Entreprenuership Success Story

കളിപ്പാട്ടങ്ങളുടെ ലോകത്തില്‍ നിന്ന് റാമ്പ് വേദികളുടെ ലോകത്തേക്ക് എത്തിയ കൊച്ചുതാരം

Spread the love

വേദിയില്‍ ലൈറ്റുകള്‍ തെളിയുമ്പോള്‍, മെയ്‌വഴക്കത്തോടെ ഫാഷന്‍ ലോകത്തെ ചുവന്ന പരവതാനികളില്‍ ചുവടുകള്‍ ഉറപ്പിക്കുന്ന കൊച്ചു കാലുകള്‍. കളിപ്പാട്ടങ്ങളുമായും കഥാപുസ്തകങ്ങളുമായും സമയം ചെലവഴിക്കേണ്ട പ്രായത്തില്‍, തന്റെ സ്വപ്‌നങ്ങള്‍ക്ക് ആത്മവിശ്വാസത്തോടെ വേദിയൊരുക്കുകയാണ് തൃശൂര്‍ കോനിക്കര സ്വദേശിനിയായ രണ്ടാം ക്ലാസുകാരി ഐറിന്‍ ലിജോ.

ഇന്‍സ്റ്റഗ്രാം വഴിയാണ് ഐറിന്‍ ആദ്യമായി റാംപ് വാക്ക് ചെയ്തത്. ഐ.സി.സി.എസ് എഞ്ചിനീയറിങ് കോളേജ് സംഘടിപ്പിച്ച ഫാഷന്‍ ഷോയില്‍ ഐറിന്‍ നടത്തിയ റാംപ് വാക്ക് 68 മില്യണിലധികം വ്യൂസ് നേടി വൈറലായി. ഇത് കൊച്ചു മോഡലിന്റെ പേരും മുഖവും കൂടുതല്‍ ആളുകളിലേക്കെത്താന്‍ സഹായിച്ചു. ലോക സിനിമയിലെ കുഞ്ഞുനീലിയായി കളരിച്ചുവടുകളിലൂടെ ഐസിസിഎസ് കോളേജില്‍ നടത്തിയ റാംപ് വാക്കും ഐറിന്റെ വൈറല്‍ റീലുകളില്‍ ഇടം പിടിച്ചിട്ടുണ്ട്. ഇന്ന് Irene baby aamikutty എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ലക്ഷക്കണക്കിന് ആളുകളാണ് പിന്തുടരുന്നത്.

ഫാഷന്‍ ഷോകളുടെ വേദികളില്‍ നിന്ന് അഞ്ചാം വയസില്‍ ‘റൈഫിള്‍ ക്ലബ്’ എന്ന ചിത്രത്തിലൂടെ ബിഗ്‌സ്‌ക്രീന്‍ ലോകത്തേക്ക് ചുവടുവെക്കാനുള്ള ഭാഗ്യവും ഐറിനു ലഭിച്ചു. പിന്നാലെ ഐറിനെ കൂടുതല്‍ അവസരങ്ങള്‍ തേടിയെത്തി. ഇതിന് പുറമേ മറ്റുചില പരസ്യങ്ങളുടെ ഭാഗമായതും ഐറിന്റെ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ നിറം നല്‍കി.

മകളുടെ ഭാവിയിലേക്കുള്ള ചുവടുകള്‍ക്ക് ശക്തമായ പിന്തുണ നല്‍കി കൂടെ നില്‍ക്കുന്നവരാണ് അച്ഛന്‍ ലിജോയും അമ്മ റിനിയും. മകളുടെ കഴിവുകളെ തിരിച്ചറിഞ്ഞ്, അവളുടെ കൊച്ചു സ്വപ്‌നങ്ങള്‍ക്ക് ചിറകുകള്‍ നല്‍കുകയാണ് ഇരുവരും. പഠനമാണ് മുന്‍ഗണനയെങ്കിലും ലഭിക്കുന്ന അവസരങ്ങള്‍ ഭാവിയിലേക്ക് വഴികാട്ടുമെന്ന വിശ്വാസമാണ് ഈ അച്ഛനെയും അമ്മയെയും നയിക്കുന്നത്.

തൃശ്ശൂര്‍ കുരിയാച്ചിറ സെന്റ് ജോസഫ് മോഡല്‍ സ്‌കൂളിലാണ് ഐറിന്‍ പഠിക്കുന്നത്. പഠനത്തിന്റെയും കളിയുടെയും ഇടവേളകളില്‍ മോഡലിങ്ങിനും അഭിനയത്തിനും സമയം കണ്ടെത്തുന്ന ഐറിന്‍, തന്റെ കൊച്ചു പ്രായത്തില്‍ തന്നെ മോഡലിങ്ങിന് പുറമെ ഡാന്‍സ്, സ്‌കേറ്റിങ്, കളരി, വയലിന്‍, ചെസ്സ്, സ്വിമ്മിങ് തുടങ്ങി കലാപരമായ വിവിധ മേഖലകളില്‍ തന്റെ ചുവടുറപ്പിക്കാനുള്ള ഒരുക്കങ്ങളിലാണ് ഐറിന്‍. സ്വപ്‌നങ്ങള്‍ക്കൊപ്പം നടന്ന് മുന്നേറുന്ന ഈ കൊച്ചുമുഖം, നാളെ മലയാളികളുടെ മനസില്‍ തിളങ്ങുന്നൊരു താരമായി മാറുമെന്ന് വിശ്വസിക്കാം.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

Spread the loveറിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍