Entreprenuership Special Story

കരളുരുകുമ്പോഴും കാരുണ്യത്തിന്റെ പാതയില്‍ കാലിടറാതെ മുംതാസ്

പാഷനെ പിന്തുടര്‍ന്ന് വിജയത്തിലേക്ക് എത്തിയ കഥകളാണ് സംരംഭകര്‍ക്ക് സാധാരണ പറയാനുണ്ടാവുക. എന്നാല്‍ തൃശ്ശൂര്‍ കാഞ്ഞാണി സ്വദേശി മുംതാസ് അബൂബക്കറിന്റെ സംരംഭക ജീവിതം തുടങ്ങുന്നത് ഒരു തിരിച്ചടിയില്‍ നിന്നാണ്. അഞ്ചാം വയസ്സില്‍ ഉപ്പയോടൊപ്പം ഗള്‍ഫിലേക്ക് വിമാനം കയറിയ മുംതാസ് പഠിച്ചതും വിവാഹം കഴിഞ്ഞശേഷം താമസിച്ചതുമെല്ലാം അവിടെയായിരുന്നു. മണലാരണ്യത്തില്‍ ജീവിതം കരുപ്പിടിപ്പിക്കാന്‍ ശ്രമിച്ച അനേകം മലയാളികളെ തളര്‍ത്തിക്കളഞ്ഞ 2013ലെ സാമ്പത്തിക മാന്ദ്യത്തോടെ മുംതാസിനും കുടുംബത്തിനും നാട്ടിലേക്ക് തിരിച്ചു വരേണ്ടിവന്നു. തുടര്‍ന്ന് നാട്ടില്‍ത്തന്നെ ഒരു കാറ്ററിംഗ് സര്‍വീസ് ആരംഭിച്ചിച്ചെങ്കിലും പ്രളയക്കെടുതിയില്‍ ഏഴുവര്‍ഷത്തെ […]

Entreprenuership Success Story

ഭാരതത്തിന്റെ ഹരിതാഭമായ ഭാവിയ്ക്ക് തറക്കല്ലിട്ട് ഫോംസ് ഈസി ബില്‍ഡ്

” We don’t just construct buildings – we create homes, shape cities and build Sustainable futures”. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എപ്പോഴും ആവശ്യമായ കാര്യമാണെങ്കിലും പ്രകൃതിക്കും മണ്ണിനും മനുഷ്യനും ദോഷം ചെയ്യാത്ത തരത്തിലുള്ള കണ്‍സ്ട്രക്ഷന്‍ രീതികള്‍ അവലംബിക്കുന്നതാണ് ഉത്തമം. കണ്‍സ്ട്രക്ഷനുമായി ബന്ധപ്പെട്ട് അനവധി രീതികള്‍ നിലവിലുണ്ടെങ്കിലും റീസൈക്കിള്‍ ഉത്പന്നങ്ങള്‍ ഉപയോഗിച്ചുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ഇന്ന് കണ്‍സ്ട്രക്ഷന്‍ കമ്പനികള്‍ കൂടുതലും തിരഞ്ഞെടുക്കുന്നത്. അതിന്റെ അടിസ്ഥാനപരമായ കാരണം കണ്‍സ്ട്രക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ പ്രകൃതിയില്‍ ഏല്‍പ്പിക്കുന്ന ആഘാതവും പ്രകൃതിസൗഹാര്‍ദപരമായ […]

Success Story

ഭാവനയില്‍ കഠിനാധ്വാനം ഇഴചേര്‍ത്ത് ആന്‍സ് ഡിസൈനര്‍ ബൊട്ടീക്

ഒരുപാട് ബൊട്ടീക്കുകള്‍ കേരളത്തിലുണ്ടെങ്കിലും വസ്ത്രങ്ങള്‍ നേരിട്ടും ഓണ്‍ലൈന്‍ ആയും ഡിസൈന്‍ ചെയ്യുന്നവര്‍ കുറവാണ്. ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തുവാന്‍ വന്‍കിട വിതരണക്കാരെ ആശ്രയിച്ചും മാര്‍ക്കറ്റിംഗില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഉപഭോക്താക്കളെ കണ്ടെത്തുന്നതിനും പകരം സ്വന്തമായി ഡിസൈന്‍ ചെയ്തു നിര്‍മിച്ച വസ്ത്രങ്ങള്‍ വിപണിയിലെത്തിക്കുകയാണ് ആന്‍സ് ഡിസൈനര്‍ ബൊട്ടീക്. കൂടുതലും ഉപഭോക്താക്കളുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ചാണ് ആന്‍സ് ഡിസൈനര്‍ ബൊട്ടീകില്‍ വസ്ത്രങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നത്. ക്രാഫ്റ്റ്‌സ് അധ്യാപികയും, മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ തൃശ്ശൂര്‍ കാട്ടൂര്‍ സ്വദേശി ആന്‍സിയാണ് ആന്‍സ് ഡിസൈനര്‍ ബൊട്ടീകിന്റെ ഓണര്‍ ആയി നേതൃത്വം വഹിക്കുന്നത്. കടകളില്‍ നിന്നും […]

Entreprenuership Success Story

ഡോക്ടര്‍ സിന്ധു എസ് നായര്‍ ആത്മ വിശ്വാസത്തിന്റെയും പ്രചോദനത്തിന്റെയും ചരിത്രം എഴുതുന്നു

ജീവിതത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുള്ള ആളുകള്‍ എല്ലായ്‌പ്പോഴും ലോകത്തില്‍ അവരുടെ മുദ്ര പതിപ്പിച്ചിട്ടുണ്ട്. അവരുടെ ജീവിതനിലവാരം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി അവര്‍ എപ്പോഴും തങ്ങളെക്കുറിച്ചും ചുറ്റുമുള്ള ആളുകളെക്കുറിച്ചുമുള്ള പുതിയ ആശയങ്ങളുമായി വരുന്നു. ആ ആശയങ്ങളും ചിന്തകളും അവരെ മറ്റുള്ളവരെ പ്രചോദിപ്പിക്കുകയും ശാക്തീകരിക്കുകയും ചെയ്യുന്ന വ്യക്തിയാക്കി മാറ്റും. റേഡിയേഷന്‍ ഓങ്കോളജിസ്റ്റും പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് ഫിസിഷ്യനുമായ ഡോ. സിന്ധു എസ്.നായര്‍ക്ക് 24 വര്‍ഷത്തിലേറെ പരിചയമുണ്ട്, കൂടാതെ തന്റെ നൂതന ആശയങ്ങളിലൂടെയും സ്വന്തം പ്രവര്‍ത്തന മേഖലയിലൂടെയും നിരവധി ആളുകളെ പ്രചോദിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിനിയായ […]

Entreprenuership Success Story

ഉരുക്കില്‍ തീര്‍ത്ത സുരക്ഷയൊരുക്കി മോഡേണ്‍ ഡിസ്‌ട്രോപൊളീസ് ലിമിറ്റഡ്

മോഡേണ്‍ വിതരണം ചെയ്യുന്ന ടാറ്റാ വയറോണ്‍ ബ്രാന്‍ഡിലുള്ള ചെയിന്‍ ലിങ്ക് കമ്പിവേലികള്‍ക്കും (കാട്ടുപന്നി പോലെയുള്ളവയെ അകറ്റി നിര്‍ത്താന്‍ പാകത്തിലുള്ളത്) പാര്‍പ്പിടങ്ങള്‍ക്ക് ഇരട്ടി സുരക്ഷ നല്‍കുന്ന ത്രീഡി കമ്പിവേലികള്‍ക്കും ആവശ്യക്കാരേറെയാണ്. കേരളത്തിലെ ഏറ്റവും വലിയ കമ്പിവേലി നിര്‍മാതാക്കളും വിതരണക്കാരുമാണ് മോഡേണ്‍ ഡിസ്‌ട്രോപൊളീസ് ലിമിറ്റഡ്. ലോകോത്തര ഫെന്‍സിംഗ് സൗകര്യങ്ങള്‍ കേരളമോട്ടാകെ വ്യാപിച്ചു കിടക്കുന്ന നെറ്റ്വര്‍ക്കിലൂടെ 1993 മുതല്‍ മോഡേണ്‍ ഡിസ്‌ട്രോപൊളീസ് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നു. കേരളത്തില്‍ മാത്രം 1200ല്‍ പരം ഡീലര്‍മാര്‍ മോഡേണിനു കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 500 ടണ്ണോളം കമ്പിവേലികളും ഉപോല്‍പ്പന്നങ്ങളും […]

Entreprenuership Success Story

നിങ്ങളുടെ പ്ലാനില്‍, നിങ്ങള്‍ക്കിണങ്ങിയ ബഡ്ജറ്റില്‍ അഴകോടെ അകത്തളമൊരുക്കുവാന്‍ ഡി സി ഇന്റീരിയേഴ്സ്

മുന്‍കൂട്ടി തയ്യാറാക്കിയ പാക്കേജുകള്‍ നല്‍കുന്നതിനു പകരം സൗകര്യപ്രദമായ ബഡ്ജറ്റില്‍ വീട്ടുടമ വിഭാവനം ചെയ്യുന്നതുപോലെ അകത്തളങ്ങള്‍ ഡിസൈന്‍ ചെയ്യുന്ന രീതിയാണ് ഡി സി ഇന്റീരിയേഴ്‌സിന്റേത് ഓരോ വീടും ഒരു കഥ പറയുന്നുണ്ട്. കല്ലും തടിയും സിമന്റും ചേരുന്ന കെട്ടിടങ്ങള്‍ വീടായി മാറുന്നത് അവിടെ താമസിക്കുന്നവരുടെ സന്തോഷത്തിനും സമാധാനത്തിനും കൂടി ആലയമാകുമ്പോഴാണ്. കെട്ടിടം നിര്‍മിക്കുവാന്‍ ആര്‍ക്കും കഴിയും. എന്നാല്‍ അതിനെ വീടാക്കി മാറ്റുവാന്‍ ഒരു കലാകാരനേ കഴിയൂ. വിധു കൃഷ്ണന് അച്ഛന്‍ പകര്‍ന്നു നല്‍കിയ പാഠമാണിത്. ടെക്‌നോപാര്‍ക്കിലെ പതിനാലു വര്‍ഷം […]

Entreprenuership Success Story

തിരുവിതാംകൂര്‍ ബില്‍ഡേഴ്‌സ് പടുത്തുയര്‍ത്തുന്നത് തിരുവനന്തപുരത്തിന്റെ ഭാവി

വളര്‍ച്ചയുടെ സുവര്‍ണ ഘട്ടത്തിലൂടെയാണ് തലസ്ഥാനം ഇപ്പോള്‍ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. നാഷണല്‍ പ്രോജക്ടുകളും മള്‍ട്ടി നാഷണല്‍ കോര്‍പ്പറേറ്റുകളും വളര്‍ച്ചയുടെ പാതയൊരുക്കുന്ന തിരുവനന്തപുരത്തിന്റെ വികസന വേഗത്തിനൊപ്പമെത്താന്‍ ഇവിടുത്തെ ബില്‍ഡര്‍മാര്‍ കിണഞ്ഞു പരിശ്രമിക്കുകയാണ്. തിരുവിതാംകൂര്‍ ബില്‍ഡേഴ്‌സിന്റെ സ്ഥാപകന്‍ മിക്കു ചന്ദ്രന്റെ അഭിപ്രായത്തില്‍ ഈ കിടമത്സരം കെട്ടിട നിര്‍മാണമേഖലയെ വലിയൊരു പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. പേരെടുത്ത നിര്‍മാതാക്കള്‍ക്ക് പോലും പലപ്പോഴും വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാവേണ്ടിവരുന്നു. അവരോട് പിടിച്ചുനില്‍ക്കാനാകാതെ മേഖലയില്‍ നവാഗതരായ സംരംഭകര്‍ കടപുഴകുന്നു. എങ്കിലും നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ പരിപൂര്‍ണ വിശ്വാസത പുലര്‍ത്തിക്കൊണ്ട് അത്യാധുനിക ശൈലിയില്‍ മനോഹരമായ പാര്‍പ്പിടങ്ങള്‍ […]

Entreprenuership Success Story

അമ്മമാര്‍ക്ക് പ്രിയങ്കരം പ്രിയയുടെ മെറ്റേണിറ്റി കളക്ഷന്‍

അമ്മമാര്‍ക്ക് വേണ്ടിയുള്ള വസ്ത്രങ്ങള്‍ മാത്രം വിതരണം ചെയ്യുന്ന കേരളത്തിലെ മുന്‍നിര ബോട്ടീക്കാണ് പ്രിയാസ് മാജിക് വേള്‍ഡ്. മുലയൂട്ടുന്ന അമ്മമാര്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ സിബ്ബുകള്‍ പിടിപ്പിച്ച കുര്‍ത്തികള്‍ ഏതു തുണിക്കടയിലും കിട്ടും. പക്ഷേ ഇവിടെയെല്ലാം വളരെ പരിമിതമായ കളക്ഷനേ ഉണ്ടാകൂ. അതുകൊണ്ടുതന്നെ പലപ്പോഴും അമ്മമാര്‍ക്ക് സൗകര്യത്തിനുവേണ്ടി ഇഷ്ടങ്ങള്‍ മാറ്റിവയ്‌ക്കേണ്ടി വരുന്നു. എന്നാല്‍ ദിവസവും അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്ന പ്രിയാസ് മാജിക് വേള്‍ഡിലെ വമ്പിച്ച കളക്ഷനിലൂടെ സൗകര്യപ്രദമായതും മനസ്സിനിണങ്ങുന്നതുമായ വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കാം. പത്തനംതിട്ട കുമ്പനാട് സ്വദേശി പ്രിയ തോമസിന് മകന്‍ ഇവാന്‍ […]

Entreprenuership Success Story

ഒറ്റ ക്ലിക്കില്‍ ഒതുങ്ങില്ല,ജിക്‌സണ്‍ താണ്ടിയ വിജയവീഥി

കേരള ഫീഡ്‌സിലെ ജോലി ഉപേക്ഷിച്ച് ഫുള്‍ടൈം ഫോട്ടോഗ്രാഫറാകാന്‍ തീരുമാനിച്ച ജിക്‌സണെ വീട്ടുകാര്‍ പോലും പിന്തിരിപ്പിക്കുവാന്‍ ശ്രമിച്ചതാണ്. ജിക്‌സന്റെ അച്ഛനും അച്ഛന്റെ സഹോദരങ്ങളും മുത്തച്ഛനും ഫോട്ടോഗ്രാഫര്‍മാരായിരുന്നു. എങ്കിലും എന്‍ജിനീയറിങ് കഴിഞ്ഞ് സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലിക്ക് കയറിയ ജിക്‌സണ്‍ ഫോട്ടോഗ്രാഫിയിലേക്ക് തിരിയുന്നതിനോട് അവര്‍ക്ക് താല്പര്യമില്ലായിരുന്നു. 2013-ല്‍ സ്വന്തമായി സ്റ്റുഡിയോ തുറക്കുമ്പോള്‍ മുന്നോട്ടുള്ള വഴിയെക്കുറിച്ച് ജിക്‌സണ് പക്ഷേ ആശങ്കയൊന്നുമുണ്ടായിരുന്നില്ല. ആരും കാണാത്തത് കാണാനുള്ള കണ്ണും കാഴ്ചകള്‍ തേടിപ്പോകാനുള്ള മനസ്സും കൈയിലൊരു ക്യാമറയുമുണ്ടെങ്കില്‍ ഈ ലോകത്തില്‍ തന്റേതായ ഒരു അടയാളം പതിപ്പിക്കാനാകുമെന്ന് ജിക്‌സണ്‍ […]

Entreprenuership Success Story

തെരുവ് കച്ചവടത്തില്‍ നിന്ന് ഓണ്‍ലൈന്‍ ഡെലിവറിയിലേക്ക്; അനന്തപുരിയുടെ മാറില്‍ തലയുയര്‍ത്തി ഷാഹു നട്ട്‌സ് ആന്‍ഡ് ഡേറ്റ്‌സ്

ഡ്രൈ ഫ്രൂട്ട് കഴിക്കാന്‍ ഇഷ്ടമല്ലാത്തവരായി ആരാണുണ്ടാവുക? ഗുണവും രുചിയും തന്നെയാണ് ഇതിലേക്ക് ആളുകളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകമെന്നും എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഒരു ചോദ്യം ചോദിക്കട്ടെ, ലോകത്ത് ഏറ്റവും കൂടുതല്‍ ഡ്രൈ ഫ്രൂട്ട് കഴിക്കുന്ന രാജ്യം ഏതാണ്? ഏതൊരു ഇന്ത്യക്കാരനും അഭിമാനത്തോടെ പറയാം, അതെന്റെ രാജ്യമാണെന്ന്. അമേരിക്കയില്‍ പോലും രണ്ട് ലക്ഷം ടണ്ണില്‍ താഴെയാണ് ഡ്രൈ ഫ്രൂട്ടിന്റെ ഉപയോഗം. എന്നാല്‍ കേരളത്തിലാകട്ടെ കൂണുകള്‍ മുളച്ചു പൊന്തുന്നത് പോലെയാണ് ഡ്രൈ ഫ്രൂട്ട് കടകള്‍ ആരംഭിക്കുന്നത്. അതുകൂടാതെ തെരുവോര കച്ചവടങ്ങളില്‍ […]