Entreprenuership Success Story

സേവനവും സംരംഭകത്വവും ചേര്‍ന്നൊരു പ്രചോദന യാത്ര

Spread the love

വെല്‍നെസ് ഇന്‍ഡസ്ട്രിയില്‍ സംരംഭക വിജയത്തിന്റെ കഥയെഴുതി റോസ് മേരി

കേരള സര്‍ക്കാര്‍ വിദ്യാഭ്യാസ വകുപ്പില്‍ ചീഫ് അക്കൗണ്ടന്റായി വര്‍ഷങ്ങളോളം സേവനം അനുഷ്ഠിച്ച റോസ് മേരി. എസ്, വിരമിച്ചതിന് പിന്നാലെ തന്റെ ജീവിതത്തിന് പുതിയൊരു ദിശ നല്‍കി. ‘റെയ്മന്‍സ് വെല്‍നെസ്സ് ഹബ്’ എന്ന സ്ഥാപനത്തിന് തുടക്കം കുറിച്ച്, അവര്‍ വെല്‍നെസ് ഇന്‍ഡസ്ട്രിയില്‍ കാല്‍വെച്ചു. ഇന്ന്, ആരോഗ്യവും സന്തുലിത ജീവിതശൈലിയും പ്രോത്സാഹിപ്പിക്കുന്ന സംരംഭകയായി റോസ് മേരി മുന്നേറുന്നു.

‘Food is Thy Medicine’ ആഹാരം തന്നെ ഔഷധം എന്ന ആശയം പ്രചോദനമാക്കി, മില്ലറ്റ്‌സ്, മുരിങ്ങ തുടങ്ങിയ പ്രകൃതിദത്ത ഉത്പന്നങ്ങളുടെ പ്രാധാന്യം അവര്‍ സമൂഹത്തിലേക്ക് എത്തിക്കുന്നു. Acupuncture, Reflexology, Mudra Therapy, Counselling, Hypnotherapy, Yoga, Naturopathy തുടങ്ങിയ ചികിത്സാ രീതികളിലൂടെ മരുന്നില്ലാത്ത ആരോഗ്യം ജനങ്ങളിലേക്ക് എത്തിക്കുകയാണ് റോസ് മേരി.

തന്റെ ജീവിതയാത്രയില്‍ അവര്‍ ‘My Trend’ ടീമിനെയും അടുത്തറിഞ്ഞു. ആയുര്‍വേദ മാനദണ്ഡങ്ങള്‍ പാലിച്ച് നിര്‍മിക്കുന്ന ആരോഗ്യ, സൗന്ദര്യ സംരക്ഷണ, ഹോം കെയര്‍, കാര്‍ഷിക സംരക്ഷണ ഉത്പന്നങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ ഈ സഹകരണം റോസ് മേരിക്ക് പുതിയ ശക്തി നല്‍കി.

വെല്‍നെസ് മേഖലയ്ക്ക് പുറമേ, റോസ് മേരി വസ്ത്രവ്യാപാര രംഗത്തും തന്റെ കഴിവ് തെളിയിച്ചു. മികച്ച സാരികളും നൈറ്റികളും ഉപഭോക്താക്കളുടെ ആവശ്യമനുസരിച്ച് പ്രത്യേകം ഒരുക്കി നല്‍കുന്നതിലൂടെ, വ്യാപാരത്തില്‍ പുതുമ നിറഞ്ഞൊരു സമീപനം അവര്‍ അവതരിപ്പിച്ചു. കൂടാതെ, STATE TOTS Trainer, NSDC Master Trainer എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് പരിശീലന രംഗത്തും അവര്‍ തന്റേതായ കഴിവ് തെളിയിച്ചിട്ടുണ്ട്.

സാമൂഹ്യ ഉത്തരവാദിത്വത്തിലും അവര്‍ സജീവമാണ്. Care Worldന്റെ വൈസ് പ്രസിഡന്റായും National Human Rights Council-ന്റെ ജോയിന്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ച്, ലഹരിവിരുദ്ധവും ജീവകാരുണ്യവുമായി ബന്ധപ്പെട്ട നിരവധി പ്രവര്‍ത്തനങ്ങള്‍ അവര്‍ മുന്നോട്ടു കൊണ്ടുപോവുന്നു.

സംരംഭക വിജയത്തിന്റെ അംഗീകാരമായി ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്, വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് ഉള്‍പ്പെടെ നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഭാരത് സേവക് സമാജ് അവാര്‍ഡ്, ബെസ്റ്റ് എന്റര്‍പ്രണര്‍ അവാര്‍ഡ്, ഗാന്ധിയന്‍ സേവന അവാര്‍ഡ്, ബിസിനസ് ഐക്കണ്‍ അവാര്‍ഡ്, ബെസ്റ്റ് ഇന്‍സ്പിയറിങ് കപ്പിള്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് തുടങ്ങി നിരവധി അവാര്‍ഡുകള്‍ അവരുടെ കരുത്തും കഴിവും തെളിയിക്കുന്ന അടയാളങ്ങളാണ്.

ഭര്‍ത്താവ് സി.കെ. രവികുമാര്‍, മകന്‍ ആനന്ദ് രവിരാജ് എന്നിവരുടെ പിന്തുണയാണ് അവരുടെ കരുത്ത്.

‘റെയ്മന്‍സ് വെല്‍നെസ് ഹബ്’ മുഖേന സേവനവും സംരംഭകത്വവും ചേര്‍ത്ത് ആരോഗ്യവും പ്രതീക്ഷയും പകരുന്ന റോസ് മേരി, ഇന്നത്തെ തലമുറയ്ക്കും ഭാവിയിലെ വനിതാ സംരംഭകര്‍ക്കും പ്രചോദനമാണ്.

Contact No: +91 94474 61245

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

Spread the loveറിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍