Entreprenuership Success Story

പുഴയുടെ തീരത്ത് ഒരിക്കലും മറക്കാനാവാത്തൊരു അവധിക്കാലം…. നിങ്ങളുടെ അവധിക്കാലത്തെ എന്നെന്നും ഓര്‍മകളില്‍ നിറയ്ക്കാന്‍ ബേക്കല്‍ വില്ലേജ് ഹോം സ്‌റ്റേ

Spread the love

പുഴയുടെ തീരത്തെ സമാധാനം, പച്ചപ്പിന്റെ മൃദുലത, യാത്രക്കാരെ ചേര്‍ത്തുപിടിക്കുന്ന പ്രകൃതിയുടെ സൗന്ദര്യം… ഇവയെല്ലാം ഒരുമിച്ച് അനുഭവിക്കാനാകുന്നിടമാണ് കാസര്‍കോടിലെ ബേക്കല്‍ വില്ലേജ് ഹോം സ്‌റ്റേ. നഗരത്തിന്റെ തിരക്കും ശബ്ദവും വിട്ട്, മനസ്സിന് സമാധാനം നല്‍കുന്ന അവധിക്കാലം തേടുന്നവര്‍ ഒരിക്കലെങ്കിലും എത്തേണ്ടയിടം… സന്ദര്‍ശിക്കുന്ന ഓരോരുത്തരുടെയും ഹൃദയത്തില്‍ അനശ്വര ഓര്‍മയായി മാറുന്ന ഈ ഹോം സ്‌റ്റേ കാസര്‍കോടിന്റെ ടൂറിസം ഭൂപടത്തില്‍ ഇതിനോടകം ഇടം പിടിച്ചുകഴിഞ്ഞു…!

ഖത്തറില്‍ ഓഫ്‌ഷോറില്‍ ജോലി ചെയ്യുന്ന മഹേഷ് നാരായണന്‍ തന്റെ പാഷനെ പ്രൊഫഷനാക്കി മാറ്റിയതാണ് ബേക്കല്‍ തീരത്തെ മൂന്നര ഏക്കര്‍ പ്രോപര്‍ട്ടിയില്‍ നിറഞ്ഞ് നില്‍ക്കുന്ന ഈ സ്വപ്‌ന പദ്ധതി. ആദ്യം ഒരു ഡയറി ഫാമിലൂടെ ബിസിനസിലേക്കുള്ള യാത്ര ആരംഭിച്ചെങ്കിലും, പ്രതിസന്ധികളിലൂടെ കടന്നുപോയപ്പോള്‍ പുതിയൊരു വഴിതുറന്നു. പഴയ ഒരു കെട്ടിടത്തെ നവീകരിച്ചാണ് അദ്ദേഹം ഈ സംരംഭം ആരംഭിച്ചത്.

വലിയ പ്രതീക്ഷകളൊന്നുമില്ലാതെ തുടങ്ങിയെങ്കിലും, ബേക്കല്‍ പുഴയുടെ തീരത്തെ അതുല്യമായ സൗന്ദര്യവും മഹേഷിന്റെയും കുടുംബത്തിന്റെയും ഹൃദയസ്പര്‍ശിയായ ഹോസ്പിറ്റാലിറ്റിയും അധികം വൈകാതെ ഗസ്റ്റുകളുടെ ഹൃദയം കീഴടക്കി. ഇന്ന്, മൂന്നര ഏക്കര്‍ വിശാലമായ പ്രോപ്പര്‍ട്ടിയില്‍ മനോഹരമായി ഡിസൈന്‍ ചെയ്ത വില്ലകള്‍, പുഴയുടെ ശാന്തതയോട് ചേര്‍ന്ന് ഒരു സ്വപ്‌നലോകം പോലെ നിലകൊള്ളുന്നു. കുടുംബത്തോടൊപ്പവും സുഹൃത്തുക്കള്‍ക്കൊപ്പവും ഒരുമിച്ച് സമയം ചെലവഴിക്കാനാവുന്ന സുരക്ഷിതമായ, സ്വകാര്യ അന്തരീക്ഷമാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത.

പ്രകൃതിയോടൊത്ത് ചേര്‍ന്ന ‘ആംബിയന്‍സും’, അതോടൊപ്പം ലഭിക്കുന്ന സ്വകാര്യതയും തന്നെയാണ് ഒരിക്കല്‍ എത്തിയവരെ പോലും വീണ്ടും വീണ്ടും ബേക്കല്‍ വില്ലേജ് ഹോം സ്‌റ്റേയിലേക്ക് തിരികെ വരാന്‍ പ്രേരിപ്പിക്കുന്നത്. പ്രോപ്പര്‍ട്ടി മുഴുവന്‍ അതിന്റെ സ്വാഭാവിക ഭംഗി നിലനിര്‍ത്തികൊണ്ടാണ് രൂപകല്‍പന ചെയ്തത്. പുഴയുടെ തീരത്തിരുന്ന് മനസ്സിന് സമാധാനം നല്‍കി സമയം ചെലവഴിക്കാനായുള്ള പ്രത്യേക സ്‌പേസ്, പാര്‍ക്ക്, ബോട്ട് സര്‍വീസ് ഓപ്പണ്‍ ഇവന്റ് ഏരിയ ഇവയെല്ലാം ചേര്‍ന്ന് ഈ സ്ഥലത്തെ യഥാര്‍ത്ഥത്തില്‍ വേറിട്ട അനുഭവമായി മാറ്റുന്നു.

ബേക്കല്‍ കോട്ടയും ഫൈവ് സ്റ്റാര്‍ റിസോര്‍ട്ടായ ഗേറ്റ് വേ ബേക്കലും വെറും 200 മീറ്റര്‍ അകലെയായതിനാല്‍, ടൂറിസത്തിന്റെ സൗകര്യങ്ങളും പ്രകൃതിയുടെ ശാന്തതയും ഒരുമിച്ച് അനുഭവിക്കാനാകുന്ന അപൂര്‍വ ഇടമാണിത്. അതുകൊണ്ടുതന്നെ മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ഡല്‍ഹി തുടങ്ങി ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഇവിടെ എത്തുന്നു.

മഹേഷിന്റെ സ്വപ്‌നത്തിനൊപ്പം ഉറച്ച് നിന്ന ഏറ്റവും വലിയ പിന്തുണ അദ്ദേഹത്തിന്റെ കുടുംബം തന്നെയാണ്. ഗസ്റ്റുകള്‍ക്ക് നല്‍കുന്ന കോംപ്ലിമെന്ററി ബ്രേക്ക്ഫാസ്റ്റ് ഭാര്യ രഞ്ജിനിയും അമ്മ ജയലക്ഷ്മിയും ചേര്‍ന്ന് ഒരുക്കുന്നു. കൂടാതെ അച്ഛന്‍ സി.എച്ച്. നാരായണനും ഹോം സ്‌റ്റേയുടെ നടത്തിപ്പിനും വിജയത്തിനും ആവശ്യമായ എല്ലാ പിന്തുണയും നല്‍കി കൂടെയുണ്ട്. ഹോം സ്‌റ്റേയുടെ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്ന ശോഭിത്തും അദ്ദേഹത്തെ സഹായിക്കുന്ന ശിവദാസും ബേക്കല്‍ വില്ലേജ് ഹോം സ്‌റ്റേയുടെ മികച്ച ഹോസ്പിറ്റാലിറ്റിക്ക് പിന്നിലെ മറ്റൊരു ശക്തിയാണ്.

ബേക്കല്‍ പുഴയുടെ തീരത്ത്, പ്രകൃതിയുടെ ശാന്തതയിലും ഹൃദയസ്പര്‍ശിയായ ഹോസ്പിറ്റാലിറ്റിയിലും ബേക്കല്‍ വില്ലേജ് ഹോം സ്‌റ്റേ അതിഥികളെ സ്വാഗതം ചെയ്യുന്നു. കുടുംബസമേതം വിശ്രമത്തിനും, ജീവിതകാലം മുഴുവന്‍ ഓര്‍ത്തുവെക്കുന്ന അനുഭവത്തിനുമായി, ഒരിക്കല്‍ എങ്കിലും ഇവിടെ എത്തേണ്ടതാണെന്ന് വന്നവരൊക്കെ ഒരേ സ്വരത്തില്‍ പറയുന്നു. ഇത്തരത്തില്‍ കൂടുതല്‍ തിരക്കുകള്‍ സൃഷ്ടിക്കാതെ, തനതായ ‘ആംബിയന്‍സ്’ നിലനിര്‍ത്തി, കൂടുതല്‍ ആളുകള്‍ക്ക് ഇഷ്ടപ്പെട്ട യാത്രാമുഖമായി വളരുക എന്നതാണ് ഒരു ബിസിനസ് എന്നതിനുപരി മഹേഷിന്റെ സ്വപ്‌നം…!

Contact No: 8089954433

www.bekalvillagehomestay.com

https://www.instagram.com/bekal_village_homestay?utm_source=qr&igsh=MW0xZXhtNXNkNThyeg%3D%3D

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

Spread the loveറിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍