Entreprenuership Special Story

അണിഞ്ഞൊരുങ്ങി അടിപൊളിയാകാന്‍ അസ്മിയുടെ ‘ജാസ് ബ്രൈഡല്‍ മേക്കോവര്‍’

Spread the love

ഏതൊരു പുരുഷന്റെയും വിജയത്തിന് പിന്നില്‍ ഒരു സ്ത്രീ ഉണ്ടാകുമെന്ന് പറയാറുണ്ട്. എന്നാല്‍ അസ്മി എന്ന സംരംഭകയുടെ വിജയത്തിന് പിന്നില്‍ നിറഞ്ഞു നില്‍ക്കുന്നത് ഭര്‍ത്താവും കുടുംബവുമാണ്. വിവാഹത്തിന് മുമ്പ് കലാരംഗത്ത് തിളങ്ങി നിന്ന അസ്മി ഗാനമേളകളിലും ഡാന്‍സിലും ഒക്കെ സജീവമായി ഇടപെട്ടിരുന്നു. കുഞ്ഞുനാള്‍ മുതല്‍ മനസ്സില്‍ മേക്കപ്പിനോട് തോന്നിയ ഇഷ്ടമാണ് വിവാഹശേഷം ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും പിന്തുണയോടെ പ്രാവര്‍ത്തികമായത്. കഴിഞ്ഞ മൂന്നു വര്‍ഷമായി ബ്യൂട്ടീഷന്‍ മേഖലയിലെ നിറസാന്നിധ്യമാണ് അസ്മി എന്ന യുവ സംരംഭക.

സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് കൂടിയായ അസ്മി കേരളത്തില്‍ എല്ലായിടത്തുമെത്തി വര്‍ക്കുകള്‍ ചെയ്തു കൊടുക്കുന്നുണ്ട്. ഫ്രീലാന്‍സായാണ് വര്‍ക്കുകള്‍ ചെയ്യുന്നതെങ്കില്‍ പോലും ആളുകള്‍ക്കിടയില്‍ വളരെ പെട്ടെന്ന് സജീവമായ ഒരു പേരായി അസ്മിയുടെ ‘ജാസ് ബ്രൈഡല്‍ മേക്കോവര്‍’ മാറിക്കഴിഞ്ഞു.

തനിക്ക് ഈ മേഖലയോട് മുന്‍പേത്തന്നെ ഇഷ്ടം തോന്നിയിരുന്നുവെങ്കിലും സാധാരണ മുസ്ലിം സമുദായത്തില്‍ നിന്നുള്ളവര്‍ ബ്യൂട്ടീഷന്‍ മേഖലയിലേക്ക് കടന്നു വരുന്നില്ല എന്നത് തുടക്കത്തില്‍ തനിക്കും ഒരു വിലങ്ങുതടിയായി നിന്നിരുന്നു എന്ന് അസ്മി പറയുന്നു. എന്നാല്‍ ഭര്‍ത്താവും കുടുംബവും പൂര്‍ണ പിന്തുണ നല്‍കിയതോടെ ഒരു പ്രൊഫഷന്‍ എന്ന നിലയില്‍ അസ്മി ‘മേക്കപ്പ് ആര്‍ട്ടിസ്റ്റി’ന്റെ കുപ്പായം അണിയുകയായിരുന്നു.

കോവിഡിന് ശേഷം ഒരു വരുമാനമാര്‍ഗം എന്ന നിലയിലാണ് ജാസ് ബ്രൈഡല്‍ മേക്കോവര്‍ ആരംഭിച്ചതെങ്കിലും ഇന്ന് പ്രൊഫഷനേക്കാളേറെ പാഷനാണ് അസ്മിക്ക് ഇത്. സോഷ്യല്‍ മീഡിയ പേജുകള്‍ വഴിയാണ് അസ്മിക്ക് പ്രധാനമായും വര്‍ക്കുകള്‍ ലഭിക്കുന്നത്. മേക്കപ്പിലേക്ക് കടന്നുവന്നപ്പോള്‍ മുതല്‍ തന്നെ ബ്രൈഡല്‍ വര്‍ക്കുകളാണ് അസ്മി കൂടുതലും ചെയ്തുവരുന്നത്. ഈ സംരംഭകയ്ക്ക് എല്ലാത്തിനും പൂര്‍ണ പിന്തുണ നല്‍കുവാന്‍ ഭര്‍ത്താവ് അജാസും അസ്മിയോടൊപ്പം ബ്യൂട്ടീഷന്‍ മേഖലയിലേക്ക് ഇറങ്ങിച്ചെന്നു കഴിഞ്ഞു.

മുന്‍പ് തള്ളിപ്പറഞ്ഞവരൊക്കെ ഇപ്പോള്‍ തന്റെ കഴിവിലും തന്റെ സംരംഭത്തിന്റെ പേരിലും അഭിമാനം കൊള്ളുന്നു എന്നത് തന്നെയാണ് തനിക്ക് ലഭിച്ച ഏറ്റവും വലിയ നേട്ടങ്ങളില്‍ ഒന്നെന്ന് അസ്മി പറയുന്നു. 2022ല്‍ കേരളമൊട്ടാകെ നടന്ന ബ്യൂട്ടീഷന്‍ മത്സരത്തില്‍ ‘ബുക്ക് ഓഫ് കലാം വിന്നര്‍’ ആയ അസ്മി ഇപ്പോള്‍ കപ്പാ ടിവിയിലെ ഗെറ്റ് സ്‌റ്റൈലിഷ് എന്ന പരിപാടിയില്‍ പ്രവര്‍ത്തിച്ചുവരികയാണ്. Universal Achievers Book of Records, Future Kalam’s Book of Records എന്നിവയും അസ്മി കരസ്ഥമാക്കിയിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
+91 97458 90198
https://instagram.com/jaz_bridal_makeover?igshid=NTc4MTIwNjQ2YQ==

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story

ഫ്യൂച്ചറോളജിയുടെ ആചാര്യന്‍

Spread the loveനമ്മള്‍ ഓരോരുത്തരുടെയും ജീവിതവിജയത്തിനുള്ള മാര്‍ഗം അവരവരുടെ കയ്യില്‍ തന്നെയാണ് എന്ന സത്യം മറ്റുള്ളവരിലേക്ക് പകര്‍ന്നു കൊടുത്ത്, അവര്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശം നല്കി വിജയത്തിലേക്ക് നയിക്കുന്ന
Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു