Entreprenuership Success Story

നൂലിഴയില്‍ നെയ്‌തെടുത്ത ബ്രാന്‍ഡിന്റെ യാത്ര; Padma Boutique

Spread the love

സ്വപ്‌നത്തിനൊപ്പം പാഷനും പിന്തുണയും ഒത്തുചേര്‍ന്നാല്‍ ഒരു സാധാരണ ആശയത്തെ പോലും ശക്തമായൊരു ബ്രാന്‍ഡാക്കി മാറ്റാമെന്നതിന് മികച്ച ഉദാഹരണമാണ് Padma Boutique. തിരുവനന്തപുരം പാപ്പനംകോട് സ്വദേശിനി ശ്രീജ കേശവന്‍ തന്റെ കലാപ്രതിഭയും ദീര്‍ഘകാല ആഗ്രഹവും ചേര്‍ത്താണ് Padma Boutique എന്ന സംരംഭം ആരംഭിച്ചത്. ചെറുതായി ആരംഭിച്ച സംരംഭമാണെങ്കിലും ഇന്ന് അതിന്റെ സ്വപ്‌നങ്ങളും സാധ്യതകളും ദിനംപ്രതി വളര്‍ന്ന് ശക്തമായൊരു ഫാഷന്‍ ബ്രാന്‍ഡായി മാറിക്കൊണ്ടിരിക്കുകയാണ്.

ഫാഷന്‍ ഡിസൈനിങ് കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷം, സ്വന്തം വീടിന് മുകളില്‍ ചെറിയൊരു യൂണിറ്റായാണ് Padma Boutique ന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. ശ്രീജയുടെ സംരംഭകയാത്ര ആരംഭിച്ച് ഒന്നര വര്‍ഷം പിന്നിടുമ്പോള്‍, Padma Boutique സ്റ്റിച്ചിങ്ങും കസ്റ്റമൈസേഷനും ഡിസൈനിങ്ങും ഉള്‍പ്പെടെ വിപണിയില്‍ ശക്തമായ സ്ഥാനം നേടിത്തുടങ്ങി.

തുടക്കത്തില്‍ ലേഡീസ്, കിഡ്‌സ് വെയറുകളില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതെങ്കില്‍ ഇന്ന് Padma Boutique ജെന്‍സ് വെയറുകള്‍ വരെയും സേവനങ്ങള്‍ വ്യാപിപ്പിച്ചിരിക്കുന്നു. എറണാകുളത്ത് നിന്നും തിരുവനന്തപുരത്ത് നിന്നും ഹോള്‍സെയിലായി മികച്ച മെറ്റീരിയലുകള്‍ വാങ്ങി ഓരോ ഡിസൈനിലും ഫിനിഷിംഗിന്റെയും ഗുണമേന്മ പരമാവധി ഉയര്‍ത്താനാണ് ശ്രീജ എന്നും ശ്രമിക്കുന്നത്.

സോഷ്യല്‍ മീഡിയയുടെ ശക്തി ഉപയോഗിച്ച് Padma Boutique ഇന്ന് കൂടുതല്‍ ആളുകളുടെ മനസില്‍ ഇടംപിടിച്ചിരിക്കുകയാണ്. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സാപ്പ് ഉള്‍പ്പെടെയുള്ള പ്ലാറ്റ്‌ഫോമുകള്‍ വഴിയും ഓര്‍ഡറുകള്‍ എടുക്കുന്നുണ്ട്. പ്രത്യേകിച്ച് ബ്രൈഡല്‍ വെയറുകളിലും സെലിബ്രേഷന്‍ വര്‍ക്കുകളിലും ലഭിക്കുന്ന കസ്റ്റമൈസേഷന്‍ ഓര്‍ഡറുകള്‍ ഒരു ഉയര്‍ന്ന നിലവാരമുള്ള ഡിസൈനര്‍ ബൂട്ടിക്കാക്കി Padma Boutique നെ മാറ്റാനുള്ള പാതയില്‍ ശക്തമായി മുന്നോട്ട് നയിക്കുന്നു.

ശ്രീജയുടെ സംരംഭകയാത്രയില്‍ ഏറ്റവും വലിയ പിന്തുണയായി കൂടെ നിന്നത് ഭര്‍ത്താവ് കേശവന്‍ നമ്പൂതിരിയാണ്. ശ്രീജയും മറ്റൊരു സ്റ്റാഫും ചേര്‍ന്നാണ് ഡിസൈനിങ്ങും സ്റ്റിച്ചിങ്ങും കൈകാര്യം ചെയ്യുന്നത്. പ്രവര്‍ത്തനം ഇപ്പോഴും വളര്‍ച്ചയുടെ ആരംഭഘട്ടത്തിലാണെങ്കിലും, ഓരോ ദിവസവും Padma Boutique അവരുടെ ഗുണമേന്മ ഉയര്‍ത്താനും സേവനങ്ങള്‍ വികസിപ്പിക്കാനും ശ്രദ്ധ ചെലുത്തുന്നു.

ബൂട്ടിക്കിനൊപ്പം സ്റ്റിച്ചിങ്ങ്, ഡിസൈനിങ്, ക്രാഫ്റ്റ് വര്‍ക്ക് ക്ലാസുകള്‍ Padma Boutique ല്‍ ലഭ്യമാണ്. ഇപ്പോള്‍ ഓഫ്‌ലൈനായാണ് ക്ലാസുകള്‍ നല്‍കുന്നത്, എങ്കിലും ഉടന്‍ തന്നെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ച് കൂടുതല്‍ ആളുകളിലേക്ക് തന്റെ കഴിവുകള്‍ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ശ്രീജ.

Padma Boutique ന്റെ യാത്ര ഇപ്പോഴും വളര്‍ച്ചയുടെ പാതയിലാണ്. ക്വാളിറ്റിയിയോടുള്ള പ്രതിബദ്ധത, ഓരോ കസ്റ്റമറെയും പ്രത്യേകം മനസിലാക്കി നല്‍കുന്ന വ്യക്തിഗത സേവനം, ആകര്‍ഷണീയമായ ഡിസൈനിങ് ഇവയെല്ലാമാണ് ഈ ബ്രാന്‍ഡിനെ മുന്നോട്ട് നയിക്കുന്നത്. ചെറിയൊരു യൂണിറ്റായി ആരംഭിച്ച Padma Boutique ഇന്ന് തിരുവനന്തപുരത്തിന്റെ ഫാഷന്‍ മേഖലയില്‍ ആത്മവിശ്വാസത്തോടെ ഉയര്‍ന്ന് വരികയാണ്.

ഭാവിയില്‍ Padma Boutique നെ ഒരു വലിയ ഡിസൈനര്‍ ബൂട്ടിക്കായി മാറ്റുക എന്നതാണ് ശ്രീജയുടെ വലിയ സ്വപ്‌നം. കഠിനാധ്വാനവും സമര്‍പ്പണവും ചുരുങ്ങിയ സമയത്തിനുള്ളില്‍ നേടിയെടുത്ത കസ്റ്റമേര്‍സിന്റെ വിശ്വാസവുമെല്ലാം Padma Boutique നെ വരും കാലങ്ങളില്‍ തന്നെ ശക്തമായൊരു ഫാഷന്‍ ബ്രാന്‍ഡാക്കി മാറ്റുമെന്ന വിശ്വാസത്തിലാണ് ശ്രീജ മുന്നോട്ട് പോകുന്നത്.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

Spread the loveറിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍