Entreprenuership Success Story

Eiza Couture; കുഞ്ഞുടുപ്പുകളില്‍ ഫാഷന്റെ വിസ്മയം തീര്‍ത്ത ബ്രാന്‍ഡ്

Spread the love

നേരം പോക്കിനായി തുടങ്ങി ഒരു വീട്ടമ്മയെ സംരംഭകയാക്കി മാറ്റിയ കഥയാണ് Eiza Couture എന്ന ഓണ്‍ലൈന്‍ ക്ലോത്തിങ് ബ്രാന്‍ഡിന് പറയാനുള്ളത്. കോഴിക്കോട് താമരശ്ശേരി സ്വദേശി ജസീല മകള്‍ക്ക് വേണ്ടി ചെറുതായി തുന്നിത്തുടങ്ങിയ കുട്ടിയുടുപ്പുകള്‍ ഇന്ന് ആയിരങ്ങളുടെ സ്വപ്‌ന വസ്ത്രമായി മാറി. Eiza Couture എന്ന പേരില്‍ ആറുവര്‍ഷം മുന്‍പ് ആരംഭിച്ച ഈ കിഡ്‌സ് വെയര്‍ ക്ലോത്തിങ് ബ്രാന്‍ഡ്, ഇന്ന് കേരളത്തിനകത്തും പുറത്തും വിശ്വാസത്തോടെ തിരഞ്ഞെടുക്കപ്പെടുന്ന ഒരു ഓണ്‍ലൈന്‍ ഫാഷന്‍ ഡെസ്റ്റിനേഷനായി മാറിയിരിക്കുന്നു.

കോവിഡ് മഹാമാരിക്ക് ശേഷമാണ് Eiza Couture എന്ന പേരില്‍ ജസീല ഇന്‍സ്റ്റാഗ്രാമില്‍ അക്കൗണ്ട് ആരംഭിച്ചത്. പിന്നീട് തന്റെ വര്‍ക്കിന്റെ ഗുണമേന്മ, മെറ്റീരിയല്‍ സെലക്ഷന്‍, കസ്റ്റമര്‍ കേര്‍ എന്നീ മൂല്യങ്ങളിലൂടെ വളരെ പെട്ടന്ന് തന്നെ Eiza Couture-നെ ആളുകള്‍ സ്വീകരിച്ച് തുടങ്ങി. പഴയ തുണികള്‍ കൊണ്ട് കൗതുകത്തിന് വേണ്ടി തന്റെ മകള്‍ക്ക് കുട്ടിക്കുപ്പായങ്ങള്‍ തുന്നി തുടങ്ങിയ ജസീലയാണ് ഇന്ന് സ്വന്തം വീടിന്റെ മുകളിലെ മുഴുവന്‍ സ്ഥലവും ഒരു മിനി ക്ലോത്തിങ് ഫാക്ടറിയാക്കി മാറ്റിയത്. തുടക്കത്തില്‍ എല്ലാ ജോലികളും ഒറ്റയ്ക്ക് ചെയ്തിരുന്ന ജസീല, അവരുടെ പ്രയത്‌നം കൊണ്ട് Eiza Couture-നെ 15ാളം സ്റ്റാഫുകള്‍ ഉള്‍പ്പെട്ട ഒരു വലിയ ടീമാക്കി വളര്‍ത്തിയെടുത്തു.

‘ന്യൂ ബോണ്‍’ മുതല്‍ എട്ട് വയസുവരെ ഉള്ള കുട്ടികളുടെ എത്തിനിക് വെയര്‍, ഫ്രോക്കുകള്‍, കേരള സ്‌റ്റൈല്‍ സ്‌കര്‍ട്ട് & ടോപ്പ് തുടങ്ങിയ കളക്ഷനുകള്‍ക്കാണ് ഏറ്റവും കൂടുതല്‍ ഡിമാന്‍ഡ്. ഓണം, വിഷു പോലുള്ള ഉത്സവകാലങ്ങളില്‍ ലഭിക്കുന്ന പ്രീ ബുക്കിംഗുകളുടെ എണ്ണം തന്നെ വര്‍ക്കിന്റെ ഗുണനിലവാരം തെളിയിക്കുന്നു. സൂറത്തില്‍ നിന്ന് നേരിട്ട് മെറ്റീരിയല്‍ വാങ്ങുന്നത് വഴി വസ്ത്രങ്ങളുടെ ഗുണമേന്മയില്‍ യാതൊരു വിട്ടുവീഴ്ചയും വരുത്തില്ല എന്ന ഉറപ്പാണ് Eiza Couture-നെ മറ്റെല്ലാ ഓണ്‍ലൈന്‍ ബ്രാന്‍ഡുകളില്‍ നിന്നും വേറിട്ടുനിര്‍ത്തുന്നത്.

ഇന്ന് രണ്ടുലക്ഷത്തിലധികം ഫോളോവേഴ്‌സാണ് ഇന്‍സ്റ്റഗ്രാമില്‍ Eiza Couture-നെ പിന്തുടരുന്നത്. സ്ഥിരം കസ്റ്റമേഴ്‌സായി നാലുവര്‍ഷത്തിലേറെയായി കൂടെയുള്ള ഉപഭോക്താക്കളാണ് ബ്രാന്‍ഡിന്റെ യഥാര്‍ത്ഥ അടിത്തറ. ജസീലയുടെ ഭര്‍ത്താവ് റഊഫിന്റെ പിന്തുണയും കുടുംബത്തിന്റെ കരുത്തും കൂടെ നിന്നപ്പോള്‍, മകളുടെ വസ്ത്രങ്ങള്‍ തയ്ച്ച് തുടങ്ങിയ ഒരു അമ്മയുടെ ‘നേരം പോക്ക്’ ഇന്ന് ആയിരങ്ങള്‍ തേടിയെത്തുന്ന ബ്രാന്‍ഡാക്കി വളര്‍ത്തി.

കുട്ടികളുടെ ഫാഷന്‍ മേഖലയിലെ പുതുമയും ക്വാളിറ്റിയും സമന്വയിപ്പിച്ചുകൊണ്ട് ഒരു യുവതി ഒറ്റയ്ക്ക് ആരംഭിച്ച ഈ സംരംഭം ഇന്ന് ഒരു ബ്രാന്‍ഡിന്റെ അതിരുകള്‍ കടന്ന് വിശ്വാസത്തിന്റെ പേരായി മാറിയിരിക്കുന്നു. ഭാവിയില്‍ ഏത് പ്രായത്തിലുള്ളവര്‍ക്കുമായി ഡിസൈനര്‍ വെയര്‍ അവതരിപ്പിച്ച് Eiza Couture-നെ ഒരു വലിയ ഫാഷന്‍ ബ്രാന്‍ഡാക്കി ഉയര്‍ത്തണമെന്നതാണ് ജസീലയുടെ ലക്ഷ്യം. ആ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാനുള്ള ഒരുക്കത്തിലാണ് ജസീലയും Eiza Couture ടീമും..

Instagram: https://www.instagram.com/eizah_couture?igsh=MWhzdGgwOXZyaGM0Yg%3D%3D&utm_source=qr

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

Spread the loveറിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍