Health Success Story

കോസ്‌മെറ്റിക് ട്രീറ്റ്‌മെന്റുകള്‍ക്ക് വിശ്വസ്ത സേവനവുമായി Cosmofem Clinic

Spread the love

ഒരു വ്യക്തിക്ക് അവര്‍ വളരുന്നതിനനുസരിച്ച് കുടുംബത്തിലും സമൂഹത്തിലുമായി വ്യത്യസ്തമായ റോളുകള്‍ കൈകാര്യം ചെയ്യേണ്ടതുണ്ട്. ഒരാളെ വ്യത്യസ്തവും വ്യക്തിത്വമുള്ളവനുമാക്കി മാറ്റുന്നതില്‍ അത്തരം റോളുകള്‍ നല്ല രീതിയില്‍ തന്നെ പങ്കുവഹിക്കുന്നു. ഇത്തരത്തില്‍ നമ്മുടെ സമൂഹം ഏറ്റവും മഹത്തായ് കാണുന്ന ഒരു പ്രൊഫഷനാണ് ‘ഡോക്ടര്‍’ എന്നത്.

മരുന്നുകള്‍ കൊണ്ടു മാത്രമല്ല, മറിച്ച് ചിരി കൊണ്ടും വാക്കുകള്‍കൊണ്ടും ഒരു നോട്ടം കൊണ്ടും രോഗികള്‍ക്ക് ആശ്വാസം നല്കുന്ന ‘നല്ല ഡോക്ടര്‍മാര്‍’ നമുക്കുണ്ട്. ഇത്തരത്തില്‍ ഗൈനക്കോളജി വിഭാഗത്തിലും കോസ്മറ്റോളജി വിഭാഗത്തിലും കഴിവ് തെളിയിച്ച വ്യക്തിയാണ് ഡോ.ശിഖ.

എല്ലാ തരത്തിലുള്ള കോസ്‌മെറ്റിക് ട്രീറ്റ്‌മെന്റുകളും ഡോ.ശിഖ ചെയ്തുവരുന്നുണ്ട്. Pigmentation, Glow & Skin Brightening, Black Mark Removal, Skin Tag removal, Tattoo Removal തുടങ്ങി Cosmetology വിഭാഗത്തില്‍ വരുന്ന എല്ലാം തന്നെ ഡോ.ശിഖ കൈകാര്യം ചെയ്യുന്നു.

സ്ത്രീകള്‍ക്ക് ഉണ്ടായേക്കാവുന്ന Pcod പ്രശ്‌നങ്ങളും ഡോക്ടര്‍ ശിഖയുടെ ട്രീറ്റ്‌മെന്റ് വിഭാഗത്തിലുണ്ട്. ഡോ. ശിഖയുടെ സ്വന്തം ‘Cosmofem Clinic’ല്‍ നിന്നുമാണ് എല്ലാ തരത്തിലുള്ള ട്രീറ്റ്‌മെന്റുകളും നല്‍കി വരുന്നത്. തൃശ്ശൂരിലാണ് ക്ലിനിക് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ മുംബൈക്കാരിയായ ശിഖ ജോലി സംബന്ധിച്ച് തൃശ്ശൂരില്‍ താമസമാക്കിയിരിക്കുകയാണ്.

രണ്ട് വര്‍ഷത്തിലധികമായി പ്രവര്‍ത്തിച്ചുവരുന്ന ക്ലിനിക് തുടക്കത്തില്‍ നിന്നും ഇന്ന് നല്ല രീതിയില്‍ വളര്‍ന്നിരിക്കുന്നു. ജോലിയോടുള്ള ആത്മാര്‍ത്ഥതയും പ്രവര്‍ത്തന പരിചയവും ഒരു ഡോക്ടര്‍ എന്ന നിലയില്‍ ശിഖയുടെ വളര്‍ച്ചയ്ക്ക് കാരണമായി. ചെറുതും വലുതുമായ എല്ലാ കോസ്‌മെറ്റിക് പ്രശ്‌നങ്ങള്‍ക്കും ശിഖ ഡോക്ടറുടെ കൈയില്‍ പരിഹാരമുണ്ട്.

മലയാളി അല്ലെങ്കില്‍ പോലും മലയാളഭാഷ നല്ല രീതിയില്‍ പഠിച്ചെടുത്തതില്‍ നിന്നും ഡോക്ടറിന്റെ അര്‍പ്പണബോധം വ്യക്തമാണ്. രോഗികളോട് എങ്ങനെ പെരുമാറണം എന്നതിനും കൃത്യമായ ധാരണയുഉള്ള വ്യക്തിയാണ് ഡോ. ശിഖ.

വ്യാജ ക്ലിനിക്കുകള്‍ പെരുകുന്ന ഈ കാലത്ത് നമുക്ക് ഏവര്‍ക്കും വിശ്വസിച്ചു സമീപിക്കാവുന്ന സ്ഥാപനമാണ് ഡോ. ശിഖയുടെ Cosmofem Clinic. എല്ലാവിധ ലൈസന്‍സോടും കൂടി നിയമപരമായാണ് Cosmofem Clinic പ്രവര്‍ത്തിക്കുന്നത്.

നാം ഓരോരുത്തരും നമ്മുടെ സൗന്ദര്യത്തെക്കുറിച്ച് ആശങ്കാകുലരാകുമ്പോള്‍, മറ്റൊരു ഇടവും ഇനി തേടി പോകേണ്ടതില്ല. എങ്ങനെ സ്വന്തം ശരീരം സംരക്ഷിക്കാം എന്ന് ചിന്തിക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം ആളുകളും. ടെക്‌നോളജിയുടെ വളര്‍ച്ച എല്ലാ മേഖലയിലെ വളര്‍ച്ചയ്ക്കും കാരണമായിട്ടുണ്ട്. അതിനാല്‍ത്തന്നെ നമുക്ക് നമ്മളില്‍ തന്നെ എന്ത് മാറ്റം വരുത്താന്‍ ആഗ്രഹിക്കുന്നുവോ അത് സാധ്യമാണ്.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Success Story

ഉള്‍ക്കരുത്തിന്റെ വിജയം

Spread the loveചരിത്രവും പാരമ്പര്യവും ഉറങ്ങുന്ന കോഴിക്കോടിന്റെ മണ്ണ്… നിര്‍മാണ രീതിയിലും ജീവിതശൈലിയിലുമെല്ലാം പരമ്പരാഗത രീതിയെ മുറുകെപ്പിടിക്കുന്ന കോഴിക്കോടിന്റെ മക്കള്‍…. അതേ നാട്ടില്‍ പിറന്ന് തന്റെ കഴിവുകളെ