Entreprenuership Success Story

മോഡലിംഗ് രംഗത്ത് പുത്തന്‍ താരോദയമായി ജിതിന്‍ ജോസി

Spread the love

ആത്മാര്‍ത്ഥ സുഹൃത്തിന് തനിക്കുമേലുള്ള വിശ്വാസമായിരുന്നു മോഡലിംഗ് രംഗത്തേക്ക് ജിതിന്‍ ജോസിയുടെ ചുവടുവയ്പിന് പിന്നിലുള്ള ഏകബലം. ആ വിശ്വാസം തെറ്റല്ല എന്ന് തെളിയിച്ചു ജിതിന്‍ മുന്നോട്ടു നടന്നപ്പോള്‍ ഒപ്പം തേടിയെത്തിയത് മിസ്റ്റര്‍ കേരള, ഫേസ് ഓഫ് സൗത്ത് ഇന്ത്യ അടക്കമുള്ള അംഗീകാരങ്ങള്‍. ആലപ്പുഴ സ്വദേശിയായ ഈ ഇരുപത്തഞ്ചുകാരന്‍ നാലു വര്‍ഷങ്ങള്‍ കൊണ്ട് സമ്പാദിച്ചത് നിരന്തര മത്സരം പുതുമയല്ലാത്ത മോഡലിംഗ് രംഗത്ത് വിശ്വസനീയവും ദൃഡവുമായ ഒരിടമാണ്.

യാത്രകളെയും ഫോട്ടോഗ്രഫിയെയും ഏറെ ഇഷ്ടപ്പെടുന്ന ഈ ചെറുപ്പക്കാരന്‍ 2020ലാണ് സുഹൃത്ത് തന്ന ധൈര്യത്തിന്റെ പിന്‍ബലത്തില്‍ ഫാഷന്‍ മോഡലിംഗ് ഇന്‍ഡസ്ട്രിയിലേക്ക് ചുവടുവയ്ക്കുന്നത്. അച്ഛനും അമ്മയും അടങ്ങുന്ന കുടുംബം പൂര്‍ണ പിന്തുണയോടെ ഒപ്പം നിന്നതോടെ ഒന്നു ശ്രമിച്ചു നോക്കാം എന്നതില്‍ നിന്ന് കരിയര്‍ ഇവിടെനിന്നു തന്നെ രൂപപ്പെടുത്തിയെടുക്കാം എന്ന ആത്മവിശ്വാസം വന്നു. ശേഷം നാലുവര്‍ഷം കൊണ്ട് ജിതിന്‍ നേടിയെടുത്തത് അച്ചടക്കമുള്ള ഒരു കരിയര്‍ പ്രൊഫൈലാണ്.

‘മോഡലിംഗ് എന്നത് വെറും രൂപഭംഗി മാത്രമല്ല, മറിച്ച് ആവിഷ്‌കാരത്തെയും മനോഭാവത്തെയും കുറിച്ച് മറ്റുള്ളവരെ വലിയ സ്വപ്‌നങ്ങള്‍ കാണാന്‍ പ്രചോദിപ്പിക്കുന്ന ഒന്നാണ്’ എന്ന് ഈ ആറടി രണ്ടിഞ്ചുകാരന്‍ പറയുമ്പോള്‍ അത് തലകുലുക്കി സമ്മതിക്കുന്നത് ഫേസ് ഓഫ് സൗത്ത് ഇന്ത്യ, മിസ്റ്റര്‍ കേരള 2024, മിസ്റ്റര്‍ വൈബ്രന്റ് മോഡല്‍, മിസ്റ്റര്‍ സ്‌റ്റൈലിഷ് ഐക്കണ്‍ തുടങ്ങി ജിതിനെ തേടി വന്ന അംഗീകാരങ്ങളാണ്.

ഒരു സാധാരണ ഫാഷന്‍ മോഡലില്‍ നിന്ന് മുന്‍നിര ബ്രാന്‍ഡുകളും മോഡലുകളും മാധ്യമങ്ങളും തേടിയെത്തുന്ന മുന്‍നിര മോഡലായി തന്നെ പരുവപ്പെടുത്തിയെടുക്കാന്‍ ഈ അംഗീകാരങ്ങള്‍ വളരെയധികം ഉപകാരപ്പെട്ടിട്ടുണ്ടെന്ന് ജിതിന്‍ പറയുന്നു.

ചുരുങ്ങിയ കാലം കൊണ്ടാണ് ഫാഷന്‍ മോഡലിംഗ് മേഖലയില്‍ തന്റേതായ സ്ഥാനമുറപ്പിച്ച് ജിതിന്‍ മുന്നേറിയത്. നിലവില്‍ ഫാഷന്‍ ഫോട്ടോഗ്രാഫര്‍മാരുടെയും ഇവന്റ് പ്ലാനര്‍മാരുടെയും പ്രിയപ്പെട്ട മുഖങ്ങളിലൊന്നാണ് ജിതിന്‍. നിലവില്‍ കേരളത്തിലെ പ്രതിഭകളെ ദേശീയ, ആഗോള തലങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ, കോമേഷ്യല്‍ ഷൂട്ടുകള്‍, ഫാഷന്‍ വീക്കുകള്‍, ബ്രാന്‍ഡ് എന്‍ഡോര്‍സ്‌മെന്റ്, ഡിജിറ്റല്‍ കാമ്പെയ്‌നുകള്‍ മുതലായവയിലെ അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നത്തിലൂടെ, പൂര്‍ണ ആത്മവിശ്വാസത്തോടെ തന്റെ ജൈത്രയാത്ര തുടരുകയാണ് ജിതിന്‍ ജോസി !

https://www.instagram.com/p/DJGFkZpyn1U/?igsh=MTQxZGVmMnF4ZXdwdg%3D%3D

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

Spread the loveറിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍