Entreprenuership Success Story

ചുമക്കും കഫക്കെട്ടിനും ആശ്വാസമായി Kochi-ka ഹെര്‍ബല്‍ ചുക്കുകാപ്പി

Spread the love

കോവിഡിന് ശേഷം ജനങ്ങളില്‍ സാധാരണയായി കണ്ടുവരുന്ന അസ്വസ്ഥതകളാണ് ചുമയും കഫക്കെട്ടും ശ്വാസതടസവുമെല്ലാം. ചിലര്‍ക്ക് താത്ക്കാലികവും മറ്റ്ചിലര്‍ക്ക് ദീര്‍ഘനാള്‍ നീണ്ടുനില്ക്കുന്നതുമാണ് ഈ ബുദ്ധിമുട്ടുകള്‍. ഇവ പൂര്‍ണമായും ഇല്ലാതാക്കാന്‍ കഴിയുന്ന Kochi-ka ഹെര്‍ബല്‍ ചുക്കുകാപ്പിയാണ് എറണാകുളം സ്വദേശിയായ മോന്‍സി ജോര്‍ജ് പരിചയപ്പെടുത്തുന്നത്.

പനി, ജലദോഷം തുടങ്ങിയ അസുഖങ്ങള്‍ മുന്‍കാലങ്ങളില്‍ വന്നിരുന്നെങ്കിലും ഇവ മനുഷ്യശരീരത്തെ ഗുരുതരാവസ്ഥയില്‍ എത്തിച്ചിട്ടില്ല. എന്നാല്‍ ഇപ്പോള്‍ അതല്ല സ്ഥിതി; കെട്ടിക്കിടക്കുന്ന കഫം ശ്വാസകോശത്തെ വളരെ ദോഷമായാണ് ബാധിക്കുന്നത്. പലരുടെയും മരണത്തിന് തന്നെ കാരണമായേക്കാവുന്ന ഇവ പൂര്‍ണമായും ഇല്ലാതാക്കാന്‍ പലപ്പോഴും മരുന്നുകള്‍ക്ക് കഴിയാറില്ല. ഇവിടെയാണ് ഹെര്‍ബല്‍ ചുക്കുകാപ്പിയുടെ ആവശ്യകത.

വിട്ടുമാറാത്ത ചുമ, കഫക്കെട്ട്, ശ്വാസതടസം എന്നിവ പൂര്‍ണമായും ഇല്ലാതാക്കുന്നതാണ് ഗീരവശസമ ഹെര്‍ബല്‍ ചുക്കുകാപ്പി. കൊച്ചി കടവന്ത്രയിലാണ് സ്ഥാപനം സ്ഥിതി ചെയ്യുന്നത്. കൊതുകിനെ ഇല്ലാതാക്കുക, ത്വക്ക് രോഗങ്ങളില്‍ നിന്ന് മുക്തി നേടുക എന്ന ലക്ഷ്യത്തോടെ Kochi-ka ഹെര്‍ബല്‍ സ്‌പ്രെ ആണ് മോന്‍സി ജോര്‍ജ് ആദ്യം മാര്‍ക്കറ്റിലെത്തിച്ചത്. പിന്നീട് കോവിഡ് കാലഘട്ടത്തിലെ ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ മനസിലാക്കി ഹെര്‍ബല്‍ ചുക്കുകാപ്പി നിര്‍മിക്കുകയായിരുന്നു.

ആയുര്‍വേദവിധി പ്രകാരം 16 തരം മൂലികകള്‍ ചേര്‍ത്താണ് ഈ ചുക്കുകാപ്പി നിര്‍മിച്ചിരിക്കുന്നത്. രണ്ട് രീതിയില്‍ ഈ ഔഷധക്കൂട്ട് ഉപയോഗിക്കാന്‍ സാധിക്കും. ഒരു ഗ്ലാസ് വെള്ളത്തില്‍ ഒരുസ്പൂണ്‍ ചുക്കുകാപ്പി ചേര്‍ത്ത് തിളപ്പിച്ച് കുടിക്കുകയോ ഇല്ലെങ്കില്‍ നേരിട്ട് വായിലിട്ട് അലിയിപ്പിച്ച് കഴിക്കുകയോ ചെയ്യാം. രണ്ടായാലും ഗുണം ഒന്നുതന്നെയാണ്. ഇത് കഴിച്ച് 10 മിനിറ്റിനുള്ളില്‍ തലയിലും നെഞ്ചിലും കെട്ടിക്കിടക്കുന്ന കഫം അലിഞ്ഞില്ലാതാകും എന്നതാണ് ഇതിന്റെ പ്രത്യേകത.

ആസ്ത്മ സംബന്ധമായ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ ഇത് കഴിച്ചാല്‍ ഉടന്‍തന്നെ അസ്വസ്ഥതകള്‍ മാറിക്കിട്ടുകയും ചെയ്യും. കൂടാതെ, കോവിഡ് വന്നവര്‍ ഈ ചൂര്‍ണം കഴിച്ചാല്‍ നാലുദിവസത്തിനുള്ളില്‍തന്നെ അസ്വസ്ഥതകള്‍ പൂര്‍ണമായി ഇല്ലാതാകുമെന്നാണ് മോന്‍സി ജോര്‍ജ് ഉറപ്പ് നല്‍കുന്നത്. ഇവിടം കൊണ്ടും ഒതുങ്ങുന്നില്ല ഹെര്‍ബല്‍ ചുക്കുകാപ്പിയുടെ ഔഷധഗുണങ്ങള്‍. ഒരു സ്പൂണ്‍ ദിവസവും പാലില്‍ചേര്‍ത്ത് കുടിച്ചാല്‍ പ്രതിരോധശേഷി വര്‍ദ്ധിക്കുകയും നട്ടെല്ലിനും പേശികള്‍ക്കും ബലം വര്‍ദ്ധിക്കുകയും ചെയ്യും.

ഹെര്‍ബല്‍ ചുക്കുകാപ്പി ആവശ്യമുള്ളവര്‍ക്ക് കൊറിയറായി ഉല്പന്നം എത്തിച്ചുനല്കും. ലോകം മുഴുവന്‍ ആവശ്യമുള്ള ഈ ഉത്പന്നത്തിന്റെ നിര്‍മാണ വിതരണത്തിന് പാര്‍ട്‌ണേഴ്‌സിനെ തേടുകയാണ് മോന്‍സി ജോര്‍ജ്.
ഫോണ്‍: 6282205048

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

Spread the loveറിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍