Entreprenuership Success Story

വസ്ത്രാലങ്കാരത്തിന്റെ വര്‍ണ വിജയവഴിയില്‍…

Spread the love

വിവാഹ വസ്ത്രങ്ങളില്‍ വധുവരന്മാരുടെ സ്വപ്‌ന ഡിസൈനുകള്‍ പുറത്തിറക്കുന്ന ഒരു ഫാഷന്‍ ഡ്രസ്സ് മേക്കിങ് സ്റ്റുഡിയോയ്ക്ക് കഴിഞ്ഞ ആറു വര്‍ഷമായി നിരന്തരം വിജയത്തിന്റെ പാതയില്‍ തുടരാന്‍ സാധിക്കും എന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? 90 ശതമാനവും കസ്റ്റമൈസേഷന്‍ സേവനങ്ങള്‍ മാത്രം നല്‍കിക്കൊണ്ട് ഉപഭോക്താക്കള്‍ക്ക് ഏറ്റവും തൃപ്തികരമായ രീതിയില്‍ സംരംഭം നടത്തിക്കൊണ്ടു പോകാന്‍ സാധിക്കുമോ? അതിശയോക്തി കലര്‍ന്നതെന്ന് തോന്നാം; പക്ഷേ ഈ കഥ സത്യമാണ്.

എറണാകുളം ആലുവ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബിബിഎസ് ഡ്രസ്സ് മേക്കേഴ്‌സാണ് നിരന്തരമത്സരം തുടര്‍ക്കഥയായ ഈ മേഖലയില്‍ ആറു വര്‍ഷമായി വിജയത്തിന്റെ ഗ്രാഫ് താഴാതെ കാക്കുന്നത്. അതിന്റെ അമരക്കാരി എറണാകുളം സ്വദേശിനിയായ ബിബി കൃഷ്ണയും.

എംസിഎ പഠനം കഴിഞ്ഞ് ഐടി മേഖലയില്‍ സോഫ്റ്റ്‌വെയര്‍ ട്രെയിനര്‍ ആയി ജോലി നോക്കുന്നതിനിടെയാണ് സംരംഭകത്വത്തിന്റെ ആദ്യപടികളിലേക്ക് ബിബി തിരിയുന്നത്. സ്വന്തം ഓഫീസ് വസ്ത്രങ്ങളില്‍ പരീക്ഷിച്ച കരകൗശല വിദ്യകള്‍ക്ക് ഓഫീസില്‍ തന്നെ ആരാധകര്‍ ഉണ്ടായതാണ് ‘വസ്ത്രങ്ങള്‍ കസ്റ്റമൈസ്’ ചെയ്യുക എന്ന ബിസിനസ് സാധ്യതയിലേക്ക് ബിബിയുടെ ശ്രദ്ധ എത്തിച്ചത്.

സുഹൃത്ത്, തനിക്കും മകള്‍ക്കും വേണ്ടി വസ്ത്രം കസ്റ്റമൈസ് ചെയ്തു തരാമോ എന്ന ചോദ്യം തന്റെ കഴിവിന് ലഭിച്ച ആദ്യ അംഗീകാരമായി കണക്കാക്കിയ ബിബി, സ്ഥിരവരുമാനമുള്ള ആ ജോലി മതിയാക്കി ഒരു വര്‍ഷത്തോളം സമയമെടുത്ത്, ഈ മേഖലയെ കുറിച്ച് ധാരണയുണ്ടാക്കി ബിസിനസ് രംഗത്തേക്ക് ചുവട് മാറ്റിയത്. തുടക്കത്തില്‍ സംശയിച്ചുവെങ്കില്‍ പോലും അച്ഛനും സഹോദരനും സഹോദര ഭാര്യയും അടങ്ങുന്ന കുടുംബം, ബിബിയുടെ സ്വപ്‌നത്തിനൊപ്പം പൂര്‍ണ പിന്തുണയുമായി നിന്നതോടെ 2019ല്‍ ‘ബിബിഎസ് ഡ്രസ്സ് മേക്കേഴ്‌സ്’ യാഥാര്‍ത്ഥ്യമായി.

ആദ്യം ഓണ്‍ലൈനായി മാത്രം നടത്തിയിരുന്ന സംരംഭം 2023ല്‍ സ്റ്റുഡിയോയായായി വിപുലീകരിക്കുകയായിരുന്നു. സാധാരണയായി ബുട്ടീക്കുകളും സ്‌റ്റൈലിംഗ് സ്ഥാപനങ്ങളും നല്‍കുന്ന സേവനങ്ങളില്‍ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണം എന്ന സ്വന്തം നിശ്ചയത്തിന് പുറത്താണ് ഡ്രസ്സ് മേക്കിങ് സ്റ്റുഡിയോ എന്ന ആശയം ബിബി നടപ്പിലാക്കുന്നത്.

കസ്റ്റമൈസേഷന്‍ സേവനങ്ങളാണ് പ്രധാനമായും ഇവിടെ നിന്ന് ലഭിക്കുന്നത്. വിവാഹ വസ്ത്രങ്ങളുടെയും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പുരുഷന്മാര്‍ക്കുമുള്ള വിവിധ വസ്ത്രങ്ങളുടെയും ഏറ്റവും കൃത്യമായ കസ്റ്റമൈസേഷനാണ് ബിബിഎസിന്റെ മുഖമുദ്ര. ഉപഭോക്താക്കളുടെ ആവശ്യത്തിനും ആഗ്രഹത്തിനുമനുസരിച്ച് വസ്ത്രങ്ങള്‍ കസ്റ്റമൈസ് ചെയ്ത് ഏറ്റവും കൃത്യമായി ഉപഭോക്താക്കള്‍ക്ക് എത്തിച്ചു കൊടുക്കുന്നു എന്നുള്ളതാണ് ബിബിഎസിനെ ജനപ്രിയമായി നിലനിര്‍ത്തുന്നത്.

തുടക്കത്തില്‍ പൂര്‍ണമായും ഓണ്‍ലൈനായി മാത്രം നല്‍കിയിരുന്ന സേവനങ്ങള്‍ സ്റ്റുഡിയോയിലേക്ക് എത്തിക്കാന്‍ ബിബിക്ക് ധൈര്യം നല്‍കിയതും അകലെ നിന്നുള്‍പ്പെടെ ബിബിഎസിലേക്ക് വരാന്‍ മനസ്സും വിശ്വാസവും കാണിക്കുന്ന ഉപഭോക്താക്കളുടെ എണ്ണം കൂടിയത് തന്നെയാണ്. സാധാരണ ഗതിയില്‍ ബുട്ടീക്കുകള്‍ പിന്തുടര്‍ന്നുവരുന്ന പൂര്‍ണമായും അന്യസംസ്ഥാന തൊഴിലാളികളെ കൊണ്ടുവന്നു ജോലി ചെയ്യിക്കുക എന്ന നയത്തിനോട് ആദ്യം മുതല്‍ ബിബിക്ക് താല്പര്യമുണ്ടായിരുന്നില്ല.

ആരി, എംബ്രോയ്ഡറി ഡിസൈന്‍ വര്‍ക്കുകള്‍ മനോഹരമായി നിര്‍വഹിക്കുന്ന ഒരുപാട് സ്ത്രീകളും പെണ്‍കുട്ടികളും ചുറ്റുമുള്ളപ്പോള്‍ തന്റെ സ്ഥാപനത്തില്‍ ജോലി ചെയ്യേണ്ടതും അവര്‍ തന്നെ ആയിരിക്കണമെന്ന ആഗ്രഹം സംരംഭകത്വ ആശയത്തോടൊപ്പം തന്നെ ബിബിക്കുള്ളിലുണ്ടായിരുന്നു. ഡിസൈനിങ്ങിലും കസ്റ്റമൈസേഷനിലും തന്റെ സര്‍ഗാത്മകതയ്ക്കും കഴിവിനുമൊപ്പം ബിബിയുടെ കരുത്തായി കൂടെയുള്ളത്, അത്തരം ഒരു കൂട്ടം പെണ്‍കുട്ടികളാണ്.

സംരംഭക ജീവിതം ആരംഭിച്ച ആറു വര്‍ഷത്തിനിപ്പുറം തന്റെ സുഹൃത്തിനൊപ്പം ചേര്‍ന്ന് കമ്മലുകള്‍ക്ക് വേണ്ടി മാത്രമായി ‘ബിവ എറ്റേണല്‍സ്’ എന്ന ഓണ്‍ലൈന്‍ സ്‌റ്റോറും ബിബി കഴിഞ്ഞ ജൂലൈയില്‍ ആരംഭിച്ചിട്ടുണ്ട്.

BIBI KRISHNA M K
Instagram: bbs_dress_makers
Contact : 9746254509

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

Spread the loveറിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍