Entreprenuership Success Story

വൈവിധ്യമാര്‍ന്ന വസ്ത്രങ്ങളില്‍ തിളങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ‘Ani’s Rare Handpicked Collections’

Spread the love

ഏതൊരു മേഖലയില്‍ നിങ്ങള്‍ ശോഭിക്കണം എന്ന് കരുതുന്നുവോ ആ മേഖലയില്‍ നിങ്ങള്‍ക്ക് അത്രയധികം പ്രാവീണ്യം ആവശ്യമാണ്. നിരന്തരമായ പരിശ്രമങ്ങളിലൂടെയും പരിശീലനങ്ങളിലൂടെയും മാത്രമാണ് നിങ്ങള്‍ക്ക് ഇത് സ്വായത്തമാക്കാന്‍ കഴിയുക. വ്യത്യസ്തതയാര്‍ന്ന ചിന്താഗതികളും മാറുന്ന കാലത്തിനനുസരിച്ചുള്ള സഞ്ചാരവുമാണ് ഏതൊരു മേഖലയിലും വിജയിക്കാന്‍ ആവശ്യമായത്. ഒപ്പം കഠിനാധ്വാനവും അര്‍പ്പണബോധവും കൂടിയുണ്ടെങ്കില്‍ നിങ്ങള്‍ ആഗ്രഹിച്ചത് നേടാന്‍ ആകുമെന്ന് ഉറപ്പ്. അങ്ങനെ, താന്‍ ആഗ്രഹിച്ച മേഖലയില്‍ എത്തിപ്പെട്ട്, പ്രതിസന്ധികളെയും എതിരാളികളെയും തോല്പിച്ചു മുന്നേറുകയാണ് അനിത അലക്‌സ് എന്ന സംരംഭക.

എറണാകുളം വാഴക്കാല കേന്ദ്രീകരിച്ചാണ് അനിതയുടെ സ്വപ്‌നസംരംഭം ‘Ani’s Rare Handpicked Collections’ സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ 12 വര്‍ഷക്കാലമായി വസ്ത്ര ഡിസൈനിങ് രംഗത്ത് സജീവമാണ് അനിത. ഇത് ഒരു ചുരുങ്ങിയ കാലഘട്ടമല്ല. അനിതയ്ക്ക് ഇന്ന് ലോകമെമ്പാടും കസ്റ്റമേഴ്‌സുണ്ട്. എല്ലാവിധ പിന്തുണയും നല്‍കി ഭര്‍ത്താവ് അലക്‌സ് അഗസ്റ്റിന്‍ അനിതയോടൊപ്പം തന്നെയുണ്ട്.

നിങ്ങള്‍ ആഗ്രഹിക്കുന്ന ഏതു വസ്ത്രമോ ആകട്ടെ അവ നിങ്ങള്‍ക്ക് ഇവിടെ നിന്നും ലഭ്യമാകും. നിങ്ങള്‍ ആഗ്രഹിച്ച കളര്‍ പാറ്റേണില്‍ തന്നെ. അണ്‍സ്റ്റിച്ച്ഡ് ഡ്രസ്സുകളും കസ്റ്റമൈസ്ഡ് ഡ്രസ്സുകളും ഇവിടെ നിന്നും കസ്റ്റമേഴ്‌സിന് ലഭിക്കുന്നു. കസ്റ്റമേഴ്‌സിന്റെ ആവശ്യമറിഞ്ഞാണ് ഓരോ വസ്ത്രങ്ങളും ഡിസൈന്‍ ചെയ്തു നല്‍കുന്നത്. ഓണ്‍ലൈന്‍ ആയിട്ടും നിരവധി ഓര്‍ഡറുകള്‍ ‘Ani’s Rare Handpicked Collections’ നെ തേടി എത്താറുണ്ട്.

ഇന്ത്യയുടെ പല ഭാഗങ്ങളില്‍ നിന്നും വളരെ ഉയര്‍ന്ന ഗുണമേന്മയുള്ള മെറ്റീരിയലുകള്‍ കണ്ടെത്തിയാണ് വസ്ത്രങ്ങള്‍ നിര്‍മിക്കുന്നത്. അതുകൊണ്ടുതന്നെ വസ്ത്രങ്ങളുടെ ‘ക്വാളിറ്റി’യുടെ കാര്യത്തില്‍ ‘നമ്പര്‍ വണ്‍’ ആണ് ‘Ani’s Rare Handpicked Collections’. വസ്ത്രങ്ങളുടെ ‘യുണീക്‌നസ്’ ആണ് മറ്റൊരു പ്രത്യേകത.

ഇവിടെനിന്നും ചെയ്‌തെടുക്കുന്ന വസ്ത്രങ്ങള്‍ മറ്റൊരു സ്ഥലത്തുനിന്നും ലഭിക്കില്ല. ഒരു വിവാഹത്തിനോ മറ്റു ഫംഗ്ഷനോ ഒരേ കളര്‍ പാറ്റേണിലുള്ള നിരവധി വസ്ത്രങ്ങള്‍ ആവശ്യമാണെങ്കില്‍ അത്തരം വസ്ത്രങ്ങളും ഇവിടെ നിന്നും ലഭ്യമാണ്. കല്യാണമോ, ബര്‍ത്ത് ഡേ പാര്‍ട്ടിയോ, ഫോട്ടോഷൂട്ടുകളോ ഏത് പരിപാടിയും ആകട്ടെ നിങ്ങള്‍ വ്യത്യസ്തരാകാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ ‘Ani’s Rare Handpicked Collections’ ‘െന്റെ സഹായം തേടാവുന്നതാണ്.

ഫംഗ്ഷണല്‍ വെയറുകള്‍ മാത്രമല്ല, കാഷ്വല്‍ ഡ്രസ്സുകളും ഇവിടെ നിന്നും ലഭ്യമാണ്. താന്‍ ഉപയോഗിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ മാത്രമാണ് കസ്റ്റമേഴ്‌സിന് താന്‍ വില്ക്കുന്നതെന്ന് എന്ന് അനിത പറയുമ്പോള്‍ത്തന്നെ, വസ്ത്രങ്ങളുടെ ഗുണമേന്മയില്‍ യാതൊരുവിധ വിട്ടുവീഴ്ചകളും സംഭവിക്കില്ലെന്ന കാര്യം വ്യക്തമാകുന്നു.

നിങ്ങള്‍ ലോകത്തിന്റെ ഏത് ഭാഗത്താണെങ്കിലും നിങ്ങളുടെ വസ്ത്ര സങ്കല്പങ്ങള്‍ നിറവേറ്റാന്‍ ‘Ani’s Rare Handpicked Collections’ ന്റെ സഹായം തേടാവുന്നതാണ്.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

Spread the loveറിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍