Success Story

സൗന്ദര്യ സംരക്ഷണ രംഗത്തെ ഒന്‍പത് വര്‍ഷങ്ങള്‍ ; മാറ്റങ്ങള്‍ക്കൊപ്പം അഹാന ബ്യുട്ടി കെയര്‍ ആന്‍ഡ് ബ്രൈഡല്‍ സ്റ്റുഡിയോ

Spread the love

ജീവിത സാഹചര്യങ്ങളെ പൊരുതി തോല്‍പ്പിക്കുക എന്നത് ഏതൊരു മനുഷ്യന്റെയും നിലനില്‍പ്പിന്റെ ഭാഗമാണ്. കഠിനപ്രയത്‌നം കൊണ്ടും ആത്മാര്‍ത്ഥത കൊണ്ടും പല കാര്യങ്ങളെയും ജീവിതത്തില്‍ തിരുത്തി കുറിക്കാന്‍ സാധിക്കും. ചെയ്യുന്ന തൊഴിലിനോടുള്ള ആത്മബന്ധമാണ് വിജയത്തിലേക്ക് നയിക്കുന്നത്. അത്തരത്തില്‍ വിജയം നേടുകയും തന്റെ വഴി ഏതാണെന്ന് തിരഞ്ഞെടുക്കുകയും ചെയ്ത ഒരാളാണ് ശ്യാമിലി കൃഷ്ണന്‍.

കഴിഞ്ഞ ഒന്‍പത് വര്‍ഷമായി സൗന്ദര്യ സംരക്ഷണ രംഗത്ത് കയ്യൊപ്പ് ചാര്‍ത്തുന്ന വ്യക്തിയാണ് ശ്യാമിലി. ഒരു വ്യക്തിയുടെ പാഷനാണ് അയാളുടെ യഥാര്‍ത്ഥ തൊഴില്‍ എന്താണെന്ന് തീരുമാനിക്കുന്നത്. വളരെ ചുരുങ്ങിയ ലാഭമാണ് നമ്മള്‍ ഇഷ്ടപ്പെടുന്ന മേഖലയില്‍ നിന്നും ലഭിക്കുന്നതെങ്കില്‍ പോലും അതില്‍ നിന്ന് കണ്ടെത്താനാകുന്ന സന്തോഷം തന്നെയാണ് ഏറ്റവും വലുതെന്ന് ശ്യാമിലി പറയുന്നു.

തന്റെ ഇഷ്ടങ്ങള്‍ അറിഞ്ഞ് തനിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന കുടുംബം തന്നെയാണ് ശ്യാമിലിക്ക് ഈ മേഖലയില്‍ ഏറ്റവും അധികം പിന്തുണ നല്‍കുന്നതും. കോതമംഗലം സ്വദേശിയാണ് ശ്യാമിലി. ഇവിടം കേന്ദ്രീകരിച്ചാണ് ശ്യാമിലിയുടെ സംരംഭമായ അഹാന ബ്യൂട്ടി കെയര്‍ ആന്‍ഡ് ബ്രൈഡല്‍ സ്റ്റുഡിയോ സ്ഥിതിചെയ്യുന്നതും.

‘അഹാന ബ്യൂട്ടി കെയര്‍ ആന്‍ഡ് ബ്രൈഡല്‍ സ്റ്റുഡിയോ’ എന്ന ഈ സംരംഭം സൗന്ദര്യത്തെ സ്‌നേഹിക്കുന്നവര്‍ക്ക് മുന്‍പില്‍ വലിയൊരു സാധ്യതയാണ് തുറന്നുവയ്ക്കുന്നത്. എല്ലാ തരത്തിലുള്ള ബ്രൈഡല്‍ മേക്കപ്പുകള്‍, സെലിബ്രിറ്റി മേക്കപ്പുകള്‍, ഫോട്ടോഷൂട്ട് മേക്കപ്പുകള്‍ തുടങ്ങിയവയെല്ലാം ഇവിടെ നിന്നും ലഭ്യമാണ്. മേക്കപ്പുകളില്‍ തന്നെ എച്ച് ഡി മേക്കപ്പ്, എയര്‍ ബ്രഷ്, നാച്ചുറല്‍ മേക്കപ്പ് എന്നിവയും ഹെയര്‍ ആന്‍ഡ് സ്‌കിന്‍ ട്രീറ്റ്‌മെന്റുകളും ഇവിടെ നിന്നും കസ്റ്റമേഴ്‌സിന് ലഭ്യമാക്കുന്നു.

സൗന്ദര്യ രംഗത്തെ മാറി വരുന്ന ട്രെന്‍ഡുകള്‍ക്കൊപ്പം സഞ്ചരിക്കുന്ന ഒരു സമ്പൂര്‍ണ ബ്യൂട്ടി സെന്ററാണ് ഇന്ന് അഹാന ബ്യൂട്ടി കെയര്‍ ആന്‍ഡ് ബ്രെഡല്‍ സ്റ്റുഡിയോ. കസ്റ്റമേഴ്‌സ് ആവശ്യപ്പെടുന്ന രീതിയില്‍ തന്നെയാണ് ഇവിടുത്തെ സര്‍വീസുകള്‍ എന്നതിനാല്‍ അഹാന ബ്യൂട്ടി കെയര്‍ ആന്‍ഡ് ബ്രൈഡല്‍ സ്റ്റുഡിയോയിലേക്ക് എത്തുന്ന ഓരോ കസ്റ്റമറും നിറപുഞ്ചിരിയോടെയാണ് മടങ്ങി പോകാറുള്ളത്.

ഒരു എക്‌സ്-റേ ടെക്‌നീഷ്യനായി ജോലി ചെയ്തിരുന്ന താന്‍ ഈ മേഖലയിലേക്ക് എത്തിപ്പെട്ടപ്പോള്‍ നിരവധി ആളുകളില്‍ നിന്നും എതിര്‍പ്പുകള്‍ ഉണ്ടായിരുന്നുവെന്നും എന്നാല്‍ അവയെല്ലാം മറികടക്കാന്‍ സാധിച്ചത് തന്റെ കഴിവിലുള്ള വിശ്വാസം കൊണ്ടാണെന്നും ശ്യാമിലി പറയുന്നു.

കേരളത്തിനുള്ളില്‍ മാത്രമാണ് ഇപ്പോള്‍ അഹാനയുടെ സര്‍വീസുകള്‍ ലഭ്യമാക്കി വരുന്നത്. കേരളത്തിന് പുറത്തേക്ക് സേവനം വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്. കൂടാതെ ബ്യൂട്ടി സ്റ്റുഡിയോയുടെ നിരവധി ബ്രാഞ്ചുകള്‍ കേരളത്തിന്റെ പലയിടങ്ങളിലായി സ്ഥാപിക്കാനും ശ്യാമിലി ഉദ്ദേശിക്കുന്നു.
തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം അഡോണ്‍ ബ്രൈഡല്‍ ഹബ്ബ് കോമ്പറ്റീഷനില്‍ മേക്കപ്പ് ഫിനിഷിംഗില്‍ ഫസ്റ്റ് പ്രൈസ് ലഭിച്ചതാണെന്ന് അഭിമാനപൂര്‍വം ശ്യാമിലി പറയുന്നു.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Success Story

ഉള്‍ക്കരുത്തിന്റെ വിജയം

Spread the loveചരിത്രവും പാരമ്പര്യവും ഉറങ്ങുന്ന കോഴിക്കോടിന്റെ മണ്ണ്… നിര്‍മാണ രീതിയിലും ജീവിതശൈലിയിലുമെല്ലാം പരമ്പരാഗത രീതിയെ മുറുകെപ്പിടിക്കുന്ന കോഴിക്കോടിന്റെ മക്കള്‍…. അതേ നാട്ടില്‍ പിറന്ന് തന്റെ കഴിവുകളെ