Entreprenuership Special Story

ഇനി നിങ്ങളും തിളങ്ങട്ടെ, സൗന്ദര്യ സങ്കല്പങ്ങള്‍ക്ക് ശോഭയേകാന്‍ ‘SASS Makeover’

Spread the love

ഒരുപാട് ആഗ്രഹിച്ച സ്വപ്‌നങ്ങള്‍ നേടിയെടുക്കുമ്പോഴുള്ള സന്തോഷം പലപ്പോഴും പറഞ്ഞറിയിക്കാന്‍ സാധിക്കാത്തതാണ്. സാധ്യമാകില്ല എന്ന് കരുതി മാറ്റിവെച്ച സ്വപ്‌നങ്ങള്‍ കയ്യെത്തിപ്പിടിക്കുക എന്നത് നിസാരവുമല്ല. അത്തരത്തില്‍ ചെറുപ്പം മുതല്‍ മേക്കപ്പ് എന്ന മോഹം മനസില്‍ കൊണ്ടുനടക്കുകയും വര്‍ഷങ്ങള്‍ക്ക് ശേഷം അത് കയ്യെത്തിപ്പിടിക്കുകയും ചെയ്ത സംരംഭകയാണ് കണ്ണൂര്‍ സ്വദേശിനിയായ ദിവ്യ ഷിനോബ്.

ചെറുപ്പം മുതല്‍ അണിഞ്ഞൊരുങ്ങി നടക്കാന്‍ വലിയ താത്പര്യമായിരുന്നു ദിവ്യയ്ക്ക്. പിന്നീട് ആ താത്പര്യം പാഷനായി മാറുകയായിരുന്നു. ബ്യൂട്ടീഷന്‍ കോഴ്‌സ് പഠിക്കണമെന്നായിരുന്നു ആഗ്രഹമെങ്കിലും പല കാരണങ്ങള്‍കൊണ്ടും അത് സാധിച്ചില്ല. പിന്നീട് ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയ ദിവ്യ അവിചാരിതമായാണ് ഈ മേഖലയിലേയ്ക്ക് എത്തുന്നത്.

ഒരു ബന്ധുവിന്റെ വിവാഹത്തിന് മേക്കപ്പ് ചെയ്തതോടെയാണ് ദിവ്യയിലെ മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ വീട്ടുകാര്‍ തിരിച്ചറിയുന്നത്. അങ്ങനെ ബ്യൂട്ടീഷന്‍ കോഴ്‌സ് പഠിക്കാന്‍ അനുവാദം ലഭിച്ച ദിവ്യ കോഴ്‌സിന് ചേരുകയും അധികം വൈകാതെ തന്റെ ആദ്യ സംരംഭം ആരംഭിക്കുകയും ചെയ്തു.

അവിചാരിതമായെത്തിയ കോവിഡ് കാലം വലിയ തിരിച്ചടിയാണ് ദിവ്യക്ക് നല്‍കിയത്. കോവിഡ് മാനദണ്ഡങ്ങള്‍ക്കിടയില്‍ തന്റെ സ്വപ്‌നസംരംഭം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നു ഈ സംരംഭകയ്ക്ക്. എന്നാല്‍ തോറ്റുകൊടുക്കാന്‍ തയ്യാറാകാതിരുന്ന ദിവ്യ ഫ്രീലാന്‍സായി, മേക്കപ്പ് പ്രാക്ടീസ് ചെയ്യാന്‍ ആരംഭിക്കുകയായിരുന്നു. അതോടെ ഈ മേഖലയില്‍ തന്റേതായ സ്ഥാനം നേടിയെടുക്കാന്‍ ദിവ്യയ്ക്ക് അതിവേഗം സാധിക്കുകയും ചെയ്തു.

അങ്ങനെ ഒരിക്കല്‍ അവസാനിപ്പിച്ച സംരംഭം വീണ്ടും ആരംഭിക്കാന്‍ ആഗ്രഹിച്ച ദിവ്യ രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് എടക്കാട് ‘SASS Makeover’ എന്ന പേരില്‍ തന്റെ സ്വപ്‌നം സഫലീകരിച്ചത്. സ്ഥാപനം ആരംഭിച്ച് കുറഞ്ഞ നാളുകള്‍ക്കുള്ളില്‍തന്നെ കണ്ണൂരിലെ മികച്ച മേക്കോവര്‍ സ്ഥാപനം എന്ന നിലയിലേയ്ക്ക് വളരാനും SASS Makeover ന് സാധിച്ചു.

ഒരു സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് കൂടിയാണ് ദിവ്യ. സിനിമാ താരങ്ങളായ സരയു മോഹന്‍, അന്‍സിബ ഹസന്‍ തുടങ്ങിയവര്‍ക്കും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സേഴ്‌സ് ആയ മീത്ത് & മിരി ഉള്‍പ്പെടെയുള്ളവര്‍ക്കും ദിവ്യ മേക്കപ്പ് ചെയ്യാറുണ്ട്. ഇതിനുപുറമെ ബ്രൈഡല്‍ മേക്കോവര്‍, ഫാഷന്‍ മേക്കോവര്‍ തുടങ്ങിയവയിലും ഈ സംരംഭക മികവ് തെളിയിച്ചിട്ടുണ്ട്.

തന്റെ സ്ഥാപനത്തിന്റെ വളര്‍ച്ച ആഗ്രഹിക്കുന്ന ദിവ്യ കണ്ണൂര്‍ ടൗണില്‍ ‘SASS Makeover’ ന്റെ ബ്രാഞ്ച് ആരംഭിക്കണമെന്ന മോഹവുമായാണ് ഇപ്പോള്‍ മുന്നോട്ടുപോകുന്നത്. ദിവ്യയ്ക്ക് പൂര്‍ണ പിന്തുണ നല്‍കി ഭര്‍ത്താവ് ഷിനോബ്, മക്കളായ ദക്ഷ, സാക്ഷ എന്നിവരും കുടുംബവും കൂടെത്തന്നെയുണ്ട്.

ഫോണ്‍: 9847716792

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story

ഫ്യൂച്ചറോളജിയുടെ ആചാര്യന്‍

Spread the loveനമ്മള്‍ ഓരോരുത്തരുടെയും ജീവിതവിജയത്തിനുള്ള മാര്‍ഗം അവരവരുടെ കയ്യില്‍ തന്നെയാണ് എന്ന സത്യം മറ്റുള്ളവരിലേക്ക് പകര്‍ന്നു കൊടുത്ത്, അവര്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശം നല്കി വിജയത്തിലേക്ക് നയിക്കുന്ന
Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു