Entreprenuership Success Story

വീട് നിര്‍മാണവുമായി ബന്ധപ്പെട്ടതെല്ലാം ഒരു കുടക്കീഴില്‍ അണിനിരത്തി ‘പൂരം ഹോംസ്’

Spread the love

കയ്യിലുള്ളതെല്ലാം നുള്ളിപ്പെറുക്കി ഒരു വീട് വയ്ക്കണം. അതും ആരും കുറ്റപ്പെടുത്താത്ത ഒന്ന്. സ്വന്തം ഇഷ്ടങ്ങള്‍ക്കും താല്പര്യത്തിനും ഒപ്പം ബജറ്റും വീടുപണിയില്‍ വലിയ സ്വാധീനം ചെലുത്താറുണ്ട്. കണ്‍സ്ട്രക്ഷനും ഇന്റീരിയറിനും മറ്റു പണികള്‍ക്കുമൊക്കെയായി പരിചയസമ്പന്നരായ സ്ഥാപനങ്ങള്‍ അന്വേഷിച്ചു കണ്ടെത്തി ഒടുവില്‍ പാഴ്‌ചെലവ് വരുത്തി വയ്ക്കുന്നവരുടെ എണ്ണവും കുറവല്ല. എന്നാല്‍ സ്ഥലം വാങ്ങുന്നത് മുതല്‍ വീട് നിര്‍മാണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഒരു കുടക്കീഴില്‍ കിട്ടിയാല്‍ അതല്ലേ ലാഭം?

2009ൽ വിതുര,മലയടി സ്വദേശി രജിത് കെ.എസ് വിതുരയിൽ തന്റെ സംരംഭം ആരംഭിച്ചപ്പോൾ അത് പൂരം ബിൽഡേഴ്സ് ആയിരുന്നു. അന്ന് പ്ലാൻ വരപ്പിൽ മാത്രം ഒതുങ്ങി നിന്നിരുന്ന കമ്പനി ഒരു വർഷത്തിനകം തന്നെ കൺസ്ട്രക്ഷൻ വർക്കുകൾ ഇവർ ഏറ്റെടുത്ത് ചെയ്യാൻ തുടങ്ങി.

ഒന്നരവര്‍ഷം മുമ്പ് വഴുതക്കാട് പൂരം ഹോംസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന നിലയില്‍ തന്റെ സംരംഭത്തെ മാറ്റിയെടുത്ത ഈ സംരംഭകന്‍ ഇന്ന് വീട് നിര്‍മാണവുമായി ബന്ധപ്പെട്ട എല്ലാ വര്‍ക്കും ഏറ്റെടുത്ത് ഭംഗിയായി പൂര്‍ത്തീകരിച്ച് നല്‍കുന്നുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലായി വളരെ ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ 54ലധികം വീടുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു നല്‍കുവാന്‍ പൂരം ഹോംസിന് സാധിച്ചിട്ടുണ്ട്.

ഉടമയുടെ ഇഷ്ടത്തിനും താല്പര്യത്തിനും യാതൊരു കുറവും സംഭവിക്കാതെ ഉത്തരവാദിത്വത്തോടെ വീട് വച്ച് നല്‍കുന്നു എന്നതിനാല്‍ തങ്ങളെ സമീപിക്കുന്നവരില്‍ 60% ആളുകളും വിദേശത്തുനിന്നുള്ളവരാണെന്ന് രജിത്ത് പറയുന്നു. കണ്‍സ്ട്രക്ഷന്‍ വര്‍ക്കുകള്‍ക്കായി ആര്യനാട് കേന്ദ്രീകരിച്ച് പൂരം ബില്‍ഡേഴ്‌സ് എന്ന സ്ഥാപനവും ഇന്റീരിയര്‍ കിച്ചന്‍ കബോര്‍ഡ് വര്‍ക്കുകള്‍ക്കായി ഡ്രീം ഹോം ഡെക്കര്‍ (ആര്യനാട്) എന്ന സ്ഥാപനവും പൂരം ഹോംസിനു കീഴില്‍ പ്രവര്‍ത്തിച്ചു വരുന്നു.

ചെയ്യുന്ന വര്‍ക്ക് ഏതായാലും അത് എന്നും വ്യത്യസ്തവും മികച്ചതായിരിക്കണം എന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് രജിത്. അതുകൊണ്ടുതന്നെ കുറഞ്ഞത് എട്ടുമാസ സമയപരിധിയിലാണ് ഇദ്ദേഹം തന്റെ ഓരോ വര്‍ക്കും പൂര്‍ത്തീകരിച്ച് നല്‍കുന്നത്.

‘വീട് എന്ന സ്വപ്‌നം നമ്മളെ ഏല്‍പ്പിക്കുന്നവരെ പൂര്‍ണമായും തൃപ്തിപ്പെടുത്തുന്നതാകണം. ഓരോ വര്‍ക്കും ഓരോ അടയാളപ്പെടുത്തലാണ്. അതുകൊണ്ടുതന്നെ അവ അങ്ങേയറ്റം ആത്മാര്‍ത്ഥതയോടെ നിര്‍വ്വഹിക്കുന്നതാകണ’മെന്ന് ഇദ്ദേഹത്തിന് നിര്‍ബന്ധവും ഉണ്ട്. ആയതിനാല്‍ പണത്തിനുവേണ്ടി ഏറ്റെടുക്കുന്ന വര്‍ക്കുകളുടെ ക്വാളിറ്റിയില്‍ യാതൊരു വിധത്തിലുള്ള വിട്ടുവീഴ്ചയും വരുത്തുവാന്‍ ഇദ്ദേഹം ഒരുക്കമല്ല. റിയല്‍ എസ്റ്റേറ്റ്, കണ്‍സ്ട്രക്ഷന്‍, ഇന്റീരിയര്‍ വര്‍ക്ക് എന്നിവയ്ക്ക് പുറമേ റിനോവേഷന്‍, Eco Friendly ബില്‍ഡിംഗ് വര്‍ക്കുകളുടെ കാര്യത്തിലും പൂരം ഹോംസ് തനതായ അടയാളപ്പെടുത്തല്‍ നടത്തിക്കഴിഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: +91 83300 71117
https://www.facebook.com/profile.php?id=100076542814827&mibextid=ZbWKwL

https://www.youtube.com/@pooramhomes5663

https://koloapp.in/pro/rejith-ks

Reporter

About Author

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

Spread the loveറിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍