Entreprenuership Success Story

നിങ്ങളുടെ സ്വപ്‌നഭവനത്തിന്റെ നിര്‍മിതിയെക്കുറിച്ച് നിങ്ങള്‍ ആശങ്കാകുലരാണോ?

Spread the love

ഒരു വീടിന്റെ കണ്‍സ്ട്രക്ഷന്‍ എന്നു പറയുമ്പോള്‍ അതില്‍ നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഏതൊരു വ്യക്തിയെ സംബന്ധിച്ചും ഏറ്റവും മനോഹരമായ സ്വപ്‌നം അവരുടെ ഭവനമാണ്. അതിനാല്‍ അതിന്റെ നിര്‍മിതിയും അത്തരത്തില്‍ തന്നെ ആകേണ്ടതുണ്ട്. ഏറ്റവും വിശ്വസ്തമായ കരങ്ങളുടെ കരുത്തിലല്ലാതെ നമ്മുടെ ഭവനം നമുക്ക് പണിതുയര്‍ത്താന്‍ സാധിക്കില്ല. അത്തരത്തില്‍, കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ വിശ്വസ്തമായ ഒരു ബ്രാന്‍ഡാണ് ജി വി ആര്‍ സൊല്യൂഷന്‍സ്.

കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ കഴിഞ്ഞ 12 വര്‍ഷങ്ങളുടെ പരിചയ സമ്പത്ത് കൊണ്ട് ജനമനസ്സുകള്‍ കീഴടക്കിയ സംരംഭമാണ് ജി വി ആര്‍ സൊല്യൂഷന്‍സ്. ഫെബില്‍ എന്ന സംരംഭകനാണ് ഈ സംരംഭത്തിന്റെ സ്ഥാപകന്‍. കേരളത്തില്‍ എറണാകുളത്തും ചെന്നൈയിലും ജി വി ആര്‍ സൊല്യൂഷന്‍സിന്റെ ഹെഡ് ഓഫീസ് സ്ഥിതിചെയ്യുന്നു.

കണ്‍സ്ട്രക്ഷന്‍, ഇന്റീരിയര്‍ ഡിസൈനിങ്, പ്രി ഫാബ് കണ്‍സ്ട്രക്ഷന്‍ തുടങ്ങി എല്ലാ വര്‍ക്കുകളും ജി വി ആര്‍ സൊല്യൂഷന്‍സ് ചെയ്തു നല്‍കുന്നു. എല്ലാ സര്‍വീസുകളും ഒരു കുടക്കീഴില്‍ എന്നതാണ് ഇവരുടെ പ്രത്യേകത. കസ്റ്റമറുടെ ആവശ്യങ്ങള്‍ എന്താണെന്ന് മനസ്സിലാക്കി അവരുടെ ബഡ്ജറ്റില്‍ ഒതുങ്ങുന്ന തരത്തിലുള്ള പ്ലാനുകള്‍ ഡിസൈന്‍ ചെയ്യുക എന്നതിന് തന്നെയാണ് ഇവര്‍ പ്രാധാന്യം നല്‍കുന്നത്.

ജി വി ആര്‍ സൊല്യൂഷന്‍സിന്റെ സര്‍വീസുകളില്‍ എടുത്തു പറയേണ്ട മറ്റൊന്ന് ഹോം തിയേറ്ററുകളാണ്. കസ്റ്റമറിന്റെ ആവശ്യപ്രകാരം ഏറ്റവും വ്യത്യസ്തമായ രീതിയില്‍ തന്നെ വീടുകളില്‍ ഹോം തിയേറ്റര്‍ ഒരുക്കി നല്കുന്നു.5.1, 7.1, 11.1 എന്നിങ്ങനെ കസ്റ്റമറിന്റെ ആവശ്യം അനുസരിച്ചുള്ള സൈസിലും ത്രീഡി എഫക്റ്റുകള്‍ ഉള്‍പ്പെടുത്തിയും ഹോം തിയേറ്ററുകള്‍ നിര്‍മിച്ചു നല്‍കുന്നുണ്ട്. യഥാര്‍ത്ഥ തീയേറ്ററുകളുടെ ശബ്ദ സജ്ജീകരണമായ DTS DOLBY ATMOS ആണ് സൗണ്ട് എഫക്റ്റിനായി ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ ഉപഭോക്താക്കള്‍ക്കായി നിര്‍മിച്ചു നല്‍കുന്ന തിയേറ്ററുകള്‍ യഥാര്‍ത്ഥ തിയേറ്ററിന്റെ ‘ഫീല്‍’ നല്‍കുന്നു.

ഒരു വീടിന്റെ പ്ലാനിങ് മുതല്‍ ഡിസൈനിങ് വരെയുള്ള സര്‍വീസുകളിലാണ് പ്രധാനമായും ജി വി ആര്‍ സൊല്യൂഷന്‍സ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. കൊമേര്‍ഷ്യല്‍ കെട്ടിടങ്ങളും പ്രീമിയം വീടുകളും ജി വി ആര്‍ സൊല്യൂഷന്‍സ് നിര്‍മിച്ചു നല്‍കുന്നു.

ചെന്നൈ കേന്ദ്രീകരിച്ചു നിരവധി വില്ലാ പ്രോജക്ടുകള്‍ ഇതിനോടകം ചെയ്തു കഴിഞ്ഞു. ഹെവി സ്ട്രക്ച്ചറല്‍ വര്‍ക്കുകള്‍ ഈ സംരംഭത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. ഓരോ കസ്റ്റമറുടെയും ആവശ്യമനുസരിച്ചാണ് ഇതും ചെയ്തു കൊടുക്കുന്നത്. എല്ലാ വര്‍ക്കും ചെയ്യുന്നതിന് പ്രഗത്ഭരായ വ്യക്തികളാണ് നേതൃത്വം നല്‍കുന്നത്. വീടുകള്‍ മാത്രമല്ല, ഓഫീസുകള്‍, ഷോറൂമുകള്‍ എന്നിവയും മനോഹരമായി ചെയ്തു നല്‍കുന്നു. കൂടാതെ വീടിന്റെ എല്ലാ മെയിന്റനന്‍സ് വര്‍ക്കുകളും കൃത്യമായി ചെയ്യുന്നു.

എല്ലാ സര്‍വീസുകളും ഒരു കുടക്കീഴില്‍ ഒന്നിപ്പിച്ചു കൊണ്ട് കസ്റ്റമേഴ്‌സിന്റെ ആവശ്യം എന്താണെങ്കിലും അത് കൃത്യമായി നിറവേറ്റുക എന്നതാണ് ജി വി ആര്‍ സൊല്യൂഷന്‍സ് ലക്ഷ്യമിടുന്നത്. നിങ്ങളുടെ സ്വപ്‌നഭവനം ഏതുമാകട്ടെ ജിവിആര്‍ സൊല്യൂഷന്‍സിന്റെ കരങ്ങളില്‍ അവ സുരക്ഷിതമായിരിക്കും.

Contact No: 9539946691
E-mail: Febilkumar@gmail.com

https://www.gvrgroups.net/

https://www.facebook.com/gvrsolutions?mibextid=ZbWKwL

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

Spread the loveറിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍