Entreprenuership Success Story

നിങ്ങളുടെ സ്വപ്‌നഭവനങ്ങളെ സുരക്ഷിതമായി നിലനിര്‍ത്താന്‍ മാറ്റിക്‌സ് കണ്‍സ്ട്രക്റ്റീവ് സൊല്യൂഷന്‍സ്

Spread the love

സ്വന്തമായി ഒരു വീടെന്ന സ്വപ്‌നം മനസില്‍ സൂക്ഷിക്കാത്തവരായി ആരുമുണ്ടാകില്ല. വീട് എങ്ങനെ നിര്‍മിക്കണമെന്നത് സംബന്ധിച്ച പൂര്‍ണമായ കാഴ്ചപ്പാടും മനസിലുണ്ടായിരിക്കാം. എന്നാല്‍ നിങ്ങളുടെ സ്വപ്‌നക്കൂട് പുതിയതുപോലെ കാലാകാലം നിലനില്‍ക്കാന്‍ എന്തുചെയ്യണമെന്ന് ആലോചിച്ചിട്ടുണ്ടോ? വീടുകളെ സുരക്ഷിതവും ഈടുനില്‍ക്കുന്നതുമാക്കി തീര്‍ക്കാനുള്ള ആധികാരികമായ നിര്‍ദേശവും അതോടൊപ്പം അവ വിശ്വാസ്യതയോടെ നടപ്പിലാക്കുകയും ചെയ്യുന്ന സ്ഥാപനമാണ് മാറ്റിക്‌സ് കണ്‍സ്ട്രക്റ്റീവ് സൊല്യൂഷന്‍സ്.

മലപ്പുറം വണ്ടൂരാണ് മാറ്റിക്‌സ് കണ്‍സ്ട്രക്റ്റീവ് സൊല്യൂഷന്‍സ് എന്ന സ്ഥാപനം സ്ഥിതി ചെയ്യുന്നത്. കെ ജി അന്‍ഷിഫിന്റെ നേതൃത്വത്തിലുള്ള സ്ഥാപനം ആരംഭിച്ചിട്ട് രണ്ടു വര്‍ഷം പൂര്‍ത്തിയാകുകയാണ്. ഐടിഐ പഠനത്തിന് ശേഷം പിതാവിനൊപ്പം ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സമയത്താണ് കണ്‍സ്ട്രക്ഷന്‍ കെമിക്കല്‍സിനെക്കുറിച്ച് അന്‍ഷിഫ് അറിയുന്നത്.

നിര്‍മാണ മേഖലയുമായി വളരെയധികം ബന്ധപ്പെട്ട് നില്‍ക്കുന്നതാണ് അന്‍ഷിഫിന്റെ കുടുംബം. അതുകൊണ്ടുതന്നെ നിര്‍മാണ മേഖലയില്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളെക്കുറിച്ചുള്ള ആധികാരികമായ വിവരങ്ങള്‍ അന്‍ഷിഫിന് ലഭിച്ചിരുന്നു. നിര്‍മാണത്തിന്റെ ക്വാളിറ്റി വര്‍ധിപ്പിക്കാനും സാധാരണയായി ഉണ്ടാകുന്ന ലീക്കേജ്, വിള്ളല്‍, തുടങ്ങിയ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനുമുള്ള മാര്‍ഗങ്ങള്‍ ആലോചിക്കുകയും ഒടുവില്‍ തന്റെ ലക്ഷ്യത്തിലെത്തുകയുമായിരുന്നു.

കേരളത്തില്‍ പുതിയ കണ്‍സ്ട്രക്ഷന്‍ ശൈലികളും മാറി വരുന്ന കാലാവസ്ഥയ്ക്കും അനുയോജ്യമായാണ് വീടുകള്‍ നിര്‍മിക്കുന്നത്. എന്നാല്‍ പലപ്പോഴും വീട് നിര്‍മിച്ചതിന് ശേഷം നിര്‍മാണത്തിലെ പല കാരണങ്ങള്‍ കൊണ്ടും ഉടമസ്ഥര്‍ ദുരിതമനുഭവിക്കാറുണ്ട്. ഇത് മനസിലാക്കിയാണ് അന്‍ഷിഫ് തന്റെ സ്ഥാപനം പടുത്തുയര്‍ത്തിയത്. ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനുള്ള മാര്‍ഗങ്ങളും ഉത്പന്നങ്ങളും നല്‍കുന്നതോടൊപ്പം എഞ്ചിനീയേഴ്‌സുമായി സഹകരിച്ച് സെറ്റിലെത്തി പ്രശ്‌നം നേരിട്ട് മനസിലാക്കുകയും അവ പരിഹരിക്കാനാവശ്യമായ കണ്‍സ്ട്രക്ഷന്‍ കെമിക്കല്‍ തിരഞ്ഞെടുത്ത് അവ വേണ്ട വിധത്തില്‍ ഉപയോഗിച്ച് നല്‍കുകയും ചെയ്യും.

നിലവില്‍ നിരവധി പ്രമുഖ ആര്‍ക്കിടെക്ടുകളുടെയും എഞ്ചിനീയേഴ്‌സിന്റെയും പ്രൊജക്റ്റുകളില്‍ സഹകരിക്കാന്‍ കഴിഞ്ഞത് അന്‍ഷിഫിനെ സംബന്ധിച്ചിടത്തോളം ഈ മേഖലയില്‍ ലഭിച്ച വലിയ വിജയമാണ്.

ലോകവിപണിയില്‍ പ്രീമിയം ക്വാളിറ്റിയുള്ള ഉല്പന്നങ്ങള്‍ മാത്രമാണ് അന്‍ഷിഫ് തന്റെ കസ്റ്റമേഴ്‌സിനായി ഉപയോഗിക്കുന്നത്. ക്വാളിറ്റിയില്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറാകാത്തതിനാല്‍ നിര്‍മാണത്തിന് ശേഷം യാതൊരുവിധ പരാതികളും ഇതുവരെ അന്‍ഷിഫിനെ തേടിയെത്തിയിട്ടില്ല. അതുകൊണ്ടുതന്നെ മാറ്റിക്‌സ് കണ്‍സ്ട്രക്റ്റീവ് സൊല്യൂഷന്‍സ് ഈ മേഖലയില്‍ കൂടുതല്‍ ജനശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്.

കേരളത്തിലെവിടെയും ഈ പ്രൊഡക്റ്റുകള്‍ നേരിട്ട് സൈറ്റിലേക്ക് എത്തിച്ച് നല്‍കുകയും ചെയ്യും. ഇതിന് പുറമെ ഇതുമായി ബന്ധപ്പെട്ട് അറിവ് നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ടെക്നിക്കല്‍ ക്ലാസുകളും പ്രാക്റ്റിക്കല്‍ വര്‍ക്ക്‌ഷോപ്പുകളും ഉള്‍പ്പെടെ നല്‍കിവരുന്നുമുണ്ട് മാറ്റിക്‌സ് കണ്‍സ്ട്രക്റ്റീവ് സൊല്യൂഷന്‍സ്.

തന്റെ സ്ഥാപനത്തിന്റെ വളര്‍ച്ചയോടൊപ്പം സമൂഹത്തിന്റെ നന്മ കൂടിയാണ് ഈ സംരംഭകന്റെ ലക്ഷ്യം. ആത്മാര്‍ത്ഥതയും സത്യസന്ധതയും മുതല്‍ക്കൂട്ടായി പ്രവര്‍ത്തിക്കുന്ന അന്‍ഷിഫ് യുവതലമുറയ്ക്ക് എന്നും പ്രചോദനം തന്നെയാണ്.

Mob : +91 9645320008
E-mail: tomatixcs@gmail.com
http://www.matix.in

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

Spread the loveറിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍