതി […]

Entreprenuership

പാളിച്ചകളില്ലാതെ, മികച്ച സേവനവുമായി SNCO

കാര്യക്ഷമമായ രീതിയില്‍ ഒരു ബിസിനസ് നടത്തുക എന്നതിന് നിരവധി കടമ്പകളുണ്ട്. അതില്‍, പല സ്ഥാപനങ്ങളെയും കുഴപ്പിക്കുന്ന പ്രധാനപ്പെട്ട കാര്യം ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്‍ എന്ന മേഖല തന്നെയാണ്. പലപ്പോഴും കണ്ടുവരുന്നത് ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി കമ്പനികള്‍ ഒരു അക്കൗണ്ടന്റിനെ നിയമിക്കാറുണ്ട്. എന്നാല്‍ അയാള്‍ക്ക് ജി. എസ്. ടി., ഇന്‍കം ടാക്‌സ് നിയമങ്ങള്‍ എന്നിവയെക്കുറിച്ച് ആഴത്തില്‍ അറിവുണ്ടാകണമെന്നില്ല. അവിടെ നിന്നാണ് വീഴ്ചകള്‍ ആരംഭിക്കുന്നത്. ഒടുവില്‍ നിയമപരമായി ധാരാളം ബുദ്ധിമുട്ടുകള്‍ സ്ഥാപനത്തിനു നേരിടേണ്ടി വരികയും ചെയ്യുന്നു. ഇത്തരം സ്ഥിതിവിശേഷങ്ങള്‍ […]

Success Story Tech

സംരംഭക സ്വപ്നങ്ങള്‍ക്ക് നിറമേകാന്‍ Dreambiz Business Solutions Pvt. Ltd.

നാം കടന്നു പോകുന്നത് ഒരു ഡിജിറ്റല്‍ യുഗത്തിലൂടെയാണ്. ഇന്നത്തെ കാലഘട്ടത്തില്‍ സാധനങ്ങളും സേവനങ്ങളുമെല്ലാം നമ്മുടെ വിരല്‍ത്തുമ്പില്‍ ലഭിക്കുന്നു. മൊബൈലോ കമ്പ്യൂട്ടറോ ഉപയോഗിച്ച് ഏതു കോണിലിരുന്നും കാര്യങ്ങള്‍ സുഗമമായി നടത്താമെന്ന അവസ്ഥയാണ.് പണമിടപാടുകള്‍, വിദ്യാഭ്യാസം, ബിസിനസ് അങ്ങനെ എന്തുമാകട്ടെ എല്ലാം ഡിജിറ്റലിലേക്ക് മാറുകയാണ.് ഈ സാധ്യതകള്‍ ഉപയോഗപ്പെടുത്തി സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിനും സംരംഭകരെ സഹായിക്കുക എന്ന ലക്ഷ്യവുമായി മലപ്പുറം ജില്ലയിലെ കോട്ടയ്ക്കല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് Dreambiz Business Solutions Pvt. Ltd. ഒരു ബിസിനസ് ആരംഭിക്കുന്നതു മുതല്‍ അതിന്റെ […]

Entertainment

വേണുജി കടയ്ക്കല്‍ ചലച്ചിത്ര രംഗത്തേക്ക്

കേരളത്തിലെ ആനുകാലിക പ്രശ്‌നങ്ങള്‍ പലതും ചര്‍ച്ച ചെയ്യുന്ന ഹ്രസ്വ സിനിമകളിലൂടെ യുവ സംവിധായകനും തിരക്കഥാകൃത്തുമായ കൊല്ലം ജില്ലയിലെ കടയ്ക്കല്‍ സ്വദേശി വേണുജി കടയ്ക്കല്‍ വീണ്ടും ശ്രദ്ധേയനാകുന്നു. അമ്മയെ അറിയാത്തവന്‍, അര്‍ച്ചനേട അച്ഛന്‍, ആ ഓര്‍മ്മകള്‍ എന്നിവയാണ് യൂട്യൂബിലൂടെ ശ്രദ്ധേയമായ ആ ഹ്രസ്വ സിനിമകള്‍. സംസ്ഥാന തലത്തില്‍ ഹ്രസ്വ സിനിമയിലൂടെ മികച്ച തിരക്കഥാകൃത്തിനുള്ള അവാര്‍ഡ് നേടി വേണുജി കടയ്ക്കല്‍, കടയ്ക്കലിന്റെ അഭിമാനമായി മാറിയിരിക്കുകയാണ്. കടയ്ക്കല്‍ ദേവി ക്ഷേത്രത്തെ കുറിച്ച് വേണുജി കടയ്ക്കല്‍ എഴുതിയ രണ്ട് ഗാനങ്ങള്‍ 2020 ജനുവരി […]

Special Story

മാനസിക ഉണര്‍വിനും ഏകാഗ്രതയ്ക്കും യോഗ

സുഹൃത്തുക്കളില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും വീട്ടില്‍ നിന്നുമൊക്കെ നാം സ്ഥിരം കേള്‍ക്കുന്ന വാക്കുകളാണ് സ്ട്രെസ്സ്, ടെന്‍ഷന്‍, പ്രഷര്‍ തുടങ്ങിയവ. ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി നമ്മുടെ ജീവിതത്തോട് ഇഴുകി ചേര്‍ന്നവയാണ് ഇതെല്ലാം. ജോലി സംബന്ധമായോ, ജീവിത സാഹചര്യങ്ങള്‍ കൊണ്ടോ എല്ലാവരും ഇതിന് വിധേയരാകേണ്ടി വരുന്നു. സാങ്കേതികവിദ്യയുടെയും മറ്റും അതിപ്രസരമുള്ള സമൂഹത്തിലൂടെയാണ് ഇന്ന് നാം കടന്നു പോകുന്നത്. ഇവിടെ ജീവിതമെന്നത് നേടാനും കീഴടക്കാനുമൊക്കെയുള്ള മരണപ്പാച്ചിലാണ്. കരിയര്‍ നേടാന്‍, കുടുംബം സുരക്ഷിതമാക്കാന്‍, സാമ്പത്തിക ഉന്നതി നേടാന്‍… ഈ ഓട്ടത്തില്‍ നാം നഷ്ടപ്പെടുത്തുന്നത് നമ്മുടെ […]

Special Story

Hawiller; വസ്ത്ര നിര്‍മാണ രംഗത്തെ ട്രെന്‍ഡിങ് വിസ്മയം

ഐടി മേഖലയില്‍ ചുരുങ്ങിയ കാലയളവിനുള്ളില്‍ മികവാര്‍ന്ന സേവനം കാഴ്ചവച്ചു, ശ്രദ്ധേയമായ നേട്ടം കൈവരിച്ച സ്ഥാപനമാണ് Sysbreeze Technologies. കമ്പനികള്‍ക്ക് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം ഡെവലപ്പ് ചെയ്തു കൊടുക്കുക എന്നതാണ് സിസ്ബ്രീസിന്റെ പ്രധാന മേഖല. ഓണ്‍ലൈന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എന്നിവയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി തങ്ങളെ സമീപിക്കുന്ന ക്ലെയ്ന്റ്‌സിന് അവരുടെ ആവശ്യകത, കാര്യക്ഷമമായി പൂര്‍ത്തീകരിച്ചു കൊടുക്കുന്നതില്‍ സിസ്ബ്രീസിന്റെ പ്രാവീണ്യം എടുത്തുപറയേണ്ടതാണ്. Hawiller ലോഗോയുടെ പ്രകാശനം കോഴിക്കോട് ഹൈ ലൈറ്റ് ബിസിനസ് പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ ഇന്റര്‍നാഷണല്‍ ബിസിനസ് ട്രെയിനര്‍ എം.എ […]

News Desk

ജോണ്‍സ് ജിം ഉണ്ണിമുകുന്ദന്‍ ഉദ്ഘാടനം ചെയ്തു

കേരളത്തിലെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ജിമ്മുകളുടെ ശ്രേണിയില്‍ തിരുവനന്തപുരത്ത് നന്ദന്‍കോട് ആരംഭിച്ച ജോണ്‍സ് ജിം നടന്‍ ഉണ്ണിമുകുന്ദന്‍ ഉദ്ഘാടനം ചെയ്തു. അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്ത അന്താരാഷ്ട്ര മെഷീനുകള്‍ സജ്ജീകരിച്ചിട്ടുള്ള ജോണ്‍സ് ജിം12000 സ്‌ക്വയര്‍ ഫീറ്റിലാണ് തയ്യാറാക്കിയിരിക്കുന്നത്. ഇതില്‍ 4000 സ്‌ക്വയര്‍ ഫീറ്റ് ക്രോസ്ഫിറ്റ് ഉപയോഗങ്ങള്‍ക്കാണ് സജ്ജീകരിച്ചിരിക്കുന്നത്. ഫിറ്റ്‌നസിന്റെ പുതിയ രീതികളെ പരിചയപ്പെടുത്താന്‍ പ്രാഗല്‍ഭ്യമേറിയ ഇന്‍സ്ട്രക്ടര്‍മാര്‍ ജോണ്‍സ് ജിമ്മിന്റെ ഭാഗമാണ്. ജീവിതശൈലി ആരോഗ്യപ്രശ്‌നങ്ങള്‍ സമ്മാനിക്കുന്ന ഈ കാലഘട്ടത്തില്‍ ആരോഗ്യമുള്ള ജീവിതം ആഗ്രഹിക്കുന്ന ഏതൊരാളും ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ ജിംനേഷ്യങ്ങളെ ആശ്രയിക്കുന്നു. […]

Special Story

വിജയത്തിന്റെ പരിശീലക

സമൂഹത്തിലെ എല്ലാ മേഖലകളിലും സ്ത്രീകള്‍ തങ്ങളുടെ സാന്നിധ്യം ഉറപ്പിച്ചിരിക്കുന്ന ഒരു കാലഘട്ടമാണിത്. കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍പോലും ഉന്നത സ്ഥാനങ്ങള്‍ അലങ്കരിക്കുന്ന വനിതകളെ നമുക്കറിയാം. വിദ്യാഭ്യാസ മേഖലയിലും കലാസാംസ്‌കാരിക രംഗങ്ങളിലുമെല്ലാം ശോഭിച്ചു നില്ക്കുന്ന ഒട്ടേറെ സ്ത്രീ രത്‌നങ്ങള്‍! എന്നാല്‍, കഴിവും അര്‍ഹതയുമൊക്കെയുള്ള തങ്ങളുടെ കരിയറില്‍ പ്രാഗല്‍ഭ്യം തെളിയിച്ച നിരവധി യുവതികള്‍, വിവാഹശേഷം പലപ്പോഴും ഔദ്യോഗിക രംഗത്ത് നിന്നും വിട്ടു മാറി ഒരു കുടുംബിനിയുടെ പരിവേഷത്തില്‍ ഒതുങ്ങുന്നു. പലപ്പോഴും ജോലിയും കുടുംബവും ഒരുമിച്ചു കൊണ്ടുപോകാന്‍ സാധിക്കാതെ വരുന്നതാണ് ഇത്തരമൊരു പിന്‍മാറ്റത്തിന് കാരണമാകുന്നത്. […]

News Desk

നിര്‍ധനരായ രോഗികള്‍ക്ക് ആശ്വാസമായി കെ.എല്‍.എം ആക്‌സിവയുടെ കാരുണ്യ സ്പര്‍ശം പദ്ധതി

കെ.എല്‍.എം ആക്‌സിവ നടപ്പിലാക്കുന്ന കാരുണ്യ സ്പര്‍ശം പദ്ധതിയുടെ ഉദ്ഘാടനം തിങ്കളാഴ്ച തിരുവനന്തപുരത്ത് നടക്കും. കെ.എല്‍.എം ആക്‌സിവ ബ്രാന്‍ഡ് അംബാസിഡര്‍ മംമത മോഹന്‍ദാസ് ഉദ്ഘാടനം ചെയ്യും. കെ.എല്‍.എം ആക്‌സിവ ചെയര്‍മാന്‍ ഡോക്ടര്‍ ജെ. അലക്‌സാണ്ടര്‍ IAS അധ്യക്ഷനായിരിക്കും. പദ്ധതിയുടെ ഭാഗമായി നിര്‍ധനരും നിരാലംബരുമായ രോഗികളെ സഹായിക്കുവാന്‍ വേണ്ടി എല്ലാ ശാഖകളുടേയും നേതൃത്വത്തില്‍ മെഗാ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും. അതോടൊപ്പം മരുന്നും ചികിത്സയും സൗജന്യമായി നല്കും. 1000 വൃക്ക രോഗികള്‍ക്ക് സൗജന്യമായി ഡയാലിസിസും, 1000 പേര്‍ക്ക് തിമിര ശസ്ത്രക്രിയയും സൗജന്യമായി […]