Success Story

വുഡ് ലീഫ് ഇന്റീരിയര്‍ സൊല്യൂഷന്‍സ്‌; ഇന്റീരിയര്‍ ഫര്‍ണിഷിങ് രംഗത്ത് വ്യത്യസ്തമായൊരു കയ്യൊപ്പ്

Spread the love

ഇന്റീരിയര്‍ ഡിസൈനിങ് മേഖലയില്‍ കയ്യൊപ്പ് ചാര്‍ത്തിയ നിരവധി സ്ഥാപനങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. എന്നാല്‍ അവയില്‍ നിന്നെല്ലാം വ്യത്യസ്തമായി കസ്റ്റമറിന് എന്ത് ചെയ്തു നല്‍കാം എന്ന ഒരു യുവ സംരംഭകന്റെ ചിന്തയാണ് വുഡ് ലീഫ് ഇന്റീരിയര്‍ സൊല്യൂഷന്‍സ്. മലപ്പുറം മഞ്ചേരി കേന്ദ്രമാക്കിയാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. സുനില്‍ എന്ന സംരംഭകനാണ് ഈ സംരംഭത്തിന്റെ സ്ഥാപകന്‍.

ഇന്റീരിയര്‍ ഡിസൈനിങ് മേഖലയില്‍ 12 വര്‍ഷമായി സജീവ സാന്നിധ്യമാണ് സുനില്‍. വ്യത്യസ്തത നിറഞ്ഞ ഇന്റീരിയര്‍ ചെയ്യാമെന്നതാണ് വുഡ് ലീഫിന്റെ പ്രത്യേകത. ഓരോ കസ്റ്റമറിന്റെയും ആവശ്യം എന്താണെന്ന് കൃത്യമായി മനസ്സിലാക്കുകയും അതിനനുസരിച്ച് കസ്റ്റമൈസ്ഡ് ആയിട്ടുള്ള വര്‍ക്കുകള്‍ ചെയ്തു നല്‍കുകയും ചെയ്യുന്നു. ഇന്റീരിയര്‍ ഡിസൈനിങ്ങില്‍ എന്ത് പുതുമ കൊണ്ടുവരാം എന്ന വുഡ് ലീഫിന്റെ ചിന്തയാണ് ഓരോ വര്‍ക്കുകളെയും മനോഹരമാക്കുന്നത്.

ഏത് തരത്തിലുള്ള ഇന്റീരിയര്‍ വര്‍ക്കുകളും കസ്റ്റമേഴ്‌സിനായി ഇവിടെ നിന്നും ലഭ്യമാക്കുന്നു. മോഡുലാര്‍ ഫര്‍ണിച്ചറുകളുടെ ഒരു വലിയ ശേഖരം തന്നെ വുഡ് ലീഫിന്റെ ലിസ്റ്റില്‍പെടുന്നുണ്ട്. ഈ കാലയളവില്‍ ചെറുതും വലുതുമായ നിരവധി വീടുകളുടെയും സ്ഥാപനങ്ങളുടെയും ഇന്റീരിയര്‍ ചെയ്തിട്ടുണ്ടെങ്കിലും ഒരു സാധാരണക്കാരന് കൂടി താങ്ങാന്‍ പറ്റുന്ന രീതിയിലാണ് ഇവിടെ നിന്നും വര്‍ക്കുകള്‍ ചെയ്തു കൊടുക്കുന്നത്.

20 വര്‍ഷം ഇന്റീരിയര്‍ ഫര്‍ണിച്ചര്‍ നിര്‍മാണത്തില്‍ പരിചയസമ്പത്തുള്ള മറ്റൊരു കമ്പനിയെ തന്നോട് ചേര്‍ത്താണ് വുഡ് ലീഫ് ഇന്ന് ഇത്തരത്തില്‍ ഒരു വലിയ കമ്പനിയായി മാറിയത്. ഈ കമ്പനി നിലവില്‍ വന്നതിനുശേഷം നിരവധി പല പ്രമുഖ ആര്‍ക്കിടെക്റ്റുകളുടെയും ഇന്റീരിയര്‍ ഡിസൈനര്‍മാരോടും നല്ല ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞു എന്നത് സുനിലിനെ സംബന്ധിച്ചിടത്തോളം ഈ മേഖലയില്‍ ലഭിച്ച വലിയൊരു വിജയമാണ്.

വുഡ് ലീഫിനെ വ്യത്യസ്തമാക്കുന്ന നിരവധി പ്രത്യേകതകളുണ്ട്. 100% കസ്റ്റമൈസ്ഡ് ചെയ്തു ലേറ്റസ്റ്റ് മെറ്റീരിയലുകള്‍ ഉപയോഗിച്ചുകൊണ്ടുള്ള നിര്‍മാണങ്ങള്‍, ഏറ്റവും ഉയര്‍ന്ന ഗുണനിലവാരമുള്ള ടെക്‌നിക്കല്‍ അസിസ്റ്റന്‍സ്, മേഖലയില്‍ ഏറ്റവും പ്രഗല്‍ഭരായ വ്യക്തികളുടെ സൂപ്പര്‍വൈസിംഗ്, പിന്നെ എടുത്തു പറയേണ്ട മറ്റൊന്ന് ആഫ്റ്റര്‍ സെയില്‍ സര്‍വീസ്…

എന്ത് പരാതിയായാലും രജിസ്റ്റര്‍ ചെയ്തു 72 മണിക്കൂറിനുള്ളില്‍ തന്നെ സൈറ്റിലെത്തി, പരിഹരിച്ച് നല്‍കുന്നു. കസ്റ്റമര്‍ ആവശ്യപ്പെടുന്ന ഓരോ വര്‍ക്കുകളും ഏറ്റവും പെട്ടെന്ന് ഫിനിഷിങ്ങോടു കൂടി പൂര്‍ത്തിയാക്കുന്നു എന്നതും വുഡ്‌ലീഫിനെ മറ്റുള്ള ഇന്റീരിയര്‍ നിര്‍മാണ കമ്പനികളില്‍ നിന്നും വ്യത്യസ്തമാക്കുന്നു.

നിങ്ങളുടെ ഭാവനയിലെ നിങ്ങളുടെ വീടും ഇനി മനോഹരമാകും, വുഡ് ലീഫിലൂടെ…!

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Success Story

ഉള്‍ക്കരുത്തിന്റെ വിജയം

Spread the loveചരിത്രവും പാരമ്പര്യവും ഉറങ്ങുന്ന കോഴിക്കോടിന്റെ മണ്ണ്… നിര്‍മാണ രീതിയിലും ജീവിതശൈലിയിലുമെല്ലാം പരമ്പരാഗത രീതിയെ മുറുകെപ്പിടിക്കുന്ന കോഴിക്കോടിന്റെ മക്കള്‍…. അതേ നാട്ടില്‍ പിറന്ന് തന്റെ കഴിവുകളെ