Success Story

സൗന്ദര്യസങ്കല്പങ്ങള്‍ക്ക് മാറ്റ് കൂട്ടാന്‍ Glam & Gloss’

Spread the love

സ്വപ്‌നങ്ങള്‍ക്ക് വേണ്ടി പരിശ്രമിച്ച് അത് നേടിയെടുക്കുമ്പോഴുള്ള സന്തോഷം ഒന്നുവേറെ തന്നെയാണ് അല്ലേ? ജീവിതത്തിന് അര്‍ത്ഥമുണ്ടായെന്ന് തോന്നുന്നത് പലപ്പോഴും ഇത്തരം ആഗ്രഹങ്ങള്‍ നിറവേറുമ്പോഴാണ്.

അത്തരത്തില്‍ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം നേടിയെടുത്തതിന്റെ സന്തോഷം പങ്കുവെക്കുകയാണ് കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ ഹാജിറ സക്കീര്‍.


ചെറുപ്പം മുതല്‍ മേക്കപ്പിനോട് പ്രത്യേക താത്പര്യമായിരുന്നു ഹാജിറയ്ക്ക്. മേക്കപ്പ് പഠിക്കണമെന്നായിരുന്നു.

മനസിലുണ്ടായിരുന്ന ആഗ്രഹവും. എന്നാല്‍ ചില പ്രത്യേക കാരണങ്ങളാല്‍ ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംങ് ഡിപ്ലോമ കോഴ്‌സ് പഠിക്കേണ്ടതായി വന്നു. അപ്പോഴും തന്റെ പാഷനെ ഉള്ളില്‍ കൊണ്ടുനടന്നിരുന്ന ഹാജിറ വിവാഹശേഷം ഭര്‍ത്താവിന്റെ പിന്തുണ ലഭിച്ചതോടെ തന്റെ സ്വപ്‌നം സഫലീകരിക്കാന്‍തന്നെ തീരുമാനിച്ചു.

എന്നാല്‍ അവിചാരിതമായി എത്തിയ കോവിഡ് കാലം കുറച്ച് സമയം തട്ടിയെടുത്തെങ്കിലും അപ്പോള്‍ ഓണ്‍ലൈന്‍ ആയി മേക്കപ്പിന്റെ ആദ്യപാഠങ്ങള്‍ പഠിച്ച ഹാജിറ പിന്നീട് മേക്കപ്പും ഹെയര്‍ സ്‌റൈലിങ്ങുമായി ബന്ധപ്പെട്ട കോഴ്‌സ് പൂര്‍ത്തിയാക്കുകയും ചെയ്തു.

അങ്ങനെ അധികംവൈകാതെ ‘Glam & Gloss’ എന്ന പേരില്‍ തന്റെ സ്വപ്‌ന സംരംഭം ആരംഭിക്കുകയായിരുന്നു. ഫ്രീലാന്റ് മേക്കപ്പ് ആര്‍ട്ടിസ്റ്റായി അരങ്ങേറ്റം കുറിച്ച ഹാജിറയ്ക്ക് അധികം വൈകാതെതന്നെ മേഖലയില്‍ തന്റേതായ സ്ഥാനം നേടിയെടുക്കാന്‍ സാധിച്ചു.

എല്ലാവിധ മേക്കോവറുകളും ചെയ്യുന്ന ഹാജിറ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് ബ്രൈഡല്‍ മേക്കപ്പിലാണ്. കൊല്ലത്ത് മാത്രമല്ല, കേരളത്തില്‍ എവിടെയും എത്തി മേക്കോവറുകള്‍ ചെയ്തുനല്‍കാന്‍ തയ്യാറാണ് ഈ സംരംഭക.

സ്വപ്‌നങ്ങള്‍ ഉള്ളിലൊതുക്കി വീടിന്റെ നാല് ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങിക്കൂടുന്ന സ്ത്രീകള്‍ക്ക് അവരുടെ ആഗ്രഹങ്ങള്‍ നേടിയെടുക്കാന്‍ പ്രചോദനമാകുകയാണ് വീട്ടമ്മ കൂടിയായ ഹാജിറ.

നിലവില്‍ ഫ്രീലാന്‍സായാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും കൊല്ലത്ത് ഒരു ബ്രൈഡല്‍ സ്റ്റുഡിയോ ആരംഭിക്കണമെന്ന സ്വപ്‌നവുമായാണ് ഹാജിറ ഇപ്പോള്‍ മുന്നോട്ട് പോകുന്നത്. ഹാജിറയുടെ സ്വപ്‌നങ്ങള്‍ക്ക് കൂട്ടായി ഭര്‍ത്താവ് തന്‍സീഹും മകനായ ഈസ ഇവാനും ഒപ്പമുണ്ട്.

Contact No: 9048234673

Instagram: glam_and_gloss

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Success Story

ഉള്‍ക്കരുത്തിന്റെ വിജയം

Spread the loveചരിത്രവും പാരമ്പര്യവും ഉറങ്ങുന്ന കോഴിക്കോടിന്റെ മണ്ണ്… നിര്‍മാണ രീതിയിലും ജീവിതശൈലിയിലുമെല്ലാം പരമ്പരാഗത രീതിയെ മുറുകെപ്പിടിക്കുന്ന കോഴിക്കോടിന്റെ മക്കള്‍…. അതേ നാട്ടില്‍ പിറന്ന് തന്റെ കഴിവുകളെ