Special Story Success Story

ന്യൂജെന്‍ ആശയങ്ങള്‍ക്ക് നിറം പകര്‍ന്ന് LM BRIDAL BOUTIQUE

Spread the love

ഓരോ നിമിഷവും ഭൂമിയിലെ ഓരോ വസ്തുവിനും മാറ്റം സംഭവിക്കുന്നു. ആ മാറ്റത്തിന്റെ പിന്നാലെയാണ് ഇന്നത്തെ തലമുറ പായുന്നത്. ലോകത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ച് ട്രെന്‍ഡുകള്‍ മാറി വരുന്നു. ഓരോ ഫങ്ഷനും വ്യത്യസ്തമായി എന്ത് ചെയ്യാന്‍ സാധിക്കുമെന്നാണ് ചിന്തിക്കുന്നത്. പുതുതലമുറയുടെ ‘ന്യൂജെന്‍’ ആശയങ്ങള്‍ക്ക് നിറം പകരുകയാണ് LM BRIDAL BOUTIQUE. കഠിനാധ്വാനത്തോടെ, വിജയിക്കണം എന്ന ഇച്ഛാശക്തിയോടു കൂടി പൊരുതിയ ലിഡിയ മാര്‍ട്ടിനാണ് LM BRIDAL BOUTIQUE ന്റെ നായിക.

ഏതൊരു പെണ്ണിനും ഒരിക്കലും മറക്കാന്‍ പറ്റാത്ത ദിവസമാണ് അവളുടെ കല്യാണ ദിവസം. അത്രയും പ്രത്യേകതയുള്ള ദിവസം ഓര്‍മ്മതന്‍ താളില്‍ ചേര്‍ക്കുമ്പോള്‍ വ്യത്യസ്ത ആഗ്രഹിക്കാത്തവരായി ആരാണുള്ളത്? വസ്ത്ര ധാരണത്തിലും ആഭരണത്തിലും മേക്കപ്പിലും വ്യത്യസ്തത പുലര്‍ത്തുമ്പോഴാണ് ഓരോ വധുവും നക്ഷത്രമായി തിളങ്ങുന്നത്. ഓരോ വധുവിന്റെയും ആശയങ്ങള്‍ ലിഡിയയുടെ കൈവിരുതിനാല്‍ വ്യത്യസ്തമാകുന്നു. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ജനങ്ങള്‍ക്കിടയില്‍ മികച്ച സേവനം കാഴ്ച വയ്ക്കാന്‍ LM BRIDAL BOUTIQUEന് സാധിച്ചു.

പൂരങ്ങളുടെ നാട്ടില്‍ പിറവി കൊണ്ട LM BRIDAL BOUTIQUEന്റെ വേരുകള്‍ എറണാകുളത്തേക്കും വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ നാട്ടാന്‍ സാധിച്ചതായി ലിഡിയ പറയുന്നു. എറണാകുളം ഇടപ്പള്ളിയില്‍ LM ഡിസൈനിങ് സ്റ്റുഡിയോ എന്ന പേരിലാണ് പ്രവര്‍ത്തിക്കുന്നത്.

അധ്യാപികയായും കാഷ്യര്‍ ആയും ജോലി നോക്കിയിട്ടുള്ള ലിഡിയ മാര്‍ട്ടിന്‍, സ്വന്തമായി വരുമാനം എന്ന ആശയം മൊട്ടിട്ടപ്പോഴാണ് LM BRIDAL BOUTIQUE ന് ജന്മം നല്‍കിയത്. കോവിഡ് എന്ന മഹാവ്യാധി വ്യാപിച്ചപ്പോഴാണ് LM BRIDAL BOUTIQUEന് തിരി തെളിയിച്ചത്. അന്ന് എല്ലാവരും ലിഡിയെ പിന്തിരിപ്പിച്ചുവെങ്കിലും തന്റെ തീരുമാനം ശരി ആണെന്ന് പിന്തിരിപ്പിച്ചവരെ കൊണ്ട് തന്നെ പറയിപ്പിക്കുകയാണ് LM BRIDAL BOUTIQUE & LM ഡിസൈനിങ് സ്റ്റുഡിയോ എന്നീ രണ്ട് സ്ഥാപങ്ങളുടെ വിജയത്തിലൂടെ.

ലിഡിയയുടെ ഇച്ഛാശക്തിയും കഠിനാധ്വാനവും പ്രൊഫഷനോടുള്ള പാഷനുമാണ് LM BRIDAL BOUTIQUEനെ വളര്‍ച്ചയുടെ കൊടുമുടിയില്‍ എത്തിച്ചത്. പ്രവര്‍ത്തനം ആരംഭിച്ചിട്ട് മൂന്ന് വര്‍ഷമേ ആയിട്ടുള്ളുവെങ്കിലും ഇന്ത്യയിലെ തന്നെ മികച്ച ബ്രാന്‍ഡുകളില്‍ ഒന്നാണ് LM BRIDAL BOUTIQUE.

LM ഡിസൈനിങ് സ്റ്റുഡിയോയില്‍ എല്ലാ വസ്ത്രങ്ങളും കസ്റ്റമേഴ്‌സിന്റെ ആവശ്യാനുസരണം ഡിസൈന്‍ ചെയ്ത് കൊടുക്കുമെന്ന് ലിഡിയ പറയുന്നു. ഓണ്‍ലൈന്‍ വഴിയും ലിഡിയയുടെ സേവനം ലഭ്യമാണ്. കസ്റ്റമേഴ്‌സിന്റെ നിറഞ്ഞ ചിരിയാണ് തന്റെ വിജയമെന്ന് ലിഡിയ മാര്‍ട്ടിന്‍ കൂട്ടിച്ചേര്‍ത്തു.
ഭര്‍ത്താവായ മെല്‍ബിന്റെയും ഇരുവരുടെയും കുടുബത്തിന്റെയും പൂര്‍ണ പിന്തുണയോടെ ഇനിയും ഒത്തിരി പേരുടെ സ്വപ്‌നങ്ങള്‍ക്ക് നിറമേകാനുണ്ടെന്ന് ലിഡിയ മാര്‍ട്ടിന്‍ പറയുന്നു.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story

ഫ്യൂച്ചറോളജിയുടെ ആചാര്യന്‍

Spread the loveനമ്മള്‍ ഓരോരുത്തരുടെയും ജീവിതവിജയത്തിനുള്ള മാര്‍ഗം അവരവരുടെ കയ്യില്‍ തന്നെയാണ് എന്ന സത്യം മറ്റുള്ളവരിലേക്ക് പകര്‍ന്നു കൊടുത്ത്, അവര്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശം നല്കി വിജയത്തിലേക്ക് നയിക്കുന്ന
Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു