Entertainment Success Story

സോഷ്യല്‍ മീഡിയയില്‍ തിളങ്ങി നിരവധി കസ്റ്റമേഴ്‌സുള്ള ‘ത്രിശിവ ബ്രാന്‍ഡ് സ്‌റ്റോര്‍’

Spread the love

അറിയാം ഈ ഇന്‍സ്റ്റഗ്രാം താരങ്ങളെ….

പ്രതിസന്ധികളില്‍ തോറ്റ് പിന്മാറാതെ മുന്നോട്ട് പോകുന്നവര്‍ എപ്പോഴും വിജയം കുറിച്ചുകൊണ്ടേയിരിക്കും. അത്തരം മനുഷ്യര്‍ വ്യത്യസ്തത കൊണ്ടും കഴിവ് കൊണ്ടും ജീവിതത്തില്‍ മുന്നേറുകയും ചെയ്യും. കഠിന പ്രയത്‌നവും ലക്ഷ്യബോധവും കൊണ്ട് വിജയമെഴുതുന്നവരാണ് ഓരോ സംരംഭകരും. പുതിയ ആശയങ്ങള്‍ കൊണ്ട് അവര്‍ എപ്പോഴും വേറിട്ട് നില്‍ക്കുക തന്നെ ചെയ്യും. അത്തരമൊരു സംരംഭകയാണ് വയനാട് സ്വദേശിനിയും ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സറുമായ ജോകീന.

2023 ലാണ് ‘വയനാടന്‍ കപ്പിള്‍’ എന്ന് അറിയപ്പെടുന്ന സോഷ്യല്‍ മീഡിയ താരങ്ങളായ ജോകീനയും ഭര്‍ത്താവ് അഖിലും തന്റെ മകളുടെ പേരില്‍ ‘ത്രിശിവ ബ്രാന്‍ഡ് സ്‌റ്റോര്‍’ എന്ന സംരംഭം ആരംഭിക്കുന്നത്. ഹെയര്‍ കെയര്‍ ആക്‌സസറീസ്, ഗിഫ്റ്റ് ഹാംമ്പേര്‍സ്, ജൂവലറി, ഫ്രെയിം വര്‍ക്ക് തുടങ്ങി വിവിധ തരം ഹാന്‍ഡ്‌മെയ്ഡ് പ്രൊഡക്റ്റുകള്‍ കസ്റ്റമേഴ്‌സിന് നല്‍കുന്ന മികച്ച ഓണ്‍ലൈന്‍ സംരംഭമാണ് ഇന്ന് ത്രിശിവ ബ്രാന്‍ഡ് സ്‌റ്റോര്‍.

ഒന്നര വയസുള്ള മകളുടെ ഫോട്ടോ ഏറ്റവും നന്നായി രസകരമായി സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്നതിന് വേണ്ടിയാണ് ആദ്യമായി ഹെയര്‍ ആക്‌സസറീസ് ജോകീന നിര്‍മിക്കുന്നത്. എന്നാല്‍ മകളായ ത്രിശിവയുടെ പേരില്‍ ആരംഭിച്ച തുമ്പിപെണ്ണ് എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിരവധി ഫോളോവേഴ്‌സ് എത്തിയതോടെ ഹെയര്‍ ആക്‌സസറീസിനും ആവശ്യക്കാര്‍ ധാരാളമായി. കുട്ടികളുടെ ടര്‍ബണ്‍ ക്യാപുകള്‍ക്കാണ് ആവശ്യക്കാര്‍ ഏറെയും. മികച്ച ക്വാളിറ്റി പ്രൊഡക്റ്റുകള്‍ ‘ബഡ്ജറ്റ് ഫ്രണ്ട്‌ലി’ ആയി നല്‍കുന്നത് കൊണ്ട് തന്നെ നിരവധി കസ്റ്റമേഴ്‌സാണ് ഇവര്‍ക്കുള്ളത്. ഇന്ന് ഹോള്‍സെയില്‍ ആയും റീട്ടെയിലായും ധാരാളം കസ്റ്റമേഴ്‌സുള്ള മികച്ച സംരംഭമാണ് ത്രിശിവ ബ്രാന്‍ഡ് സ്‌റ്റോര്‍.

ആദ്യമൊക്കെ ഒത്തിരി പ്രയാസങ്ങള്‍ നേരിട്ടുവെങ്കിലും തന്റെ ഭര്‍ത്താവ് അഖിലിന്റെ പിന്തുണയാണ് ഇന്ന് ഈ കാണുന്ന വിജയത്തിലേക്ക് ജോകീന എന്ന യുവ സംരംഭകയെ എത്തിച്ചത്. വയനാടന്‍ കപ്പിള്‍ എന്ന് അറിയപ്പെടുന്ന അഖിലും ജോകിനയും തുമ്പി മോള്‍ എന്ന ഒന്നര വയസുകാരി ത്രിശിവയും ഇന്ന് നിരവധി ആരാധകരുള്ള സോഷ്യല്‍ മീഡിയ താരങ്ങളാണ്. അതിലേറെ മികച്ച സംരംഭകരുമാണ്. വയനാട് ‘വിസ്താര ബൈ ലേക്ക്’ എന്ന റിസോര്‍ട്ടിലെ എക്‌സിക്യൂട്ടീവ് ഷെഫ് കൂടിയാണ് ഇന്‍ഫ്‌ലുവന്‍സറായ അഖില്‍.

ഫാഷന്‍ സൂം മാഗസിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഫാഷന്‍ ഷോ പ്രോഗ്രാമിനായി മകള്‍ ത്രിശിവയെ ഒരുക്കുകയാണ് ഇവര്‍ ഇപ്പോള്‍. മോഡലിങ് എന്ന തന്റെ സ്വപ്‌നത്തെ മകളിലൂടെ യാഥാര്‍ത്ഥ്യമാക്കാന്‍ ഒരുങ്ങുകയാണ് ജോകിന. കുട്ടി കുറുമ്പുകളാല്‍ സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരുടെ മനസ് കീഴടക്കിയ ഒന്നരവയസുകാരിയായ തുമ്പി ഇനി ഫാഷന്‍ ലോകത്തിലേക്ക് തന്റെ കുഞ്ഞിക്കാലുകളാല്‍ പിച്ചവെയ്ക്കുകയാണ്. കൂട്ടിന് അമ്മ ജോകീനയും അച്ഛന്‍ അഖിലും ഒപ്പം തന്നെയുണ്ട്.

ഇനി ഭാവിയില്‍ ത്രിശിവ ബ്രാന്‍ഡ് സ്‌റ്റോറിനെ ഷോപ്പ് എന്ന നിലയിലേക്ക് മാറ്റാനുള്ള തയാറെടുപ്പിലാണ് ഇവര്‍. കഠിന പ്രയത്‌നവും തോല്‍ക്കാതെ മുന്നേറാനുള്ള മനസുമുണ്ടെങ്കില്‍ വിജയം നേടാന്‍ കഴിയുമെന്നതിന്റെ കൃത്യമായ ഉദാഹരണമാണ് ജോകീന എന്ന സംരംഭകയും ത്രിശിവ ബ്രാന്‍ഡ് സ്‌റ്റോര്‍ എന്ന സംരംഭവും.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Success Story

ഉള്‍ക്കരുത്തിന്റെ വിജയം

Spread the loveചരിത്രവും പാരമ്പര്യവും ഉറങ്ങുന്ന കോഴിക്കോടിന്റെ മണ്ണ്… നിര്‍മാണ രീതിയിലും ജീവിതശൈലിയിലുമെല്ലാം പരമ്പരാഗത രീതിയെ മുറുകെപ്പിടിക്കുന്ന കോഴിക്കോടിന്റെ മക്കള്‍…. അതേ നാട്ടില്‍ പിറന്ന് തന്റെ കഴിവുകളെ