Entreprenuership Success Story

ജ്വല്ലറിയും സാരിയും ഒപ്പം ദ്വിതിയെന്ന സംരംഭകയും; സില്‍വര്‍ ആന്‍ഡ് സാള്‍ട്ടിന്റെ സ്‌റ്റൈല്‍ ലൈഗസി

Spread the love

മുന്നോട്ടുള്ള യാത്രയില്‍ പലപ്പോഴും സ്വപ്‌നങ്ങള്‍ക്ക് മങ്ങലേല്‍ക്കാറുണ്ട്. എന്നാല്‍ ചില സ്വപ്‌നങ്ങളാകട്ടെ, പ്രകാശിക്കാന്‍ സമയമാകും വരെ മങ്ങാതെ നമ്മുടെയുള്ളില്‍ തന്നെ തുടരും. അത്തരത്തിലൊരു സ്വപ്‌നത്തിന്റെ സാക്ഷാത്ക്കാരമാണ് കോയമ്പത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സില്‍വര്‍ ആന്‍ഡ് സാള്‍ട്ട്. മലപ്പുറം സ്വദേശിയും ദന്തഡോക്ടറുമായ ദ്വിതി ജയപ്രകാശ് ഡിസൈനിങ് മേഖലയിലേക്കുള്ള തന്റെ യാത്രയാരംഭിക്കുന്നത് അമ്മയായതിന് ശേഷമാണ്. ജ്വല്ലറി ഡിസൈനിങ്ങും സ്‌റ്റൈലിങ്ങുമൊക്കെയായി തന്റെ വര്‍ഷങ്ങള്‍ നീണ്ട സ്വപ്‌നത്തിന്റെ ചിറകുവിരിക്കുകയാണ് അവരിന്ന്.

അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ദ്വിതി തന്റെ സംരംഭത്തിന് തുടക്കം കുറിക്കുന്നത്. കുട്ടിക്കാലം മുതല്‍ക്കേ ജ്വല്ലറികളുടെ ചെറുതെങ്കിലും വലിയൊരു കളക്ഷനുണ്ടായിരുന്നു ദ്വിതിയ്ക്ക്. ചിത്രരചനയോടും മറ്റുമുണ്ടായിരുന്ന താത്പര്യം ക്രമേണ ഡിസൈനിങ്ങിലേക്ക് നീങ്ങി. അമ്മയാകുന്നത് വലിയ ഉത്തരവാദിത്വങ്ങളിലേക്ക് വഴിവെക്കുന്ന കാലത്താണ് തന്റെ കുട്ടിക്കാലം മുതലുള്ള സ്വപ്‌ന സംരംഭത്തിന്റെ തറക്കല്ലിടാന്‍ ദ്വിതി തീരുമാനിക്കുന്നത്. പ്രതിസന്ധികളേറെയായിരുന്നെങ്കിലും തളരാതെ ദ്വിതിയെ മുന്നോട്ടു നയിച്ചത് പാഷനും തന്റെ നിശ്ചയദാര്‍ഢ്യവുമായിരുന്നു.

ഹാന്‍ഡ്‌മെയ്ഡ് ജ്വല്ലറികളില്‍ നിന്നുമാരംഭിച്ച് ഡിസൈനിങ്ങ്, ലിമിറ്റഡ് കസ്റ്റമൈസേഷന്‍, ഔട്ട്‌സോഴ്‌സിങ് എന്നിവയിലേക്ക് എത്തിനില്‍ക്കുകയാണ് ഇന്ന് സില്‍വര്‍ ആന്‍ഡ് സാള്‍ട്ട്. ഡെയിലി വെയര്‍ സാരികള്‍ മുതല്‍ ബ്രൈഡല്‍ സാരികള്‍ വരെ സില്‍വര്‍ ആന്‍ഡ് സാള്‍ട്ടിന്റെ ശേഖരങ്ങളില്‍ പാരമ്പര്യത്തിന്റേയും ട്രെന്‍ഡിന്റേയും കയ്യൊപ്പുണ്ട്. തുടക്കകാലത്ത് കണ്ടെമ്പ്രറി ഡിസൈനുകളില്‍ നിന്ന് ആരംഭിച്ച ദ്വിതി പിന്നീട് കസ്റ്റമറുടെ നിര്‍ദേശങ്ങള്‍ മനസിലാക്കി കൂടിയാണ് തന്റെ ബ്രാന്‍ഡിനെ കെട്ടിപ്പടുത്തത്.

കുറഞ്ഞ വിലയില്‍ എത്ത്‌നിക് ക്ലാസി ഡിസൈനുകള്‍ സ്വന്തമാക്കാമെന്നതാണ് സ്ഥാപനത്തിന്റെ പ്രധാന ആകര്‍ഷണം. ആദ്യകാലത്ത് തന്റെ കൈവശമുള്ള സാരികള്‍ക്കൊപ്പം സ്‌റ്റൈല്‍ ചെയ്തായിരുന്നു ജ്വല്ലറികളുടെ വീഡിയോയും ഫോട്ടോകളുമെല്ലാം എടുത്തിരുന്നത്. സാരികളിലെ വൈവിധ്യം തിരിച്ചറിഞ്ഞ ഉപഭോക്താക്കളില്‍ നിന്ന് ലഭിച്ച പ്രോത്സാഹനമാണ് പിന്നീട് ഡിസൈനര്‍ ജ്വല്ലറികള്‍ക്കൊപ്പം സാരികളുടെ കളക്ഷനും കൂട്ടിച്ചേര്‍ക്കാന്‍ പ്രചോദനമായത്.

ഇന്ന് കൊച്ചിയിലും കോട്ടയത്തും ബാംഗ്ലൂരിലും അഞ്ച് മള്‍ട്ടി ബ്രാന്‍ഡ് സ്‌റ്റോറുകളില്‍ ദ്വിതിയും സംരംഭവും തങ്ങളുടെ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. കുറഞ്ഞ വിലയില്‍ ക്വാളിറ്റിയുള്ള എലഗന്റ് ക്ലാസി ഡിസൈനുകളാണ് സില്‍വര്‍ ആന്‍ഡ് സാള്‍ട്ടിനെ വ്യത്യസ്തമാക്കുന്നത്. പ്രീമിയം ജ്വല്ലറികളും സില്‍വര്‍ ആന്‍ഡ് സാള്‍ട്ടിലുണ്ട്. കേരളത്തില്‍ നിന്നുള്ളതിന് പുറമെ വിദേശത്തുനിന്നും നിരവധി ഓര്‍ഡറുകളാണ് സില്‍വര്‍ ആന്‍ഡ് സാള്‍ട്ടിനെ തേടിയെത്തുന്നത്.

പുതിയ ഡിസൈനുകളിലും പാറ്റേണുകളിലും കൂടുതല്‍ ആകര്‍ഷകമായ ജ്വല്ലറികളും സില്‍വര്‍ ആന്‍ഡ് സാള്‍ട്ടിനെ മറ്റു സ്ഥാപനങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നുണ്ട്. ജ്വല്ലറികളുടെ വില്‍പന മാത്രമല്ല, ഓരോ ജ്വല്ലറിയും ഏത് വസ്ത്രത്തോടൊപ്പം, എങ്ങനെ സ്‌റ്റൈല്‍ ചെയ്യണമെന്നതും ദ്വിതി പങ്കുവെക്കുന്നുണ്ട്.

ഭര്‍ത്താവ് ഡോ. നന്ദകുമാറും, സഹോദരങ്ങളായ സിനു ജയപ്രകാശ്, ശ്യാം ജയപ്രകാശ് എന്നിവരാണ് ദ്വിതിയുടെ സ്വപ്‌നത്തിന് കരുത്തായത്. വൈവിധ്യമാര്‍ന്ന കളക്ഷനുകള്‍ക്കൊപ്പം ലോകമെമ്പാടും അറിയപ്പെടുന്ന ബ്രാന്‍ഡാക്കി സില്‍വര്‍ ആന്‍ഡ് സാള്‍ട്ടിനെ വളര്‍ത്തണമെന്നതാണ് ദ്വിതിയുടെ ലക്ഷ്യം.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

Spread the loveറിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍