Entreprenuership Special Story Success Story

പെണ്ണഴകിനു മാറ്റുകൂട്ടാന്‍ എന്നും നിങ്ങള്‍ക്കൊപ്പം BRIDES OF DEEPTHI

Spread the love

അഴകിന്റെ വാതിലാണ് ഓരോ മുഖങ്ങളും! അതിനെ കൂടുതല്‍ മനോഹാരിതവും തിളക്കമാര്‍ന്നതുമാക്കുക എന്നതും അത്ര എളുപ്പമല്ല. ആരെയും ആകര്‍ഷിക്കുന്ന മുഖം സ്വന്തമാക്കാന്‍ ആരാണ് ആഗ്രഹിക്കാത്തത്…അല്ലേ.. ? നിങ്ങളുടെ മുഖസൗന്ദര്യം കൂടുതല്‍ മികവുറ്റതാക്കാന്‍ നിങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ഒരു ബ്യൂട്ടീഷ്യനും ഒരു സലൂണുമുണ്ട്… Brides of Deepthi…! ഇത് നിങ്ങള്‍ക്കു കൂടുതല്‍ ആത്മവിശ്വാസം തരും തീര്‍ച്ച …

Brides of Deepthiയുടെ സാരഥി ദീപ്തി തന്റെയും തന്റെ സംരംഭത്തിന്റെയും വിജയകഥ സക്‌സസ് കേരളയോട് പങ്കുവയ്ക്കുന്നു…

ഒരാളുടെ ആഗ്രഹങ്ങളാണ് എപ്പോഴും അവരെ ഓരോ രംഗത്തേക്കും എത്തിക്കുന്നത്. പഠനകാലം മുതല്‍ക്കെ ദീപ്തിയുടെ പാഷനായിരുന്നു ജേണലിസവും ഫാഷന്‍ രംഗവും. തിരക്കുള്ള ഒരു ജേണലിസ്റ്റായി തന്റെ കരിയര്‍ ആരംഭിച്ചെങ്കിലും ഫാഷന്‍ രംഗത്തോടുള്ള ദീപ്തിയുടെ ആഗ്രഹം ബാക്കിയാക്കാന്‍ തയാറായില്ല.

ജേണലിസ്റ്റായി തന്റെ ജോലികളില്‍ വ്യാപൃതയാകുമ്പോഴും മറ്റുള്ളവരെ മനോഹരമായി ഒരുക്കുന്നതില്‍ ദീപ്തി സന്തോഷം കണ്ടെത്തിയിരുന്നു. അതിനുള്ള ചുവടു വയ്പുകളെന്നോണം വിവാഹത്തിനും മറ്റു ഫങ്ഷനുകള്‍ക്കും ചെറിയ രീതിയില്‍ തന്റെ ശ്രമങ്ങള്‍ ദീപ്തി തുടര്‍ന്നുകൊണ്ടേയിരുന്നു. മേക്കപ്പ് ആര്‍ട്ടിസ്റ്റായി തനിക്ക് തുടരാന്‍ കഴിയുമെന്ന ഉറച്ച വിശ്വാസം കൊണ്ടു തന്നെ തന്റെ ജേണലിസം ഫീല്‍ഡില്‍ നിന്നും ചെറിയ ബ്രേക്ക് എടുക്കാന്‍ ദീപ്തിയെ പ്രേരിപ്പിച്ചു.

ദീപ്തിയുടെ വിവാഹശേഷമാണ് മേക്കപ്പ് രംഗത്ത് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങിയത്. അച്ഛനും അമ്മയ്ക്കും താന്‍ ജേണലിസ്റ്റായി തുടരുന്നതു തന്നെയായിരുന്നു ഇഷ്ടമെന്ന് ദീപ്തി പറയുന്നു. വിവാഹശേഷം ജീവിത പങ്കാളി ഹരി ഗോവിന്ദില്‍ നിന്നു ലഭിച്ച പിന്തുണ തന്റെ ആഗ്രഹത്തിന് കൂടുതല്‍ വര്‍ണമേകി.

കഴിഞ്ഞ അഞ്ച് വര്‍ഷമായി തിരുവനന്തപുരം ജഗതിയില്‍ പ്രവര്‍ത്തിക്കുന്ന Brides of Deepthiയുടെ ഉദയവും അവിടെ നിന്നായിരുന്നു. ഒരു സംരംഭമായി ഇതിനെ വളര്‍ത്തിക്കൊണ്ടുവരാന്‍ ദീപ്തിയുടെ പ്രയത്‌നം ഒട്ടും ചെറുതായിരുന്നില്ല. മേക്കപ്പ് എന്ന വിസ്മയകലയെക്കുറിച്ചും അതിലെ അനന്തസാധ്യതകളെക്കുറിച്ചും വളരെ ആഴത്തിലുള്ള പഠനം നടത്തിയ ശേഷമാണ് ദീപ്തി ഈ ഫീല്‍ഡിലേക്ക് ഇറങ്ങിയതും. അതു തന്നെയാണ് ദീപ്തി ഇപ്പോഴും പിന്തുടരുന്നതും.

തന്റെ അടുത്ത് എത്തുന്ന കസ്റ്റമറിന്റെ ചര്‍മത്തെക്കുറിച്ച് നല്ല രീതിയില്‍ പഠിച്ചശേഷം മാത്രമാണ് ദീപ്തി മേക്കപ്പ് ചെയ്യുക. മേക്കപ്പിനായി ഉപയോഗിക്കുന്ന സൗന്ദര്യ വര്‍ദ്ധക വസ്തുക്കളെക്കുറിച്ചും അവ കാരണം ഉണ്ടായേക്കാവുന്ന പാര്‍ശ്വഫലങ്ങളെക്കുറിച്ചും കസ്റ്റമറുടെ സ്‌കിന്നിനെക്കുറിച്ചും നന്നായി പഠിച്ചു മനസ്സിലാക്കിയശേഷമാണ് മേക്കപ്പ് തുടങ്ങുക. ഇതിനായി വേണ്ടി വരുന്ന സമയമോ ദിവസമോ ദീപ്തിക്കു പ്രശ്‌നമല്ല. കസ്റ്റമറുടെ സുരക്ഷയാണ് എപ്പോഴും തങ്ങളുടെ ‘ഫസ്റ്റ് പ്രിഫറന്‍സ്’ എന്നും ദീപ്തി ഇതേക്കുറിച്ച് പറയുന്നു. അങ്ങനെ കഠിന പ്രയത്‌നം നടത്താനുള്ള ദീപ്തിയുടെ മനസ് തന്നെയാണ് Brides of Deepthiയുടെ ഇന്നു വരെയുള്ള വിജയത്തിനു പിന്നിലും.

നിരവധി ടി വി സീരിയല്‍ ആര്‍ട്ടിസ്റ്റുകളാണ് ദിവസേനെ ഇവിടെ മേക്കപ്പിനായി എത്താറുള്ളത്. മേക്കപ്പ് മാത്രമല്ല, സലൂണ്‍ സര്‍വീസും ഇവിടെ നടത്തി വരുന്നുണ്ട്. Hydra Facial, Micro Blading, B B Glow പോലുള്ള ട്രീറ്റ്‌മെന്റുകളും ഇവിടെ ലഭ്യമാക്കുന്നു. കൂടാതെ ഒരു ബ്രൈഡിന് ആവശ്യമായ എല്ലാവിധ ഒരുക്കങ്ങളും ദീപ്തി ചെയ്തു കൊടുക്കാറുണ്ട്.

ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ സംബന്ധിച്ച് ക്രിയാത്മകത എന്നത് വളരെ പ്രധാനമാണ്. മേക്കപ്പിനെക്കുറിച്ചും മറ്റും വേണ്ട രീതിയിലുള്ള അറിവുണ്ടെങ്കിലും അത് ക്രിയാത്മകമായി ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ അവിടെ പരാജയം തന്നെയാണ് ഫലം. മേക്കപ്പില്‍ ദീപ്തിയുടേതായ കഴിവ് പ്രകടമാകുന്നതും ഇവിടെയാണ്. മാറുന്ന ട്രെന്‍ഡുകള്‍ക്ക് അനുസരിച്ച് തന്നെ തന്റെ മേക്കപ്പിലും മേക്കപ്പ് ഉത്പന്നങ്ങളിലും വൈവിധ്യങ്ങള്‍ കൊണ്ടുവരാന്‍ ദീപ്തിക്ക് കഴിയാറുണ്ട്.

നിരന്തരമുള്ള അപ്‌ഡേഷന്‍ ഈ മേഖലയില്‍ പ്രധാനമാണ്. കസ്റ്റമേഴ്‌സിന്റെ ആവശ്യത്തിനനുസരിച്ചും അവരുടെ വ്യക്തിത്വം അനുസരിച്ചും തന്നെയാണ് ദീപ്തി മുന്നോട്ടു പോകാറ്. എല്ലാവിധ മേക്കപ്പ് സ്‌റ്റൈലുകളും ഗെറ്റപ്പും അറിഞ്ഞാല്‍ മാത്രമേ ക്ലൈന്റിന്റെ ആവശ്യത്തിനനുസരിച്ച് മേക്കപ്പ് ചെയ്യാനും ഈ ഫീല്‍ഡില്‍ ശോഭിക്കാനും കഴിയുകയുള്ളൂ എന്നും ദീപ്തി വ്യക്തമാക്കുന്നു. ആശയവിനിമയ നൈപുണ്യമാണ് ഈ ഫീല്‍ഡില്‍ അത്യാവശ്യമെന്നും ഇവര്‍ പറയുന്നു.

തന്റെ പ്രൊഫഷന്‍ ജേണലിസം ആയിരുന്നതുകൊണ്ടും നല്ല രീതിയിലുള്ള ആശയവിനിമയം കസ്റ്റമേഴ്‌സുമായി സാധ്യമാക്കാന്‍ ദീപ്തിക്ക് കഴിയും എന്നതുകൊണ്ട് ഈ സംരംഭക ഹാപ്പിയാണ്. ആശയ നൈപുണ്യം മലയാളത്തില്‍ മാത്രമല്ല, ഇംഗ്ലീഷ് ഭാഷാ പ്രയോഗങ്ങള്‍ക്കും മേക്കപ്പില്‍ വളരെയധികം പ്രാധാന്യമുണ്ട്. ഉപയോഗിക്കുന്ന പ്രോഡക്ടുകള്‍ ആയാലും അതിന്റെ കമ്പനി നിയമങ്ങള്‍ ആയാലും വളരെ വ്യക്തമായ രീതിയില്‍ തന്നെ കസ്റ്റമേഴ്‌സിന് പറഞ്ഞു ബോധ്യമാക്കി കൊടുക്കുന്നതില്‍ ഈ ഭാഷാപ്രയോഗങ്ങള്‍ക്ക് വളരെ പ്രസക്തിയുണ്ട്.

ദീപ്തിയുടെ മേക്കപ്പിലുള്ള അപാരമായ കഴിവും ഭാഷാ നൈപുണ്യത്തിലെ വൈവിധ്യവും തന്നെയാണ് അഞ്ച് വര്‍ഷമായി ഈ ഫീല്‍ഡില്‍ പിടിച്ചു നിര്‍ത്തുന്നതും. കുടുംബത്തില്‍ നിന്നും ജീവിതപങ്കാളിയില്‍ നിന്നും ദീപ്തിക്ക് കിട്ടുന്ന പിന്തുണയാണ് തന്റെ ഉയര്‍ച്ചയുടെ കാരണമെന്ന് ഇവര്‍ പറയുമ്പോഴും അതിനു പിന്നിലെ ദീപ്തമായ കരങ്ങളെ പ്രശംസിക്കാതെ വയ്യ. സുന്ദരിയായിരിക്കുക എന്നതിനപ്പുറം നിങ്ങള്‍ നിങ്ങളായി തന്നെ ഇരിക്കുക എന്നു കൂടിയാണ് Brides of Deepthiയുടെ ലക്ഷ്യം.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story

ഫ്യൂച്ചറോളജിയുടെ ആചാര്യന്‍

Spread the loveനമ്മള്‍ ഓരോരുത്തരുടെയും ജീവിതവിജയത്തിനുള്ള മാര്‍ഗം അവരവരുടെ കയ്യില്‍ തന്നെയാണ് എന്ന സത്യം മറ്റുള്ളവരിലേക്ക് പകര്‍ന്നു കൊടുത്ത്, അവര്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശം നല്കി വിജയത്തിലേക്ക് നയിക്കുന്ന
Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു