Entreprenuership Success Story

സെലിബ്രിറ്റികള്‍ക്കും ബിസിനസ്സുകാര്‍ക്കും ഹൈപ്രൊഫൈല്‍ ഉദ്യോഗസ്ഥര്‍ക്കും കോച്ചിങ് നല്കുന്ന ജോണ്‍സന്‍ സെലിബ്രിറ്റി ലൈഫ് കോച്ച്

Spread the love

സെലിബ്രിറ്റികള്‍, സംരംഭകര്‍, ഉന്നത പദവിയിലുള്ള വ്യക്തികള്‍ ആഡംബരവും സന്തോഷപൂര്‍ണവുമായ ജീവിതം നയിക്കുന്നവരായി പൊതുവെ കണക്കാക്കപ്പെടുന്നു. എന്നാല്‍ വ്യക്തിപരമോ തൊഴില്‍പരമോ ആയ പലതരം വെല്ലുവിളികളാല്‍ അവര്‍ ബുദ്ധിമുട്ടുന്നതിനോടൊപ്പം തങ്ങളുടെ സമൂഹത്തിലെ നിലയും വിലയും നിലനിര്‍ത്താന്‍ പാടുപെടുന്നവരാണ്. ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ‘കസ്റ്റമൈസ്ഡ് കോച്ചിങ്ങി’ലൂടെ തരണം ചെയ്യു ന്നതിന് സഹായിക്കുന്ന വ്യക്തിയാണ്, ന്യൂസിലാന്‍ഡ് സെലിബ്രിറ്റി സര്‍ട്ടിഫൈഡ് ലൈഫ് കോച്ചായ ജോണ്‍സന്‍.

തൊടുപുഴ സ്വദേശിയായ ജോണ്‍സന്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദവും സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദവും നേടിയശേഷം യു കെ ലിവര്‍പൂളില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദവും നേടി. കേരളത്തില്‍ സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കറായും ശേഷം പൂനെ ഇന്‍ഫോസിസിലും തുടര്‍ന്ന് കുവൈറ്റ് യൂണിവേഴ്‌സിറ്റിയിലും ജോലി ചെയ്തു. ആ പ്രൊഫൈലുകളില്‍ നിന്ന് മാറി, ജോണ്‍സന്‍ ജീവിതത്തില്‍ വലിയ മാറ്റമുണ്ടാക്കിയത് തന്റെ കഴിവും ഉറച്ച തീരുമാനവും കൊണ്ടാണ്.

ന്യൂസിലാന്‍ഡിലേക്കുള്ള വിമാനയാത്രയ്ക്കിടെ യാദൃശ്ചികമായി പരിചയപ്പെട്ട ഒരു വ്യവസായി, താന്‍ നേരിടുന്ന പ്രശ്‌നങ്ങളെയും പ്രതിസന്ധികളെയും കുറിച്ച് ജോണ്‍സണുമായി സംസാരിച്ചു. ആ സംരംഭകന്‍ സാമ്പത്തികമായി വളരെ ഉന്നതിയില്‍ ആണെങ്കിലും സാമൂഹികമായി അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിരവധി വെല്ലുവിളികളുണ്ടെന്ന് ജോണ്‍സണ്‍ മനസിലാക്കുകയായിരുന്നു. പിന്നീട് അദ്ദേഹവുമായുള്ള ബന്ധം വഴി അദ്ദേഹം നേരിടുന്ന വെല്ലുവിളികള്‍ക്ക് പരിഹാരം നിര്‍ദ്ദേശിക്കുവാനും അത് പരിഹരിക്കുന്നതിലും ജോണ്‍സണ്‍ വിജയിച്ചു. ആ വഴിത്തിരിവ് ‘Johnson Celebrity Life Coach’ എന്ന നിലയിലേക്ക് ജോണ്‍സനെ ഉയര്‍ത്തി.

ആ വ്യവസായി ജോണ്‍സന്റെ ആദ്യ ക്ലെയ്ന്റ് ആയതിനു പുറമെ, അദ്ദേഹം നിര്‍ദേശിച്ച മറ്റുപലര്‍ക്കും ജോണ്‍സന്റെ സേവനം ഉപയോഗപ്രദമായി. ‘The Mentor Ltd’ എന്ന പേരില്‍, ന്യൂസിലാന്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത ജോണ്‍സന്റെ കമ്പനി, ഇന്ന് ആഗോളതലത്തില്‍ ക്ലെയ്ന്റുകള്‍ക്ക് സേവനം നല്‍കി വരുന്നു.

ഓരോ വ്യക്തിയും വ്യത്യസ്തമായ പ്രശ്‌നങ്ങളും ലക്ഷ്യങ്ങളും ഉളളവരാണെന്ന് തിരിച്ചറിഞ്ഞ്, അതിന് അനുസൃതമായി കോച്ചിംഗ് നല്കുന്നതാണ് ഇവരുടെ രീതി. തുടക്കത്തില്‍, 30 മിനിറ്റ് സൗജന്യ ആമുഖ സെഷന്‍ ഉണ്ടായിരിക്കും. അവര്‍ രണ്ടുപേര്‍ക്കും പരസ്പരം അറിയുവാനും ക്ലെയ്ന്റിന്റെ വെല്ലുവിളികള്‍ മനസ്സിലാക്കി ഒരു വ്യക്തിഗത കോച്ചിംഗ് പ്ലാന്‍ ചെയ്യുന്നു. എന്റോള്‍മെന്റിന് മുമ്പായി മറ്റൊരു സൗജന്യ സെഷനില്‍ പ്രത്യേകമായി തയാറാക്കിയ കോച്ചിങ് പ്ലാന്‍ അവരുമായി ചര്‍ച്ച ചെയ്ത് നടപ്പില്‍ വരുത്തുന്നു. ജീവിതത്തിന്റെ എല്ലാ മേഖലകളെയും ഗുണപരമായി സ്വാധീനിക്കുന്ന സുസ്ഥിരമായ മാറ്റങ്ങളാണ് കോച്ചിങ്ങിലൂടെ നടപ്പിലാക്കുന്നത്.

കോവിഡിന് ശേഷം ക്ലെയ്ന്റുകളുടെ എണ്ണത്തില്‍ ആഗോള തലത്തില്‍ വര്‍ദ്ധനവ് ഉണ്ടായി. സേവനം വിരല്‍ത്തുമ്പിലേക്ക് എത്തിത്തുടങ്ങി. ന്യൂസിലാന്‍ഡ്, ഇന്ത്യ, ഓസ്‌ട്രേലിയ, സിംഗപ്പൂര്‍, യുഎസ്എ, യുകെ, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ വരെ ആവശ്യക്കാരുടെ നിര നീണ്ടു. കോച്ചിംഗിന്റെ ഗുണനിലവാരം ഉറപ്പാക്കാനും നിലനിര്‍ത്താനുമായി ക്ലെയ്ന്റുകളുടെ എണ്ണം പരിമിതപ്പെടുത്തിയിരിക്കുന്നു എന്നുള്ളതും ജോണ്‍സന്‍ സെലിബ്രിറ്റി ലൈഫ് കോച്ചിങ്ങിന്റെ പ്രത്യേകതയാണ്.

‘ദ മെന്റര്‍ ലിമിറ്റഡ്’ എന്ന കമ്പനി ആഗോള തലത്തില്‍ പ്രചോദനം പകരുന്ന ഒരു സ്ഥാപനമായി മാറിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള ക്ലെയ്ന്റുകള്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങളും പിന്തുണയും നല്‍കി അവരുടെ ജീവിതത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ ജോണ്‍സണ് കഴിയുന്നുണ്ട്. അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെടുന്ന സെലിബ്രിറ്റി ലൈഫ് കോച്ച് എന്ന ലക്ഷ്യത്തിലേക്ക് തന്റെ നിരന്തരമായ പരിശ്രമം കൊണ്ട് മുന്നേറുകയാണ് ജോണ്‍സന്‍.

Contact Number : +91 89216 60010 (India), +64 22 472 2805 (New Zealand)

https://johnsoncelebritylifecoach.com

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

Spread the loveറിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍