News Desk

ആറ്റിങ്ങലിന് അന്താരാഷ്ട്ര ഷോപ്പിംഗ് അനുഭവം സമ്മാനിച്ച് രാജകുമാരി ഗ്രൂപ്പ്

Spread the love

ആറ്റിങ്ങലിന് അന്താരാഷ്ട്ര ഷോപ്പിംഗ് അനുഭവം സമ്മാനി ച്ച് രാജകുമാരി ഗ്രൂപ്പിന്റെ പുതിയ സൂപ്പര്‍ മാര്‍ക്കറ്റ്, ഹൈപ്പര്‍ മാര്‍ക്കറ്റ്, ബേക്കറി എന്നിവയുടെ ഷോറും പ്രവര്‍ത്തനമാരംഭിച്ചു. പൂര്‍ണ്ണമായും സര്‍ക്കാര്‍ നിഷ്‌കര്‍ശിക്കുന്ന കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് കൊണ്ട് നടന്ന ചടങ്ങില്‍ അഡ്വ. അടൂര്‍ പ്രകാശ് എം.പി. ഷോറൂമുകളുടെ ഉദ്ഘാടനവും ആദ്യ വില്പന വാര്‍ഡ് കൗണ്‍സിലര്‍ സന്തോഷും നിര്‍വഹിച്ചു.

അഡ്വ. സത്യന്‍ എം.എല്‍.എ, ആറ്റിങ്ങല്‍ നഗരസഭ ചെയര്‍മാന്‍ എം പ്രദീപ്, തുടങ്ങിയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ഓണ്‍ലൈന്‍ വഴി ആശംസകള്‍ അറിയിച്ചുകൊണ്ട് ഉദ്ഘാടന ചടങ്ങില്‍ സാന്നിധ്യമറിയിച്ചു. രാജകുമാരി ഗ്രൂപ്പ് പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.

കോറോണ എന്ന മഹാവ്യാധി നിരവധി പേരുടെ ജീവിതം പ്രതിസന്ധിയിലാക്കിയിരിക്കുന്ന സാഹചര്യത്തില്‍, രാജകുമാരി ഗ്രൂപ്പിന്റെ സാമൂഹിക പ്രതിബദ്ധത കൂടി വെളിവാകുകയാണ് ഈ ഉദ്യമത്തിലൂടെ. തൊഴില്‍ നഷ്ടപ്പെട്ടു തിരികെയെത്തുന്ന പ്രവാസികള്‍ക്ക് പുതിയ സ്ഥാപനത്തില്‍ ജോലി നല്കുന്നതിലൂടെ അവരുടെ അതിജീവനത്തിനു താങ്ങായി മാറാന്‍ രാജകുമാരി ഗ്രൂപ്പിനു കഴിയുന്നു.

മാറുന്ന കാലത്തോടൊപ്പം സത്യസന്ധത, സേവനതാല്‍പര്യം, ഗുണനിലാവരം, ജനങ്ങളില്‍ നിന്ന് ഈടാക്കുന്ന മിതമായ വില എന്നിവയിലൊന്നും വിട്ടുവീഴ്ചയ്ക്ക് തയ്യാറാല്ലാത്ത നിലാപാടാണ് രാജകുമാരി ഗ്രൂപ്പിനെ ജനപ്രിയമാക്കിയത്.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

News Desk

സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാന്‍ ആദായ നികുതി ഇളവ് പരിഗണനയില്‍: നിര്‍മ്മല

Spread the loveന്യൂഡല്‍ഹി: സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാനായി വ്യക്തിഗത ആദായ നികുതി കുറയ്ക്കുന്നതും പരിഗണിക്കുന്നുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് സമ്മിറ്റില്‍
News Desk

എസ്.ബി.ഐ വായ്പാപ്പലിശ കുറച്ചു

Spread the loveന്യൂഡല്‍ഹി: വായ്പ തേടുന്നവര്‍ക്ക് ആശ്വാസം പകര്‍ന്ന് എസ്.ബി.ഐ വായ്പാപ്പലിശയുടെ അടിസ്ഥാനനിരക്കായ മാര്‍ജിനല്‍ കോസ്റ്റ് ഒഫ് ഫണ്ട്സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് (എം.സി.എല്‍.ആര്‍) വീണ്ടും കുറച്ചു.