Success Story

ഡിസൈനര്‍ വസ്ത്രങ്ങളുടെ വര്‍ണപ്രപഞ്ചമൊരുക്കി EHAAIRAH

Spread the love

കോവിഡ് മഹാമാരി കാലം നമുക്ക് നിരവധി പാഠങ്ങളാണ് നമുക്ക് നല്‍കിയത്. നിരവധി സാധ്യതകള്‍ കണ്ടെത്താനും അവ പ്രായോഗിക തലത്തില്‍ കൊണ്ടുവരാനും മനുഷ്യന്‍ പഠിച്ചു. ഇത്തരം മാറ്റങ്ങള്‍ ഏറ്റവും കൂടുതല്‍ പ്രതിഫലിച്ചത് വ്യാവസായിക മേഖലയിലാണ്. ഓഫ്‌ലൈന്‍ എന്ന ആശയത്തില്‍ നിന്നും ഓണ്‍ലൈന്‍ ലോകത്തേക്കുള്ള ചേക്കേറ്റം വളരെ പെട്ടെന്നായിരുന്നു. നിരവധി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളും സ്ഥാപനങ്ങളും സംരംഭക മേഖലയ്ക്ക് മുതല്‍ക്കൂട്ടായി. അത്തരത്തില്‍ 2021 മാര്‍ച്ചില്‍ പ്രവര്‍ത്തനമാരംഭിച്ച സംരംഭമാണ് EHAAIRAH എന്ന ഡിസൈനര്‍ ബോട്ടിക്.

കോവിഡ് രണ്ടാം തരംഗം ശക്തി പ്രാപിച്ചതോടുകൂടി കടുത്ത നിയന്ത്രണങ്ങളെ തുടര്‍ന്ന് കടകള്‍ തുറക്കാത്തതിനാല്‍ ചടങ്ങുകള്‍ക്കും മറ്റുമായി വസ്ത്രങ്ങള്‍ക്ക് നിരവധി ആളുകള്‍ ബുദ്ധിമുട്ടി. ഈ അവസരത്തിലാണ്് ഷഹാന, അനീഷ എന്നിവര്‍ ഇങ്ങനെയൊരു ആശയത്തിലേക്ക് എത്തപ്പെട്ടത്. അവിടെ നിന്നാണ് EHAAIRAH യുടെ കഥ ആരംഭിക്കുന്നത്.

ഫാഷന്‍ ഡിസൈനിങ് പഠിച്ച ഷഹാനയെ സംബന്ധിച്ച് ഡിസൈനിങ് എന്നത് അവരുടെ ഏറ്റവും വലിയ പാഷനാണ്. ഒപ്പം എഞ്ചിനീയറിങ് ബിരുദധാരിയായ സഹോദരി അനീഷയുടെ പങ്കാളിത്തം കൂടിയായപ്പോള്‍ EHAAIRAH എന്ന മനോഹരമായ ബ്രാന്‍ഡ് രൂപം കൊണ്ടു. ഏവരുടെയും കണ്ണിനെയും മനസ്സിനെയും ഒരുപോലെ ആകര്‍ഷിക്കുന്ന ഡിസൈനുകളിലും പാറ്റേണുകളിലും തുന്നിയ വസ്ത്രങ്ങള്‍ വളരെ പെട്ടെന്ന് ജനങ്ങള്‍ സ്വീകരിച്ചു. വ്യത്യസ്തമായ ഡിസൈനുകളിലുള്ള വിവാഹ വസ്ത്രങ്ങളും പാര്‍ട്ടി വെയറുകളുമാണ് EHAAIRAH യുടെ പ്രത്യേകത.

ചുരുങ്ങിയ കാലയളവിനുള്ളില്‍ നമ്മുടെ വസ്ത്ര സങ്കല്പങ്ങള്‍ക്കൊപ്പം സഞ്ചരിച്ചു ശ്രദ്ധ നേടിയ സ്ഥാപനമാണ് EHAAIRAH. ഏതൊരു വ്യക്തിയുടെയും ആത്മവിശ്വാസത്തിന്റെയും വ്യക്തിത്വത്തിന്റെയും കാര്യത്തില്‍ അവരുടെ വസ്ത്രങ്ങള്‍ക്കും പ്രധാന പങ്കുണ്ട.് അതുകൊണ്ട് തന്നെ ഉപഭോക്താവ് ആഗ്രഹിക്കുന്ന തരത്തില്‍ അവരുടെ വ്യക്തിത്വത്തിന് യോജിക്കുന്ന രീതിയിലും മോടിയിലുമുള്ള ഡിസൈനര്‍ വസ്ത്രങ്ങള്‍ നിര്‍മിച്ച് ആവശ്യക്കാരന് നല്‍കാന്‍ സാധിക്കുന്നു എന്നതാണ് ഇവരുടെ പ്രത്യേകത.

ലാഭേച്ഛ കൂടാതെ, ഗുണമേന്മ നിലനിര്‍ത്തിയാണ് ഇവിടെയുള്ള ഓരോ വസ്ത്രങ്ങളുടെയും നിര്‍മാണം. ചെയ്യുന്ന ഡിസൈനുകളിലും അവ ഡിസൈന്‍ ചെയ്യുന്ന തുണിത്തരങ്ങളുമെല്ലാം എപ്പോഴും ‘ഹൈ ക്വാളിറ്റി’ ആയിരിക്കും. അതുകൊണ്ടുതന്നെ വസ്ത്ര പ്രേമികള്‍ക്ക് EHAAIRAH ഒരു ആശ്വാസവും വിശ്വാസവുമാണ്.

ക്വാളിറ്റിയും പാഷനും ആത്മവിശ്വാസവുമെല്ലാം ഇടകലര്‍ത്തിയ ഡിസൈനുകളാണ് ഇവിടെയുള്ള ഓരോ വസ്ത്രങ്ങളുടെയും മാറ്റുകൂട്ടുന്നത്. കൂടാതെ, കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് അതിന് അനുയോജ്യമായ ട്രെന്‍ഡിങ് ഡിസൈനുകളാണ് ഇവര്‍ ചെയ്യുന്നത.് അതുകൊണ്ട് തന്നെ മികച്ച ഫാഷനുകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് EHAAIRAHയുടെ കളക്ഷനുകള്‍ ഒട്ടേറെ പ്രിയമുള്ളവയാണ്.

ക്യാഷ്വല്‍ വസ്ത്രങ്ങളും ഫോര്‍മല്‍ വസ്ത്രങ്ങളും നിത്യോപയോഗത്തിനുള്ള മറ്റു വസ്ത്രങ്ങളുടെയുമെല്ലാം കളക്ഷനുകള്‍ താമസിയാതെ EHAAIRAH ആരംഭിക്കും. അവയെല്ലാം പുത്തന്‍ ട്രെന്‍ഡുകള്‍ക്കനുസൃതമായി നിര്‍മിക്കാനാണ് ഇവരുടെ തീരുമാനം. ദിനംപ്രതി മാറിക്കൊണ്ടിരിക്കുന്ന ഫാഷന്‍ ആശയങ്ങള്‍ക്കനുസൃതമായി ഡിസൈനുകള്‍ കണ്ടെത്തി അത് തുന്നി ഓരോ വസ്ത്രത്തെയും മനോഹരമാക്കി മാറ്റാനാണ് ഈ സംരംഭകര്‍ ആഗ്രഹിക്കുന്നത്.

കോവിഡ് കാലത്ത് ധൈര്യപൂര്‍വ്വം തങ്ങളുടെ പാഷനെ ഒരു സംരംഭമാക്കിയ ഈ വനിതാ സംരംഭകര്‍ ഇന്ന് വിപണിയില്‍EHAAIRAHക്കു ലഭിച്ച സ്വീകാര്യതയില്‍ വളരെയേറെ സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നുണ്ട്. പുതുവര്‍ഷത്തെ ഒട്ടേറെ പ്രതീക്ഷകളോടെ വീക്ഷിക്കുകയാണ് ഈ സംരംഭകര്‍.
ഷഹാന EHAAIRAH യുടെ ഡ്രസ്സ് ഡിസൈനിങ് സെക്ഷന്‍ നിയന്ത്രിക്കുമ്പോള്‍ അനീഷ അഡ്മിനിസ്‌ട്രേഷനും മാര്‍ക്കറ്റിംങും കൈകാര്യം ചെയ്യുന്നു. പരസ്പരപൂരകങ്ങളായി പ്രവര്‍ത്തിക്കുന്ന ഈ വനിതാ സംരംഭകരുടെ ആത്മവിശ്വാസത്തിന്റെയും ഒത്തൊരുമയുടെയും ഫലമാണ് EHAAIRAH എന്ന് നിസംശയം പറയാം.

പുതുവര്‍ഷത്തില്‍ പുതിയ ലക്ഷ്യങ്ങളും ആശയങ്ങളുമായി വിപണിയില്‍ ശക്തമായ കുതിപ്പിനു തയ്യാറെടുക്കുകയാണ്EHAAIRAH യും അതിന്റെ സാരഥികളും.

Instagram : @ ehaairah
website: www.ehaairah.com

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Success Story

ഉള്‍ക്കരുത്തിന്റെ വിജയം

Spread the loveചരിത്രവും പാരമ്പര്യവും ഉറങ്ങുന്ന കോഴിക്കോടിന്റെ മണ്ണ്… നിര്‍മാണ രീതിയിലും ജീവിതശൈലിയിലുമെല്ലാം പരമ്പരാഗത രീതിയെ മുറുകെപ്പിടിക്കുന്ന കോഴിക്കോടിന്റെ മക്കള്‍…. അതേ നാട്ടില്‍ പിറന്ന് തന്റെ കഴിവുകളെ