Entreprenuership Success Story

ബ്രൈഡല്‍ മേക്കോവറിലെ വിശ്വാസത്തിന്റെ പേര്; ‘Rey Makeup Studio & Spa’

Spread the love

വിവാഹദിനം ഓരോ പെണ്ണിന്റെയും ഒരു സ്വപ്‌ന ദിവസമാണ്… ആ സന്തോഷ നിമിഷത്തില്‍ മുഖത്തിനും മനസ്സിനെയും കൂടുതല്‍ സുന്ദരമാക്കാന്‍, തിളങ്ങുന്ന ആത്മവിശ്വാസം പകരുന്ന കൈകളാണ് രജിന അരവിന്ദിന്റേത്. ചെറിയ ഫ്രീലാന്‍സ് വര്‍ക്കുകളില്‍ തുടങ്ങിയ രജിനയുടെ യാത്ര, ഇന്ന് കേരളത്തിലെ ബ്രൈഡല്‍ ലോകത്തെ സമ്പൂര്‍ണമായി മാറ്റിക്കൊണ്ടിരിക്കുന്ന ഒരു ബ്രാന്‍ഡായി ഉയര്‍ന്നു. കാസര്‍ഗോഡ് ജില്ലയിലെ പ്രസ് ക്ലബ് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ‘റേ മേക്കപ്പ് സ്റ്റുഡിയോ’ ഇന്ന് ഓരോ ബ്രൈഡിന്റെയും സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കുന്ന വിശ്വസ്തമായ ബ്രാന്‍ഡാണ്.

മേക്കപ്പിലെ സൂക്ഷ്മതയും, ഓരോ മുഖത്തെയും സ്‌കിന്‍ ടോണ്‍ അനുസരിച്ച് മേക്കപ്പ് ചെയ്യാനുള്ള കഴിവും, രജിനയെ ഓരോ ബ്രൈഡിന്റെയും സൗന്ദര്യ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്ന മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റാക്കി മാറ്റി. സ്‌കിന്‍, ഹെയര്‍, പിഗ്‌മെന്റേഷന്‍ ട്രീറ്റ്‌മെന്റ്, ഡാന്‍ഡ്രഫ് ട്രീറ്റ്‌മെന്റ്, റെന്റല്‍ ജ്വല്ലറി എന്നിവ കൂടി ഉള്‍പ്പെടുത്തി റേ, ഒരു സാധാരണ സ്റ്റുഡിയോയില്‍ നിന്ന് മാറി, ഓരോ ബ്രൈഡിന്റെയും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്ന പ്രീമിയം സലൂണായി വളര്‍ന്നു.

ഇപ്പോള്‍ രജിന ഒരു പുതിയ ചുവട് കൂടി മുന്നോട്ട് വയ്ക്കുകയാണ്. ‘റേ’ ബ്രാന്‍ഡിന് കീഴില്‍ തന്നെ ബ്രൈഡിനും ഗ്രൂമിനും ഒരുപോലെ സേവനം നല്‍കുന്ന യുണി-സെക്‌സ് വെഡ്ഡിംഗ് മേക്കോവര്‍ സ്റ്റുഡിയോ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് രജിന. സ്‌കിന്‍ കെയര്‍, മേക്കപ്പ് ഉള്‍പ്പെടെ വിവാഹ ദിനത്തില്‍ ബ്രൈഡിനും ഗ്രൂമിനും ഒരു പോലെ തിളങ്ങാനും അതിലൂടെ സ്വപ്‌ന ദിനത്തില്‍ ഇരുവര്‍ക്കും കൂടുതല്‍ ആത്മവിശ്വാസം നല്‍കുകയുമാണ് ലക്ഷ്യം.

എന്നാല്‍ രജിനയുടെ സ്വപ്‌നങ്ങള്‍ ഇതിലൊന്നും ഒതുങ്ങുന്നില്ല. ഭാവിയില്‍ ‘റേ’ ഒരു സമ്പൂര്‍ണ വെഡ്ഡിങ് ലൈഫ്‌സ്‌റ്റൈല്‍ ബ്രാന്‍ഡായി മാറ്റുക എന്നതാണ് രജിനയുടെ സ്വപ്‌നം. മേക്കപ്പിന് പുറമേ വെഡ്ഡിങ് ഡ്രസ്സുകള്‍, ഇവന്റ് മാനേജ്‌മെന്റ് ഉള്‍പ്പടെ ഒരു സമ്പൂര്‍ണ വെഡ്ഡിങ് പാക്കേജ് തന്നെ ‘റേ’ എന്ന ബ്രാന്‍ഡിന് കീഴില്‍ കൊണ്ടുവരണമെന്നതാണ് രജിനയുടെ ലക്ഷ്യം.

ഒരു ചെറിയ മേക്കപ്പ് സ്റ്റുഡിയോയില്‍ നിന്നാരംഭിച്ച യാത്ര, ഇന്ന് അനേകം വധുക്കളുടെ ജീവിതത്തില്‍ ആത്മവിശ്വാസത്തിന്റെ ആദ്യതിളക്കം നല്‍കുന്ന ബ്രാന്‍ഡായി വളര്‍ന്നു. രജിനയുടെ യാത്ര നമ്മെ ഓര്‍മിപ്പിക്കുന്നത്, സ്വപ്‌നങ്ങള്‍ കാണാന്‍ ധൈര്യമുള്ളവര്‍ക്ക് മാത്രമേ അവ യാഥാര്‍ത്ഥ്യമാകാന്‍ സാധിക്കുകയുള്ളൂ എന്നാണ്.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

Spread the loveറിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍