Entreprenuership Success Story

ഉചിര ; കേശ സംരക്ഷണത്തിന് ഒരു വിശ്വസ്ത നാമം

Spread the love

കേവലം കച്ചവട താല്‍പര്യങ്ങള്‍ക്കപ്പുറം സേവനരംഗത്തും മികച്ച മാതൃക തീര്‍ത്ത് മുന്നേറുകയാണ് ഉചിര ഹെര്‍ബല്‍ ഓയില്‍ ക്യാന്‍സര്‍ രോഗികള്‍ക്കുവേണ്ടി അഞ്ചു വര്‍ഷത്തിനിടയ്ക്ക് മൂന്നുപ്രാവശ്യം കേശദാനം നിര്‍വഹിച്ചു ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയ തൃശ്ശൂര്‍ കാനാട്ടുകര സ്വദേശി സുകന്യയുടെതാണ് ഈ സ്വപ്‌ന സംരംഭം.

തൃശൂര്‍ അമല ക്യാന്‍സര്‍ സെന്ററിലെ രോഗികള്‍ക്ക് അഞ്ച് വര്‍ഷത്തിനിടെ സുകന്യ തന്റെ മുടി മുറിച്ച് നല്‍കിയത് മൂന്ന് തവണയാണ്. 2023ല്‍ ഈ സന്മനസ്സിന് ആശുപത്രി മാനേജ്‌മെന്റിന്റെ പ്രത്യേക സ്‌നേഹവും ഉപഹാരവും ഏറ്റുവാങ്ങി.

അഞ്ച് വര്‍ഷത്തിനിടെ മൂന്ന് പ്രാവശ്യം മുടി മുറിക്കുക എന്നാല്‍ അതിനുള്ള ഗുണമേന്മയും ആരോഗ്യവുമുള്ള മുടി വളര്‍ന്ന ഒരാള്‍ ആകണം. സുകന്യ അങ്ങനെ ഒരാളാണ്. എങ്ങനെയാണ് എന്നല്ലേ…

ചെറുപ്പം മുതലേ തലയില്‍ തേച്ചിരുന്നത് അമ്മയുണ്ടാക്കുന്ന കാച്ചിയ എണ്ണ. അപൂര്‍വ കൂട്ടുകള്‍ ചേര്‍ന്ന ഈ ആയുര്‍വേദ എണ്ണയാണ് ഇപ്പോഴും സുകന്യയുടെ മുടിയുടെ രഹസ്യം. ക്യാന്‍സര്‍ മൂലം മുടി നഷ്ടപ്പെട്ടവരെക്കുറിച്ചുള്ള ആകുലതകള്‍, അവര്‍ക്ക് വിഗ് നിര്‍മിക്കാനുള്ള ഭീമമായ ചെലവിനെക്കുറിച്ചുള്ള തിരിച്ചറിവ്…. ഇതൊക്കെയാണ് സുകന്യയെ ഈ തീരുമാനത്തിലേക്ക് നയിച്ചത്.

തന്റെ തലമുടി തന്നെ മാതൃകയാക്കുക… അതുവഴി സമൂഹത്തോട് താന്‍ ഉപയോഗിക്കുന്ന കാച്ചിയ എണ്ണയുടെ മേന്മയും കേശദാനത്തിന്റെ മഹത്വവും അറിയിക്കുക. ആ ചിന്തയുടെ ഫലമാണ് ഉചിര ഉത്പന്നങ്ങള്‍… ഉചിര എന്നാല്‍ മുടിത്തുമ്പുകള്‍ നിറയെ ഒരാള്‍ക്ക് വേണ്ടി മാത്രം വിടരുന്ന ചിരി…

35 പ്രകൃതിദത്ത ആയുര്‍വേദ ചേരുവകള്‍, ശുദ്ധമായ വെളിച്ചെണ്ണയില്‍ കാച്ചിയെടുക്കുന്ന 100% റിസള്‍ട്ട് നല്‍കുന്നതാണ് ഉചിരയുടെ പ്രൊഡക്ടുകള്‍. ഇന്ത്യയ്ക്കകത്തും പുറത്തുമായി 10000ത്തിലധികം പേരുടെ കേശ പ്രശ്‌നങ്ങള്‍ക്ക് ഉചിര ഓയില്‍ ഇന്ന് പരിഹാരം കണ്ടെത്തിയിരിക്കുന്നു..ഇവരില്‍ 25 ല്‍ അധികം പേര്‍ മുടി ദാനം ചെയ്തു തുടങ്ങി.

പ്രായ ലിംഗ ഭേദമന്യേ ആര്‍ക്കും ഉപയോഗിക്കാവുന്ന ഉചിര ബ്രാന്‍ഡില്‍ ഷാംപൂ, സ്‌കിന്‍ കെയര്‍ ഓയില്‍, ബിയേര്‍ഡ് ഓയില്‍, ലിപ്പ് കെയര്‍ ഓയില്‍, സ്‌കിന്‍ കെയര്‍ സോപ്പ്, സ്‌കിന്‍ & ഹെയര്‍ ജെല്‍, ഫെയ്‌സ് പാക്ക്, ഹെന്ന & നീലയമരി, നീം കോമ്പ് എന്നിവയും പുറത്തിറങ്ങുന്നു. കേശദാനം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സൗജന്യ നിരക്കില്‍ ഉചിര പ്രോഡക്ടുകള്‍ നല്‍കുകയും ചെയ്യുന്നുണ്ട്.

ഉചിരയുടെ വെബ്‌സൈറ്റ് വഴിയും, ഫ്‌ളിപ്പ്ക്കാര്‍ട്ട്, മീഷോ, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പേജുകളിലൂടെയും 8089785227 എന്ന വാട്ട്‌സാപ്പ് നമ്പറിലൂടെയും ഉചിരയുടെ പ്രോഡക്റ്റുകള്‍ ഓര്‍ഡര്‍ ചെയ്യാം.

https://www.facebook.com/uchiraherbalhairoil?mibextid=ZbWKwL

https://www.youtube.com/@uchiraherbalhairoil168

https://www.meesho.com/MosdealUchiraHerbalProducts?_ms=3.0.1

https://www.amazon.in/dp/B0CJMRQK78?ref=myi_title_dp

Reporter

About Author

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

Spread the loveറിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍