Entreprenuership Success Story

മാറുന്ന സൗന്ദര്യ സങ്കല്പങ്ങള്‍ക്ക് ഇനി പുതു നിറം; ബ്ലഷിംഗ് ടോണ്‍ ബ്യൂട്ടി പാര്‍ലര്‍

Spread the love

ഇന്നത്തെ സമൂഹം വളരെയേറെ ശ്രദ്ധ നല്‍കുന്ന ഒരു മേഖലയാണ് സൗന്ദര്യം. പലതരം ബ്യൂട്ടി പ്രോഡക്ടുകളും വിപണിയില്‍ വിലസുന്നതിനുള്ള പ്രധാന കാരണം ആളുകളുടെ ഈ സൗന്ദര്യബോധം തന്നെയാണ്. അണിഞ്ഞൊരുങ്ങി നടക്കാന്‍ ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്. എന്നാല്‍, ‘ഓവര്‍’ മേക്കപ്പുകളോട് ആരും തന്നെ താല്പര്യപ്പെടുന്നില്ല എന്നതും എടുത്തു പറയേണ്ട ഒന്നാണ്.

സൗന്ദര്യ രംഗത്ത് ആദ്യമേ വേണ്ടത് കൃത്യമായ അവബോധമാണ്. അതിനനുസരിച്ച് കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടു പോകേണ്ടതുണ്ട്. വിവാഹമോ മറ്റേത് ചടങ്ങുമാകട്ടെ എല്ലാവരും അണിഞ്ഞൊരുങ്ങാന്‍ ഇഷ്ടപ്പെടുന്നു. എന്നാല്‍, ഇവിടങ്ങളില്‍ ഏറ്റവും മനോഹരിയായി ഒരുങ്ങുക എന്നതുകൂടിയുണ്ട്. അതിനാവശ്യം സൗന്ദര്യരംഗത്ത് പ്രാവീണ്യമുള്ള ഒരു വ്യക്തിയുടെ സഹായമാണ്. അത്തരത്തില്‍, നമുക്ക് ധൈര്യമായി സമീപിക്കാവുന്ന ഒരു വ്യക്തിയാണ് വീണ വിനീത്.

സൗന്ദര്യ സംരക്ഷണ മേഖലയില്‍ 11 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള വ്യക്തിയാണ് വീണ വിനീത്. തിരുവനന്തപുരം വഴുതക്കാട് കേന്ദ്രമാക്കിയാണ് വീണ വിനീഷിന്റെ ‘ബ്ലഷിംഗ് ടോണ്‍’ ബ്യൂട്ടി പാര്‍ലര്‍ സ്ഥിതിചെയ്യുന്നത്. നിരവധി ആളുകളാണ് അനുദിനം ഇവിടുത്തെ സര്‍വീസ് തേടിയെത്തുന്നത്. പരസ്യങ്ങളേക്കാള്‍ ഒരു വ്യക്തിയില്‍ നിന്ന് മറ്റൊരു വ്യക്തിയിലേക്കുള്ള പറഞ്ഞറിവുകളാണ് ഈ സംരംഭത്തിലേക്ക് ആളുകളെ എത്തിക്കുന്നത്. സൗന്ദര്യ രംഗത്തോടുള്ള തന്റെ ഇഷ്ടം തന്നെയാണ് വീണയെ ഈ മേഖലയിലേക്ക് നയിച്ചതും.

വീണയ്ക്ക് എല്ലാവിധ പിന്തുണയുമായി അച്ഛന്‍ വിക്രമനും ഭര്‍ത്താവ് വിനീതും ഒപ്പം തന്നെയുണ്ട്. നിരവധി ബ്രൈഡല്‍ മേക്കപ്പുകള്‍ക്കൊപ്പം സെലിബ്രിറ്റി മേക്കപ്പുകളും വീണ ഇതിനോടകം തന്നെ ചെയ്തു കഴിഞ്ഞു. എല്ലാവരില്‍ നിന്നുമുള്ള മികച്ച അഭിപ്രായം തന്നെയാണ് ഈ രംഗത്ത് തുടരാനുള്ള വീണയുടെ ശക്തിയും… !

നിരവധി സേവനങ്ങള്‍ വീണ ഈ സംരംഭത്തിലൂടെ ജനങ്ങള്‍ക്ക് നല്‍കിവരുന്നു. എല്ലാവിധ ഹെയര്‍ ആന്‍ഡ് സ്‌കിന്‍ ട്രീറ്റ്‌മെന്റുകള്‍, ഫേഷ്യല്‍, സ്പാ, ബി ബി ഗ്ലോ, നെയില്‍ ആര്‍ട്ട്, മൈക്രോ ബ്ലൈയ്ഡിങ്, ഗ്രൂമ് മേക്കപ്പ്, ബ്രൈഡല്‍ മേക്കപ്പ്, എച്ച് ഡി മേക്കപ്പ്, നാച്ചുറല്‍ ബേസ്, എയര്‍ ബ്രഷ്, ഹെയര്‍ എക്സ്റ്റന്‍ഷന്‍ തുടങ്ങി എല്ലാ അത്യാധുനിക മേക്കപ്പ് രീതികളും ഇവിടെ സജ്ജീകരിച്ചിരിക്കുന്നു.

കസ്റ്റമറുടെ ഇഷ്ടത്തിനനുസരിച്ച് ഓരോ കാര്യങ്ങളും ചെയ്തു കൊടുക്കുന്നതിനും പ്രത്യേക പ്രാധാന്യമാണ് വീണ വിനീത് നല്‍കുന്നത്. ഐ മേക്കപ്പിനും നാച്ചുറല്‍ ബേസ് മേക്കപ്പിനും കൂടുതല്‍ പ്രാധാന്യം കൊടുത്തു കൊടുത്തുകൊണ്ട് പ്രവര്‍ത്തിക്കുന്നത് ഈ സംരംഭത്തെ മറ്റുള്ളവയില്‍ നിന്നും വ്യത്യസ്തമാക്കുന്നതിന് ഉള്ള ഒരു കാരണമാണ്.

ഈ മേഖലയിലേക്ക് കടന്നു വരുന്നവരോട് വീണയ്ക്ക് ചിലത് പറയാനുണ്ട്, ഓരോ സ്ത്രീയും സ്വയം സമ്പാദ്യശീലം ഉള്ളവരാവുക. സ്വന്തം കാലില്‍ നില്‍ക്കുമ്പോഴാണ് ഒരു വ്യക്തിക്ക് അവന്റെ യഥാര്‍ത്ഥ സത്ത തിരിച്ചറിയാന്‍ ആകുന്നത്. അതുകൊണ്ട് താനെന്താണോ പഠിച്ചത് തന്റെ ഇഷ്ട മേഖല എന്താണോ അത് തിരിച്ചറിഞ്ഞുകൊണ്ട് വളരെ അര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിക്കുക. വിജയം നിങ്ങള്‍ക്കൊപ്പമാണ്.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

Spread the loveറിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍