Entreprenuership Success Story

തുന്നിത്തുന്നി വളരുന്നൊരു കുഞ്ഞുവലിയ മോഹം!

Spread the love

കൊല്ലം സ്വദേശിയായ പ്രിന്‍സിക്ക് രണ്ടുവര്‍ഷം മുന്‍പ് തന്റെ ഗര്‍ഭകാലത്ത് വെറുതേ തോന്നിയൊരു കൗതുകം… നേരം കൊല്ലാന്‍ തുന്നിത്തുടങ്ങിയ പ്രിന്‍സി രണ്ടുവര്‍ഷങ്ങള്‍ക്കിപ്പുറം അതേ തുന്നലില്‍ നിന്ന് മനോഹരമായൊരു ഭാവി കൂടി തുന്നിയെടുക്കാനുള്ള ശ്രമങ്ങളിലാണ്. വെറും തുന്നലല്ല, വിദേശത്തും സ്വദേശത്തും നിറയെ ആരാധകരുള്ള ‘ക്രോഷേ’ ആണ് പ്രിന്‍സിയുടെ ഇടം. കട്ടിനൂലും സൂചിയും കൊണ്ട് ഇഷ്ടം തുന്നിയെടുക്കുന്ന കഥ പ്രിന്‍സി പറഞ്ഞു തുടങ്ങുന്നു…

‘അലംകൃത് ഹാന്‍ഡിക്രാഫ്റ്റ്’ എന്ന ഇന്‍സ്റ്റാഗ്രാം പേജ് ആണ് പ്രിന്‍സിയുടെ സംരംഭത്തിന്റെ കിളിവാതില്‍. പോസ്റ്റുകള്‍ കണ്ട് ഇഷ്ടപ്പെടുന്ന ഉത്പന്നങ്ങള്‍ ആവശ്യക്കാര്‍ പറയുന്നതിനനുസരിച്ച് നിര്‍മിച്ചു നല്കുന്നതാണ് പ്രിന്‍സിയുടെ രീതി. മുന്‍കൂട്ടി നിര്‍മിക്കുക എന്നൊരു ശൈലി പിന്തുടരുന്നതേയില്ല. മറ്റാരെയും ഒപ്പം കൂട്ടാതെ നിലവില്‍ സ്വന്തം നിലയ്ക്കു മാത്രമാണ് പ്രിന്‍സി ക്രോഷേ ചെയ്യുന്നത് എന്നതുകൊണ്ട് തന്നെയാണ് ഈ രീതി പിന്തുടരുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ കണ്ട ഉത്പന്നത്തിന്റെ നിറവും രൂപവും മുതല്‍ വലുപ്പം വരെ ‘കസ്റ്റമൈസ്’ ചെയ്യാം എന്നതും അലംകൃതിന്റെ പ്രത്യേകതയാണ്.

തുടക്കക്കാരി എന്ന നിലയില്‍ ആഘോഷങ്ങളൊന്നുമില്ലാതെ പതിയെ ചുവടു വച്ച് മുന്നേറുകയാണ് പ്രിന്‍സി. ഇന്റീരിയര്‍ ഡെക്കറേഷനു അനുയോജ്യമായ ഉത്പന്നങ്ങളാണ് കൂടുതലും ഇവിടെനിന്നും വിറ്റുപോകുന്നത്. പൂക്കളും സോഫാ കവറുകളും കാന്‍ഡില്‍ ഹോള്‍ഡിങ്ങുകളുടെ കവറുകളുമെല്ലാം ഉപഭോക്താക്കളുടെ ആവശ്യാനുസരണമാണ് പ്രിന്‍സി നിര്‍മിച്ചു നല്കുന്നത്. അതിന് പുറമേ സ്വന്തം ആവശ്യത്തിന് വേണ്ടി സ്ലിംഗ് ബാഗുകളും പ്രിന്‍സി നിര്‍മിക്കാറുണ്ട്.

കരകൗശല നിര്‍മാണങ്ങളില്‍ പൊതുവേ താത്പര്യമുള്ള പ്രിന്‍സി വിവിധ ക്രാഫ്റ്റുകള്‍ മുന്‍പ് പരീക്ഷിച്ചെങ്കിലും തനിക്ക് പ്രിയപ്പെട്ടതും നിര്‍മിച്ചെടുക്കാന്‍ എന്തുകൊണ്ടും ലാഭകരവും എളുപ്പവും ക്രോഷേ ആണെന്ന് മനസ്സിലാക്കിയതോടെ ഇഷ്ടത്തെ വരുമാന മാര്‍ഗമായി മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു.
ക്രോഷേ വസ്ത്രങ്ങള്‍ക്കും പൊതുവേ ആരാധകര്‍ ഏറെയുണ്ടെങ്കിലും നിലവില്‍ കുട്ടിയുടപ്പുകളിലേക്ക് മാത്രമേ പ്രിന്‍സി ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളു. ചെറിയ ചെരുപ്പുകളും സ്ലിംഗ് ബാഗും കുട്ടിയുടുപ്പും ഹെയര്‍ ബാന്‍ഡുമൊക്കെയായി ബേബി ഹാംപറുകളും ആവശ്യാനുസരണം നിര്‍മിച്ചു നല്കാറുണ്ട്. അതിനുപുറമേ ക്രോഷേ ‘മാമോദീസ സെറ്റ്’ രൂപകല്പന ചെയ്യാനുള്ള തയ്യാറെടുപ്പുകളിലാണ് പ്രിന്‍സി.

ആരംഭിച്ചിട്ട് അധികകാലം ആയിട്ടില്ല എന്നത് സംരംഭകത്വത്തില്‍ ഒരു പോരായ്മയായി പ്രിന്‍സി കാണുന്നില്ല. അധികം എന്നതിനേക്കാളേറെ, സ്ഥിരമായി അലംകൃതില്‍ നിന്ന് ഉത്പന്നങ്ങള്‍ വാങ്ങുന്ന ഒരുകൂട്ടം ആളുകളാണ് പ്രിന്‍സിയുടെ കരുത്ത്. ക്രോഷേ ഉത്പന്നങ്ങക്കൊപ്പം തുണികൊണ്ടുകൂടിയുള്ള പുതിയ ഉത്പന്നങ്ങള്‍ നിര്‍മിക്കാനും പ്രിന്‍സിക്ക് പദ്ധതിയുണ്ട്. ഒരു ബിസിനസ് എന്നതിനെക്കുറിച്ച് ചിന്തിക്കുക പോലും ചെയ്യാതിരുന്നയിടത്ത് നിന്നും സംരംഭകത്വത്തിന്റെ ആദ്യ ചുവടുകളില്‍ ഉറച്ചു നില്‍ക്കുമ്പോള്‍ പ്രിന്‍സിക്ക് കൂട്ടായി ഭര്‍ത്താവ് രാഹുല്‍ ദാസും മക്കളായ ഡയാനയും ഫ്‌ലോറന്‍സും ഒപ്പം തന്നെയുണ്ട്.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

Spread the loveറിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍