Success Story

ഒരു വീട്ടിലേക്ക് ആവശ്യമായ ഇന്റീരിയറും ഫര്‍ണിച്ചറും 3,99,000/ എന്ന അത്ഭുത പാക്കേജില്‍; തിരുവനന്തപുരത്തിന്റെ മനം കവര്‍ന്ന് ‘കിംഗ് വുഡ്’

Spread the love

ലക്ഷ്വറി ഇന്റീരിയറും ഫര്‍ണിച്ചറും കാശുള്ളവന്റെ മാത്രം സ്വപ്‌നമാണെന്ന ധാരണ തിരുത്തിക്കുറിച്ച് കൊണ്ട് തിരുവനന്തപുരം നഗരത്തില്‍ ഇന്റീരിയര്‍ ഫര്‍ണിഷിങ്ങില്‍ അക്ഷരാര്‍ത്ഥത്തില്‍ ഒരു വിപ്ലവം തന്നെ തീര്‍ത്തു മുന്നേറുകയാണ് ‘കിംഗ് വുഡ്’ എന്ന സ്ഥാപനം. ഒരുവര്‍ഷം മുമ്പ് അവര്‍ ഒരു അത്ഭുത പാക്കേജ് അവതരിപ്പിക്കുകയുണ്ടായി, 3,99,000 രൂപയ്ക്കു ഒരു ട്രെന്‍ഡി മോഡുലാര്‍ കിച്ചണ്‍ ഉള്‍പ്പെടെ 2 BHK അപ്പാര്‍ട്‌മെന്റ് / വീട് മൊത്തം ഫര്‍ണിഷിങ്ങും ആ വീട്ടിലേക്കാവശ്യമായ എല്ലാ ഫര്‍ണിച്ചറുകളും അതും ഏറ്റവും ടോപ് ക്വാളിറ്റിയില്‍ പത്തു വര്‍ഷം വാറണ്ടിയോടെ നല്‍കുന്നു എന്ന ആ പാക്കേജ് പരസ്യം ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍ കൃത്യം ഒരു വര്‍ഷം പിന്നിടുമ്പോള്‍ പ്രസ്തുത പാക്കേജില്‍ 27 പ്രൊജക്ടുകള്‍ പൂര്‍ത്തീകരിച്ചു കൊണ്ട് 100% ഉപഭോക്താക്കളുടെയും സംതൃപ്തിയും വിശ്വാസവും നേടിക്കൊണ്ടാണ് കിംഗ് വുഡ് തസ്ലസ്ഥാന നഗരിയിലെ നിര്‍മാണ മേഖലയുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്.

നിലവില്‍ ഇന്റീരിയര്‍ ഫര്‍ണിഷിംഗിനു ഉപയോഗിക്കുന്ന ഏറ്റവും ഉയര്‍ന്ന ക്വാളിറ്റിയുള്ള മെറ്റീരിയലായ 25 വര്‍ഷം വരെ ലൈഫുള്ള BWP 710 മറൈന്‍ പ്ലൈ വുഡും, പ്രമുഖ ബാന്റുകളുടെ ലാമിനേറ്റുകളും ഹാര്‍ഡ് വയറുകളും ഉപയോഗിച്ചാണ് ഇന്റീരിയര്‍ ഒരുക്കുന്നതെങ്കില്‍ ഫര്‍ണിച്ചറുകള്‍ നിലമ്പൂര്‍ തേക്കിലും ട്രീറ്റഡ് മഹാഗണിയിലുമാണ് നിര്‍മിക്കുന്നത്. സോഫ പോക്കറ്റ് സ്പ്രിംങും റെക്രോണും ഇംപോര്‍ട്ടഡ് ഫാബ്രിക്കുകളും ഉപയോഗിച്ചുള്ള പ്രീമിയം ക്വാളിറ്റിയിലാണ് നല്‍കുന്നത്. ഫര്‍ണിച്ചര്‍ അകത്തളങ്ങളുടെ കൃത്യമായ അളവനുസരിച്ച് കസ്റ്റമൈസേഷന്‍ നല്‍കുന്നു എന്നതും മറ്റൊരു വലിയ പ്രത്യേകതയാണ്.

സ്വന്തമായി ഫര്‍ണിച്ചര്‍ നിര്‍മാണ- ഹോള്‍സെയില്‍ രംഗത്ത് വഷങ്ങളായി പ്രവര്‍ത്തിക്കുന്നതിനാലും മെറ്റീരിയലുകള്‍ ബള്‍ക്ക് പര്‍ച്ചേസ് ചെയ്യുന്നതിലൂടെയും കിട്ടുന്ന മാര്‍ജിനുകള്‍ ഉപഭോക്താവിന് ഗുണം ചെയ്യുന്നു. അതുകൊണ്ടാണ് ഈ തുകക്ക് ഇങ്ങനെ ഒരു പാക്കേജ് സാധ്യമാകുന്നത് എന്നാണ് കിംഗ് വുഡ് മാനേജ്‌മെന്റ് നല്‍കുന്ന വിവരണം. കൂടാതെ വര്‍ക്കിന് ശേഷവും കസ്റ്റമര്‍ സപ്പോര്‍ട്ടും സര്‍വീസും ഉറപ്പ് നല്‍കുന്നു.

നിലമ്പൂര്‍ കരുളായി സ്വദേശിയായ ഫൈസല്‍ ഉമര്‍ മേല്‍നോട്ടം വഹിക്കുന്ന സ്ഥാപനമാണ് കിംഗ് വുഡ്. സിനിമ, കലാരംഗത്ത് പ്രവര്‍ത്തിക്കുമ്പോഴും ഇന്റീരിയര്‍- ഫര്‍ണിച്ചര്‍ ഡിസ്ട്രിബ്യൂഷന്‍ രംഗത്ത് ശോഭിക്കാന്‍ ഫൈസലിനെ സഹായിക്കുന്നത് ഇദ്ദേഹത്തിന് കീഴില്‍ ജോലി ചെയ്തു വരുന്ന തൊഴിലാളികളാണെന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. കേരളത്തിനകത്തും പുറത്തുമായി വര്‍ക്കുകള്‍ ഏറ്റെടുത്ത് പൂര്‍ത്തീകരിച്ചുകൊണ്ട് മുന്നേറുന്ന കിംഗ് വുഡ് 100% കസ്റ്റമേഴ്‌സിന്റെ സംതൃപ്തിക്കാണ് പ്രാധാന്യം നല്‍കുന്നത്.

പാക്കേജുകള്‍ മാത്രമല്ല ട്രെന്‍ഡിയായതും, ട്രെഡിഷണല്‍ ആയതുമായ ഇന്റീരിയര്‍ പ്രൊജക്ടുകള്‍, റിസോര്‍ട്ടുകള്‍, കൊമേര്‍ഷ്യല്‍ വര്‍ക്കുകള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഏറ്റെടുത്തു ഉത്തരവാദിത്വത്തോടെ പൂര്‍ത്തിയാക്കി നല്‍കുന്നു.

കഴിഞ്ഞ ഒരു വര്‍ഷക്കാലമായി ബാംഗ്ലൂരിലും പ്രൊജക്ടുകള്‍ ഏറ്റെടുത്തു ചെയ്തു കൊണ്ടിരിക്കുന്നു കിംഗ് വുഡ്. ”ഞങ്ങള്‍ക്കിത് ഒരു ബിസിനസ് മാത്രമല്ല, ഒരു സേവനം കൂടിയാണ് .. മിതമായ നിരക്കില്‍, ഓരോ ഉപഭോക്താവിന്റെ ഇഷ്ടങ്ങള്‍ക്കൊപ്പം അവരുടെ കെട്ടിപ്പടുക്കപ്പെടുന്ന സ്വപ്‌നങ്ങളുടെ ഒരു ഭാഗമാകുക എന്നത് വലിയ ഒരു അനുഭൂതിയാണ് !” കിംഗ് വുഡ് സാരഥിയുടെ ആ വാക്കുകളില്‍ തന്നെയുണ്ട് ഇവരുടെ, ആശയവും, ആത്മ വിശ്വാസവും മനോഭാവവും..
കൂടുതല്‍ വിവരങ്ങള്‍ക്ക്: +91 7025351111
E-mail: mail@kingwood.in

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Success Story

ഉള്‍ക്കരുത്തിന്റെ വിജയം

Spread the loveചരിത്രവും പാരമ്പര്യവും ഉറങ്ങുന്ന കോഴിക്കോടിന്റെ മണ്ണ്… നിര്‍മാണ രീതിയിലും ജീവിതശൈലിയിലുമെല്ലാം പരമ്പരാഗത രീതിയെ മുറുകെപ്പിടിക്കുന്ന കോഴിക്കോടിന്റെ മക്കള്‍…. അതേ നാട്ടില്‍ പിറന്ന് തന്റെ കഴിവുകളെ