Entreprenuership Success Story

വസ്ത്ര ലോകത്ത് അത്ഭുതങ്ങളുടെ ശേഖരമൊരുക്കി INAYAH FASHION

Spread the love

ഏറ്റവും മികച്ച വസ്ത്ര സംരംഭകന്‍ എന്നാല്‍ ലോകത്ത് വിപണനം കൊണ്ടും ഏറ്റവും വ്യത്യസ്തമായ ഫാഷനുകള്‍ കൊണ്ടും അത്ഭുതം തീര്‍ക്കുന്നവന്‍ എന്നാണ് അര്‍ത്ഥം. അത്തരത്തില്‍ കുട്ടികള്‍ക്കു വേണ്ടി ഭംഗിയേറിയ പ്രൊഡകറ്റുകള്‍ കൊണ്ട് അവരുടെ ബാല്യകാലത്തെ മനോഹരമാക്കി മാറ്റാന്‍ ആവശ്യമായ വസ്ത്രങ്ങള്‍ കൊണ്ട് വിസ്മയം തീര്‍ത്തിരിക്കുകയാണ് INAYAH FASHION BOUTIQUE. ഓരോ വീടുകളിലുമുള്ള കുഞ്ഞു രാജകുമാരിമാര്‍ക്ക് അനുയോജ്യമായതും ഏറെ ഇഷ്ടപ്പെടുന്നതുമായ വസ്ത്ര ശേഖരം ഒരുക്കി ചരിത്രം എഴുതുകയാണ് ഈ സ്ഥാപനം.

ഏറ്റവും ചുരുങ്ങിയ സമയം കൊണ്ടാണ് ജനങ്ങള്‍ക്കിടയില്‍ ബ്രാന്‍ഡായി Inayah Fashion മാറിയത്. സുബൈര്‍ കുട്ടി എന്ന സംരംഭകന്‍ 2018 ലാണ് വ്യത്യസ്തവും ഭംഗിയേറിയതുമായ ആശയം കൊണ്ട് Inayah Fashion എന്ന സ്ഥാപനത്തിന് തുടക്കം കുറിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച ബ്രാന്‍ഡുകള്‍ നല്‍കുന്നതോടൊപ്പം തന്നെ Inayah Fashion Boutique എന്ന സംരംഭവും ഒരു ബ്രാന്‍ഡായി മാറുകയായിരുന്നു.

കുട്ടികള്‍ക്ക് വേണ്ടി വിവിധ തരം മോഡല്‍ വസ്ത്രങ്ങള്‍ ഇന്ത്യയില്‍ എത്തിക്കാന്‍ ഈ സംരംഭത്തിന് സാധിച്ചു എന്നത് തന്നെയാണ് ഒരിക്കലും കെട്ട് പോകാത്ത വര്‍ണത്തിലേക്ക് നിമിഷം നേരം കൊണ്ടുയരാന്‍ Inayah Fashion Boutique ന് കരുത്ത് പകര്‍ന്നതും. അന്ന് മുതല്‍ ഇന്ന് വരെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി കസ്റ്റമേഴ്‌സാണ് ഇവിടെ പ്രൊഡക്റ്റുകള്‍ തേടിയെത്തുന്നത്.

ഒരു വയസ്സ് മുതല്‍ 12 വയസ്സുവരെയുള്ള പെണ്‍കുട്ടികള്‍ക്ക് ആവശ്യമായ എല്ലാ വിവിധതരം മോഡല്‍ വസ്ത്രങ്ങളും ഇനായ ഫാഷന്‍ ഒരുക്കിയിട്ടുണ്ട്. ഇവിടെയുള്ള ഓരോ ഫാഷന്‍ പ്രോഡക്റ്റുകളും വിവിധ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയുന്നവയാണ് എന്നത് കൊണ്ട് തന്നെ ദിനംപ്രതി വളരുന്ന വസ്ത്രലോകത്തെ മോഡലുകള്‍ കൃത്യമായി ഒരുക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നുണ്ട്.

കുട്ടികള്‍ക്ക് ഏറ്റവും സന്തോഷം നല്‍കുന്നതും ആത്മവിശ്വാസം പകരുന്നതും അവരുടെ വസ്ത്രങ്ങളാണ് എന്നത് കൊണ്ട് തന്നെയാണ് വിവിധ തരം മോഡലുകള്‍ ഇവിടെ ഒരുക്കുന്നതിന് ഇവര്‍ തീരുമാനിച്ചതും. മികച്ച രീതിയില്‍ വസ്ത്രങ്ങള്‍ പരിശോധിക്കുന്നതിനും വാങ്ങുന്നതിനും സഹായകരമായി 1500 ല്‍ പരം Exclusive ഡിസൈനുകളാണ് ഇനായ ഷോപ്പില്‍ ലൈവായി ഡിസപ്ലൈ ചെയ്തിട്ടുള്ളത്. അതുകൊണ്ട് തന്നെ സെയില്‍സ് സ്റ്റാഫുകളുടെ സഹായം കൂടാതെ ഇഷ്ടാനുസരണം കസ്റ്റമര്‍ക്ക് വസ്ത്രങ്ങള്‍ നോക്കാന്‍ ഇത് ഏറെ ഗുണം ചെയ്യുകയും ചെയ്യുന്നു. 550 രൂപ മുതല്‍ ഓരോ കസ്റ്റമറുടെയും സാമ്പത്തിക മൂല്യത്തിന് അനുസരിച്ച് ഏറ്റവും മികച്ച ബ്രാന്‍ഡുകള്‍ തന്നെയാണ് Inayah Fashion നല്‍കി വരുന്നത്.

ഗുണനിലവാരവും മൂല്യവും ഒത്തുചേര്‍ന്ന എല്ലാ മോഡലുകളും ഇവിടെ ഒരുക്കിയിരിക്കുന്നത് തന്നെയാണ് ഇവരുടെ വിജയത്തിന് കാരണവും. ആലപ്പുഴ ജില്ലയിലെ ചാരുംമൂട് എന്ന സ്ഥലത്താണ് ഇനായ ഫാഷന്‍ സ്ഥിതിചെയ്യുന്നത്. അത് കൂടാതെ പറയംകുളത്ത് മറ്റൊരു സ്ഥാപനവും ഇവര്‍ക്കുണ്ട്. Import/Export കൈകാര്യം ചെയ്യുന്നതിനു വേണ്ടി തിരുവനന്തപുരത്ത് Apparel പാര്‍ക്കില്‍ മറ്റൊരു ടീമും ഈ സ്ഥാപനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്.

ഇനായ വെബ്‌സൈറ്റ് വഴി പ്രോഡക്റ്റ് ഓര്‍ഡര്‍ ചെയ്ത് ഇന്ത്യയില്‍ എവിടേക്കും എത്തിക്കുന്നതിന് വേണ്ടിയുള്ള ഡെലിവറി സൗകര്യവും ഇവിടെയുള്ളത് കൊണ്ട് അനേകം കസ്റ്റമേഴ്‌സാണ് ഈ സംരംഭം തേടിയെത്തുന്നത്. 2021 ല്‍ കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ ‘പാഴ്‌സല്‍’ അയച്ചതു കൊണ്ട് ഇന്ത്യന്‍ തപാല്‍ വകുപ്പ് Inayah Fashion നെ ആദരിച്ചത് ഇവരുടെ ബില്‍ഡിങ് പിക്ച്ചര്‍ ഉപയോഗിച്ചു കൊണ്ട് സ്റ്റാമ്പ് നിര്‍മിച്ച് നല്‍കിയാണ്.

വിപണിയിലെ ഏറ്റവും ഉയര്‍ന്ന ഫാഷനുകളും ആരെയും ആകര്‍ഷിക്കുന്ന വസ്ത്രങ്ങളും ഇവിടെയുള്ളത് കൊണ്ട് തന്നെ കേരളത്തിലെ ഒട്ടുമിക്ക ടെലിവിഷന്‍ കിഡ്‌സ് പ്രോഗ്രാമുകള്‍ക്കും ആവശ്യമായ കോസ്റ്റ്യുംസ് നല്‍കുന്നതും ഇവരാണ്. ഓരോ വീടുകളിലുമുള്ള കുഞ്ഞു രാജകുമാരിമാര്‍ക്ക് വേണ്ടി ട്രെന്‍ഡിനൊപ്പം ഭംഗിയേറിയ നിറങ്ങളും മികച്ച നിര്‍മിതികളും കൊണ്ട് അത്ഭുതം ഒരുക്കിയിരിക്കുകയാണ് ഇവര്‍.

Inayah Fashion പകര്‍ന്ന് നല്‍കുന്നതും ഒരിക്കലും കെട്ട് പോകാത്ത നിറമുള്ള ആ പുഞ്ചിരിയാണ്. ആലപ്പുഴയില്‍ മാത്രമല്ല കോട്ടയത്തും തലസ്ഥാന നഗരിയായ തിരുവനന്തപുരത്തും Inayah Fashion Boutiqueന്റെ ബ്രാഞ്ചുകള്‍ 2023ഓട് കൂടി ഒരിക്കലും കെട്ടുപോകാത്ത നിറമുള്ള പുഞ്ചിരി നല്‍കി പുതിയ വസ്ത്ര വിസ്മയം തീര്‍ക്കാന്‍ ഒരുങ്ങിയിരിക്കുകയാണ്.
പ്രൊഡക്റ്റുകള്‍ വാങ്ങുന്നതിന് http://www.inayahfashion.com എന്ന വെബ്‌സൈറ്റ് വഴി സാധിക്കുന്നതാണ്. ഇന്ത്യയില്‍ എല്ലായിടത്തേക്കും പ്രോഡക്റ്റുകള്‍ എത്തുന്നതിന് ആവശ്യമായ ഡെലിവറി സംവിധാനവും ഇവര്‍ ഒരുക്കിയിട്ടുണ്ട്.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

Spread the loveറിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍