Entreprenuership Success Story

ഷെറിന്‍ മേക്കോവേഴ്‌സ്; സൗന്ദര്യത്തിന്റെ ലോകത്ത് ആത്മവിശ്വാസത്തിന്റെ ഒപ്പ്

Spread the love

സ്വന്തം കാലില്‍ ഉറച്ച് നില്‍ക്കുകയും, ജീവിതത്തില്‍ സാമ്പത്തിക സ്വാതന്ത്ര്യം സ്വന്തമാക്കുകയും, മറ്റുള്ളവര്‍ക്ക് പ്രചോദനമാകുകയും ചെയ്യുക, ഇതാണ് ഓരോ പെണ്‍കുട്ടിയുടെയും ആഗ്രഹം. ആ സ്വപ്‌നം സ്വന്തമായ കഴിവും ആത്മവിശ്വാസവും കൊണ്ട് യാഥാര്‍ത്ഥ്യമാക്കി, ഭാവി പുനര്‍രചിച്ച പെണ്‍കുട്ടിയാണ് ഷെറിന്‍ ജോണ്‍…

ചെറുപ്പം മുതല്‍ തന്നെ ബ്യൂട്ടീഷന്‍ മേഖലയില്‍ താത്പര്യമുണ്ടായിരുന്നെങ്കിലും, പഠിച്ചത് ബി.കോം ആയിരുന്നു. പിന്നീട് അക്കൗണ്ടന്റായും എച്ച്.ആര്‍. ഓഫീസറായും ഷെറിന്‍ ജീവിതം മുന്നോട്ട് കൊണ്ടുപോയി. എന്നാല്‍ മനസ്സില്‍ എന്നും സൂക്ഷിച്ചിരുന്ന സ്വപ്‌നം, മേക്കപ്പ് ആര്‍ട്ടിസ്‌റ്റെന്ന തന്റെ യഥാര്‍ത്ഥ ആഗ്രഹമായിരുന്നു. ഒടുവില്‍, ആ സ്വപ്‌നം പിന്തുടരാന്‍ ധൈര്യം കാണിച്ചപ്പോള്‍, ഭര്‍ത്താവ് ജാക്‌സന്‍ ശക്തമായ പിന്തുണ നല്‍കി കൂടെ നിന്നു.

അങ്ങനെ ബ്യൂട്ടീഷന്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷം ഷെറിന്‍ തന്റെ പാഷനെ പ്രൊഫഷനാക്കി മാറ്റി. ആദ്യം വീട്ടില്‍ നിന്നുതന്നെ ചെറിയ ബ്യൂട്ടി സര്‍വീസുകളും ബ്രൈഡല്‍ മേക്കപ്പും ഏറ്റെടുത്തു. ഓരോ ജോലിയും ശ്രദ്ധയോടെ പൂര്‍ത്തിയാക്കിയതോടെ, ഷെറിന്റെ പേരും കഴിവും നാട്ടില്‍ അറിയപ്പെടാന്‍ തുടങ്ങി. അതോടെ സ്വന്തം മേക്കപ്പ് സ്റ്റുഡിയോ തുടങ്ങണമെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമായി. അതാണ് ഇന്ന് ആലപ്പുഴ ചാത്തനാട്ടില്‍ പ്രവര്‍ത്തിക്കുന്ന ‘ഷെറിന്‍ മേക്കോവേഴ്‌സ് മേക്കപ്പ് സ്റ്റുഡിയോ & ബ്യൂട്ടി സലൂണ്‍’. ഇന്ന് ബ്രൈഡല്‍ മേക്കപ്പിനും വിവിധ സൗന്ദര്യ സേവനങ്ങള്‍ക്കും വിശ്വാസത്തോടെ നിരവധി പേര്‍ തിരഞ്ഞെത്തുന്ന സംരംഭമായി അത് വളര്‍ന്നു.

ബ്രൈഡല്‍ മേക്കപ്പില്‍ കാണിക്കുന്ന മികവാണ് ഷെറിനെ കൂടുതല്‍ ക്ലെയിന്റുകളിലേക്ക് എത്തിച്ചത്. കഴിവും കഠിനാധ്വാനവും ഒരുമിച്ചെത്തിയപ്പോള്‍ ‘ഷെറിന്‍ മേക്കോവേഴ്‌സ്’ വിശ്വാസ്യതയുള്ള ഒരു ബ്രാന്‍ഡായി മാറി. ബ്രൈഡല്‍ മേക്കപ്പിനൊപ്പം, നിരവധി പേരുടെ പ്രിയപ്പെട്ട ബ്യൂട്ടി ഡെസ്റ്റിനേഷന്‍ കൂടെയാണ് ‘ഷെറിന്‍ മേക്കോവേഴ്‌സ് മേക്കപ്പ് സ്റ്റുഡിയോ & ബ്യൂട്ടി സലൂണ്‍’. ഫേഷ്യല്‍, പെഡിക്യൂര്‍, മാനിക്യൂര്‍ തുടങ്ങി വിവിധ ബ്യൂട്ടി സര്‍വീസുകള്‍ ഇവിടെ ലഭ്യമാണ്.

ഒരു ബ്രൈഡിന്റെ സൗന്ദര്യം പൂര്‍ത്തിയാകുന്നത് മേക്കപ്പില്‍ മാത്രം അല്ല, വസ്ത്രവും ആഭരണവും ചേര്‍ന്നാണ് ആ ലുക്ക് പൂര്‍ണത നേടുന്നത്. അതുകൊണ്ടുതന്നെ, ഷെറിന്‍ തന്റെ ബ്രൈഡുകള്‍ക്ക് സാരി മുതല്‍ ജ്വല്ലറി വരെ തെരഞ്ഞെടുക്കാന്‍ വ്യക്തിഗത മാര്‍ഗനിര്‍ദ്ദേശം നല്‍കാറുണ്ട്. മേക്കപ്പിനായി ഉപയോഗിക്കുന്ന ഉത്പന്നങ്ങളില്‍ ഗുണമേന്മയ്ക്കാണ് ഷെറിന്റെ മുന്‍ഗണന. ഏറ്റവും മികച്ച ബ്രാന്‍ഡുകളാണ് അവര്‍ തിരഞ്ഞെടുക്കുന്നത്.

സ്വന്തമായി ഒരു സ്ഥാപനം തുടങ്ങണമെന്ന ഷെറിന്റെ സ്വപ്‌നത്തിന് കരുത്ത് നല്‍കിയത് ഭര്‍ത്താവ് ജാക്‌സന്റെയും കുടുംബത്തിന്റെയും പിന്തുണയാണ്. അതിന് സ്ഥാപനത്തിലെ തൊഴിലാളികളും കരുത്തായി. ഭയക്കാതെ സ്വപ്‌നം പിന്തുടര്‍ന്ന ഷെറിന്‍ ജോണിന്റെ ദൃഢനിശ്ചയവും ആത്മവിശ്വാസവും മറ്റെല്ലാ പെണ്‍കുട്ടികള്‍ക്കും ഒരു മാതൃകയാണ്.

https://www.instagram.com/makeup__by_sherinjohn/

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

Spread the loveറിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍