Entreprenuership Success Story

വീട്ടമ്മയുടെ ചെറിയ സ്വപ്‌നങ്ങള്‍ ഒരു വിജയ ബ്രാന്‍ഡായി മാറിയ കഥ !

Spread the love

സബിതയുടെ 18 വര്‍ഷത്തെ സംരംഭക യാത്ര

ഒരു ചെറിയ തുന്നല്‍ മേശയില്‍ നിന്ന് ആരംഭിച്ച സ്വപ്‌നം, ഇന്ന് അനേകം വീടുകളെ സ്‌നേഹത്തോടെ അലങ്കരിക്കുന്ന ഒരു ബ്രാന്‍ഡായി മാറിയിരിക്കുന്നു. ഈ വിജയകരമായ യാത്രയുടെ പിന്നില്‍ എറണാകുളം സ്വദേശിയായ സബിത എന്ന വീട്ടമ്മയുടെ കഠിനാധ്വാനവും ആത്മവിശ്വാസവുമാണ്. 18 വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ഒരു ബെഡ് ഷീറ്റ് നെയ്ത്തില്‍ നിന്ന് ആരംഭിച്ച സബിതയുടെ സ്വപ്‌നം, ഇന്ന് Zahrah Home Furnishings എന്ന പേരില്‍ ഒരു വിശ്വസനീയ ഹോം ഡെക്കര്‍ ബ്രാന്‍ഡായി വളര്‍ന്നിരിക്കുന്നു. ബെഡ്ഷീറ്റുകള്‍, ബെഡ്‌സ്‌പ്രെഡുകള്‍, ടേബിള്‍ ക്ലോത്തുകള്‍, കുഷന്‍ കവറുകള്‍, ടേബിള്‍ റണ്ണറുകള്‍ തുടങ്ങി വീടിനെ അലങ്കരിക്കാനുള്ള എല്ലാ വസ്തുക്കളും ഇന്ന് Zahrah വാഗ്ദാനം ചെയ്യുന്നു.

തുടക്കത്തില്‍, സബിതക്ക് തുന്നല്‍വൃത്തി ഒരു ഹോബിയായിരുന്നു. ഡോക്ടറായ ഭര്‍ത്താവും വിദ്യാര്‍ഥിനിയായ മകളും അവരുടെ കാര്യങ്ങളില്‍ തിരക്കിലായപ്പോള്‍, സബിത തന്റെ സമയം സൃഷ്ടിപരമായി ഉപയോഗപ്പെടുത്തി. ആദ്യം ഒരു ഹോബി മാത്രമായിരുന്നത്, പിന്നീട് ഒരു സമ്പൂര്‍ണ ബിസിനസായി മാറി. ഒടുവില്‍, അത് Zahrah Home Furnishings എന്ന ഒരു ബ്രാന്‍ഡിന്റെ രൂപത്തില്‍ വിജയത്തിന്റെ കഥ രചിച്ചു.

കോവിഡ് ഉയര്‍ത്തിയ ബുദ്ധിമുട്ടുകളും വെല്ലുവിളികളും സബിതയെ തളര്‍ത്തിയില്ല. കോവിഡ് കാലത്ത് ഒബ്രോണ്‍ മാളില്‍ ഉണ്ടായിരുന്ന ഷോപ്പ് അവസാനിപ്പിക്കേണ്ടി വന്നപ്പോള്‍, അവര്‍ മടങ്ങി വന്നത് ഒരു പുതിയ കാഴ്ചപ്പാടോടെയാണ്. വീടിന്റെ കോമ്പൗണ്ടില്‍ തന്നെ ഉള്ള ഭര്‍ത്താവിന്റെ താല്‍ക്കാലികമായി അടച്ച കണ്‍സള്‍ട്ടേഷന്‍ ക്ലിനിക്, Zahrah Home Furnishings ന്റെ പുതിയ ഷോറൂമാക്കി മാറ്റി ബിസിനസ് വീണ്ടും പുനരുജ്ജീവിപ്പിച്ചു. ഒരു പ്രതിസന്ധിയെ പുതിയ തുടക്കമാക്കാനുള്ള ഈ ധൈര്യമാണ് സബിതയെ ഒരു സംരംഭകയായി വിജയിപ്പിച്ചത്.

ഇന്ന് സബിതയുടെ വീട്ടില്‍ ഒരു സ്റ്റിച്ചിംഗ് യൂണിറ്റ് പ്രവര്‍ത്തിക്കുന്നു, അതിന്റെ ‘മാറ്റ്’ Zahrahയുടെ ഉത്പന്നങ്ങളുടെ ഗുണനിലവാരത്തില്‍ പ്രതിഫലിക്കുന്നു. സബിതയുടെ ബിസിനസ് വിജയത്തില്‍ കുടുംബത്തിന്റെ പങ്ക് അമൂല്യമാണ്. ഭര്‍ത്താവും മകളും പര്‍ച്ചേസിംഗ് യാത്രകളിലും മറ്റ് പ്രവര്‍ത്തനങ്ങളിലും ഏറെ സഹായകരാണ്.

ഓഫ്‌ലൈന്‍ സ്‌റ്റോര്‍, ഓണ്‍ലൈന്‍ ഓര്‍ഡറുകള്‍, ഓള്‍ ഇന്ത്യ ഡെലിവറി സൗകര്യം എന്നിവയിലൂടെ Zahrah Home Furnishings ഇന്ന് ഹോം ഡെക്കര്‍ മേഖലയിലെ ഒരു പ്രശസ്ത ബ്രാന്‍ഡാണ്. സോഷ്യല്‍ മീഡിയ വഴി പുതിയ ഉപഭോക്താക്കളിലേക്ക് തന്റെ പ്രോഡക്ടുകള്‍ എത്തിക്കാന്‍ സബിതക്ക് കഴിഞ്ഞിട്ടുണ്ട്, അത് ബിസിനസിന് വലിയ ഉയര്‍ച്ച നല്‍കി.

Zahrah ഒരു ബിസിനസ്സ് മാത്രമല്ല, സ്ത്രീശക്തിയുടെ പ്രതീകമാണ്. സബിതയുടെ 18 വര്‍ഷത്തെ ഈ സംരംഭകയാത്ര, ഓരോ വീട്ടമ്മക്കും ഓരോ സ്ത്രീക്കും സ്വന്തം സ്വപ്‌നങ്ങള്‍ക്ക് തുടക്കം കുറിക്കാനുള്ള ആത്മവിശ്വാസം പകരുന്നു.

https://www.instagram.com/zahrah_home_furnishings_/?igsh=OGR0MDdidHZ0Nmdv&utm_source=qr#

Mob: +91 73060 53516

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

Spread the loveറിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍