Entreprenuership Success Story

മനസ്സിന് ഇണങ്ങിയ ഭവനം നിര്‍മിക്കാന്‍ അവന്യൂ ഇന്റീരിയേഴ്‌സ്

Spread the love

ആത്മവിശ്വാസം കൊണ്ട് കേരളത്തില്‍ തന്റേതായ വിജയ ചരിത്രം കുറിച്ച സംരംഭകനാണ് തൃശൂര്‍ കൊടകര സ്വദേശിയായ രഞ്ജിത്ത് രവീന്ദ്രന്‍. അവന്യൂ ഇന്റീരിയേഴ്‌സ് എന്ന സ്ഥാപനത്തെ കേരളമൊട്ടാകെ വ്യാപിപ്പിക്കാനും വിജയത്തിന്റെ നെറുകയിലേക്ക് എത്തിക്കാനും ഈ സംരംഭകന്‍ സഞ്ചരിച്ചത് നിരവധി വഴികളിലൂടെയാണ്. ലക്ഷ്യത്തിലേക്ക് ആത്മവിശ്വാസത്തോടെ സഞ്ചരിച്ചാല്‍ വിജയം സുനിശ്ചിതമെന്ന് തന്റെ ജീവിതം കൊണ്ട് തന്നെ അടയാളപ്പെടുത്തുകയാണ് ഈ യുവ സംരംഭകന്‍. മറ്റ് ഇന്റീരിയര്‍ സ്ഥാപനങ്ങളില്‍ നിന്നും വ്യത്യസ്തമായി കേരളത്തില്‍ അവന്യൂ ഇന്റീരിയേഴ്‌സ് എന്ന ബ്രാന്‍ഡിനെ ഇത്രത്തോളം കെട്ടുറപ്പുള്ളതാക്കിയത് ഇവിടുത്തെ ‘ക്വാളിറ്റി’ തന്നെയാണ്.

1995ലാണ് അവന്യൂ ഇന്റീരിയേഴ്‌സ് എന്ന സ്ഥാപനം കാനഡ ആസ്ഥാനമായി പ്രവര്‍ത്തനം ആരംഭിക്കുന്നത്. 2010-ല്‍ ഒമ്പത് രാജ്യങ്ങളിലായി 14 ഷോറൂമുകളിലായി അവന്യൂ ഇന്റീരിയേഴ്‌സിനെ വിപുലീകരിക്കുകയുണ്ടായി. പതിമൂന്ന് വര്‍ഷകാലം ദുബായ്, ഒമാന്‍, ജര്‍മനി, ഈസ്റ്റ് ലണ്ടന്‍, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളില്‍ അവന്യൂ ഇന്റീരിയേഴ്‌സിന്റെ റീജിയണല്‍ മാനേജറായി സേവനം അനുഷ്ടിച്ച രഞ്ജിത്ത് 2022 ലാണ് കമ്പനിയുടെ പേരില്‍ കാനഡയില്‍ നിന്നും ഫ്രാഞ്ചൈിയേറ്റെടുക്കുന്നത്.

തന്റെ നാട്ടിലും ജനങ്ങള്‍ ഏറ്റവും ക്വാളിറ്റിയുള്ള ബ്രാന്‍ഡഡ് കര്‍ട്ടനുകള്‍ ഉപയോഗിക്കണമെന്നും കേരളത്തിലെ വീടുകളെ സ്വര്‍ഗതുല്യമാക്കി മാറ്റണമെന്നും രഞ്ജിത്ത് ആഗ്രഹിച്ചു. 23 ലോക ബ്രാന്‍ഡുകളിലുള്ള കര്‍ട്ടന്‍സിനെ കേരളത്തിന് മുന്നില്‍ എത്തിക്കാന്‍ രഞ്ജിത്ത് തീരുമാനിക്കുന്നത് അങ്ങനെയാണ്. കേരളത്തില്‍ ആരും കേട്ടിട്ട് പോലുമില്ലാത്ത 360 ല്‍ അധികം വ്യത്യസ്ത ഇനം കര്‍ട്ടനുകളാണ് ജനങ്ങള്‍ക്ക് മുന്നില്‍ അവന്യൂ ഇന്റീരിയേഴ്‌സും രഞ്ജിത്ത് എന്ന സംരംഭകനും എത്തിക്കുന്നത്.

കാനഡ, ഖത്തര്‍, യൂറോപ്പ്, വിയറ്റ്‌നം, കൊറിയ, ചൈന എന്നിവിടങ്ങളില്‍ നിന്നുള്ള ബ്രാന്‍ഡഡ് വിന്‍ഡോ കര്‍ട്ടന്‍സ്, വിന്‍ഡോ ഷെയ്ഡുകള്‍ എന്നിവയ്ക്ക് നിരവധി ആവശ്യക്കാരാണ് ഇന്ത്യയൊട്ടാകെയുള്ളത്. രഞ്ജിത്ത് എന്ന യുവസംരംഭകന്റെ ആത്മവിശ്വാസവും കഠിന പ്രയത്‌നവും കൊണ്ട് ഇന്ന് 9 ജില്ലകളിലായി 11 ഷോറൂമുകളും കര്‍ണാടകയില്‍ ഒന്നും സ്വന്തമായി ഒരു മാനുഫാക്ച്ചറിങ്ങ് യൂണിറ്റും ഇന്ന് അവന്യൂ ഇന്റീരിയര്‍സിന് ഇവിടെയുണ്ട്. കോഴിക്കോട് പുതുതായി തുറക്കാന്‍ പോകുന്ന ഷോറൂം ഈ സംരംഭകന്റെ ആത്മവിശ്വാസത്തെയും കഴിവിനെയും ഉയര്‍ത്തി കാട്ടുന്നതാണ്.

തിരുവനന്തപുരം നാലാഞ്ചിറ, കൊല്ലം ആയൂര്‍, കോട്ടയം പാല, ഇടുക്കി തൊടുപുഴ, എറണാകുളം പുത്തന്‍ ക്രൂസ്, തൃശൂര്‍ കൊടകര,തൃശൂര്‍ മൂന്ന് പീടിക, പാലക്കാട് ഒറ്റപ്പാലം, മലപ്പുറം ചട്ടിപ്പറമ്പ്, വയനാട് അമ്പലത്തറ, കര്‍ണാടകയിലെ ഭത്കല്‍ എന്നിവിടങ്ങളിലാണ് അവന്യൂ ഇന്റീരിയേഴ്‌സ് പ്രവര്‍ത്തിക്കുന്നത്. ബഹ്‌റൈനില്‍ സെറ്റിലായിട്ടുള്ള ജയചന്ദ്രന്‍ എന്ന പാര്‍ട്ട്ണറുമായി ചേര്‍ന്ന് ചെന്നൈ, കര്‍ണാടക, നോര്‍ത്ത് ഇന്ത്യ എന്നിവിടങ്ങളിലായി 25 ഷോറൂമുകള്‍ പുതുതായി തുടങ്ങാനുള്ള ഒരുക്കത്തിലാണ് ഈ സംരംഭകന്‍.

നൂറ് ശതമാനം ബ്രാന്‍ഡഡ് ആയിട്ടുള്ള ഇംപോര്‍ട്ടഡ് വിന്‍ഡോ കര്‍ട്ടനുകളും വിന്‍ഡോ ബ്ലൈന്‍ഡ്‌സ് ആന്‍ഡ് വാള്‍പേപ്പറുമാണ് അവന്യൂ ഇന്റീരിയറില്‍ നിന്നും ലഭിക്കുന്നത്. ഒന്നര വര്‍ഷം കൊണ്ട് കേരളത്തില്‍ മാത്രം സെലിബ്രിറ്റികളുടെയടക്കം 614 റെസിഡന്‍ഷ്യല്‍ പ്രോജക്റ്റുകള്‍ പൂര്‍ത്തിയാക്കാന്‍ ഇവര്‍ക്ക് സാധിച്ചിട്ടുണ്ട്. പുതുമോഡലുകളിലെ കര്‍ട്ടനുകള്‍ തേടി നിരവധി പേരാണ് അവന്യൂ ഇന്റീരിയേഴ്‌സിലേക്ക് എത്തുന്നത്.

https://avenueinteriors.in

E-mail: Info@avenueinteriors.in, www.avenueinteriors.in
Instagram : avenue _ interiors
Contact Nos: +91 96563 23413, +91 98955 17045

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

Spread the loveറിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍